Flash News

ന്യൂജെഴ്സി യു എസ് സെനറ്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റിക്ക് മേത്ത

July 11, 2020 , പി.പി. ചെറിയാന്‍

ന്യൂജെഴ്സി: ജൂലൈ 7-ന് ന്യൂജെഴ്സിയില്‍ നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജനും ഫാര്‍മസിസ്റ്റുമായ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റിക്ക് മേത്ത വിജയിച്ചു. റിക്ക് മേത്ത പരാജയപ്പെടുത്തിയത് മറ്റൊരു ഇന്ത്യന്‍ വംശജന്‍ ഹര്‍ഷ് സിംഗിനെയാണ്. 2017 ല്‍ ന്യൂജേഴ്സി ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ട സ്ഥാനാര്‍ത്ഥിയാണ് സിംഗ്.

നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ഡമോക്രാറ്റിക്ക് സെനറ്റര്‍ കോറി ബുക്കറെയാണ് റിക്ക് മേത്ത നേരിടുക. കോറി ബുക്കര്‍ വന്‍ ഭൂരിപക്ഷത്തോടെ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായി വിജയിച്ചിരുന്നു.

ജൂലൈ 7ന് നടന്ന പ്രൈമറിയുടെ പോസ്റ്റല്‍ വോട്ട് എണ്ണി പൂര്‍ത്തിയാക്കി ജൂലൈ 10നാണ് ഫലം പ്രഖ്യാപിച്ചത്.

പോള്‍ ചെയ്ത വോട്ടിന്റെ 89.4 ശതമാനം (366105) കോറി നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാർത്ഥി ലോറന്‍സ് ഹാമിന് 10.6 ശതമാനം (43195) വോട്ടുകള്‍ മാത്രമേ നേടാനായുള്ളൂ.

റിക്ക് മേത്ത പോള്‍ ചെയ്തതില്‍ 85736 (39.2%) വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ഹർഷ് സിംഗിന് 75402 (34.5 %) വോട്ടുകള്‍ ലഭിച്ചു. അവസാന നിമിഷം വരെ ഉദ്വേഗം നിലനിര്‍ത്തിയ വോട്ടെണ്ണലില്‍ ഭാഗ്യം തുണച്ചത് മേത്തയെ ആയിരുന്നു.

ഹെല്‍ത്ത് കെയര്‍ പോളിസിയില്‍ വിദഗ്ധനായ റിക്ക് ഫാര്‍മസിസ്റ്റ് മാത്രമല്ല പ്രഗത്ഭനായ ഒരു അഭിഭാഷകന്‍ കൂടിയാണ്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top