Flash News

സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ബംഗളൂരുവില്‍ നിന്ന് എന്‍‌ഐ‌എ പിടികൂടി

July 11, 2020 , ആന്‍സി

യു എ ഇ കോണ്‍സുലേറ്റിന്റെ നയതന്ത്ര ബാഗില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ പോയ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് (ശനിയാഴ്ച) ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇരുവരെയും ഞായറാഴ്ച കൊച്ചിയിലെത്തിച്ച് പ്രത്യേക കോടതിയില്‍ ഹാജരാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നയതന്ത്ര ബാഗേജുകള്‍ വഴി 30 കിലോ സ്വര്‍ണം കടത്തിയതിന് എന്‍ഐഎ കേസെടുത്ത നാല് പ്രതികളില്‍ സ്വപ്നയും സന്ദീപും ഉള്‍പ്പെടുന്നു. കസ്റ്റംസ് സ്വര്‍ണ്ണം പിടിച്ചെടുത്തതിനുശേഷം ഇരുവരുടെയും പേര് വെളിപ്പെട്ടതോടെ ഒളിവില്‍ പോകുകയായിരുന്നു.

തിരുവനന്തപുരത്തെ സരിത് കുമാര്‍, എറണാകുളത്തെ ഫാസില്‍ ഫരീദ് എിവരാണ് മറ്റ് രണ്ട് പ്രതികള്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) നിയമപ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

യുഎഇ കോണ്‍സുലേറ്റിലെ മുന്‍ വനിതാ ജീവനക്കാരിയായ സ്വപ്നയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും, സ്വര്‍ണം കടത്തുന്നതിന് നയതന്ത്ര രേഖകള്‍ ക്രമീകരിക്കുന്നതില്‍ പങ്കാളിയാണെന്നും എന്‍ഐഎ നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് പ്രതിപക്ഷ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതോടെ സ്വര്‍ണ്ണക്കടത്ത് കേസ് രാഷ്ട്രീയ വഴിത്തിരിവായി. സ്വപ്ന സംസ്ഥാന ഐടി വകുപ്പില്‍ ഉദ്യോഗസ്ഥയായിരുന്നു. സ്വപ്നയെ ഐ.ടി. വകുപ്പില്‍ നിയമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയും ഐ.ടി.വിഭാഗം മേലധികാരിയുമായിരുന്ന ശിവശങ്കര്‍ ആയിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്ന പങ്കാളിയായതോടെ മുഖ്യമന്ത്രിയുടെ ഓഫീസും സംശയത്തിന്റെ നിഴലിലായി.

15 കോടി രൂപയുടെ സ്വര്‍ണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ‘ഫലപ്രദമായ അന്വേഷണത്തില്‍ ഇടപെടണമെന്ന്’ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി കത്തെഴുതിയതിന് തൊട്ടുപിന്നാലെയാണ് എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിട്ടത്.

അതേസമയം, സംസ്ഥാന ഐടി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ നിയമനം നേടുന്നതിനായി സ്വപ്ന സമര്‍പ്പിച്ച വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പരാതിയില്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top