Flash News

കോവിഡ്-19: കാലിഫോര്‍ണിയയില്‍ 8000 തടവുകാരെ വിട്ടയക്കുന്നു

July 11, 2020 , പി.പി. ചെറിയാന്‍

ഫ്ലോറിഡ: കോവിഡ്-19 വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ 8000 തടവുകാരെ കാലിഫോര്‍ണിയ സംസ്ഥാനത്തിലെ വിവിധ ജയിലുകളില്‍ നിന്ന് വിട്ടയക്കുമെന്ന് ഗവര്‍ണ്ണര്‍ ഗവിന്റെ ഉപദേഷ്ടാവ് അറിയിച്ചു.

തടവ് കാലാവധി കഴിയുന്നതിനു മുമ്പ് പകുതിയിലധികം തടവുകാരെ ഈ മാസാവസാനത്തോടെ മോചിപ്പിക്കുമെന്നാണ് ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ജൂലൈ 16 വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നത്.

കാലിഫോര്‍ണിയ ജയിലുകളിലെ 5841 തടവുകാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതായും 31 തടവുകാര്‍ മരിച്ചതായും തുടര്‍ന്ന് വെളിപ്പെടുത്തുന്നു.1222 ജീവനക്കാര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.

8000 തടവുകാര്‍ ജയില്‍ മോചനത്തിന് അര്‍ഹരാണെന്ന കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കറക്‌ഷന്‍ ആന്റ് റിഹാബിലിറ്റേഷന്‍ അധികൃതര്‍ പറയുന്നു. ഇതില്‍ 4800 പേരെയാണ് ജൂലൈ അവസാനത്തോടെ വിട്ടയക്കുന്നത്.

ജയിലില്‍ ശേഷിക്കുന്ന തടവുകാരുടെയും ജീവനക്കാരുടെയും സുരക്ഷയെ കരുതിയാണ് ഇങ്ങനെ തീരുമാനമെടുത്തതെന്ന് സെക്രട്ടറി റാള്‍ഫ് ഡയസ് അറിയിച്ചു.

വിട്ടയക്കുന്ന തടവുകാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കുറ്റകൃത്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കണമെന്നും സെക്സ് ഒഫന്‍ഡേഴ്സായി ഒരിക്കലും രജിസ്റ്റര്‍ ചെയ്യരുതെന്നും സെക്രട്ടറി നിര്‍ദ്ദേശം നൽകിയിട്ടുണ്ട്.

30 വയസ്സിനു മുകളിലുള്ളവരെയാണ് ജയില്‍ മോചനത്തിനായി ആദ്യം പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top