Flash News

സോറിയാസിസ് ചികിത്സയ്ക്കുള്ള മരുന്ന് കൊറോണ വൈറസ് രോഗികള്‍ക്കും നല്‍കാമെന്ന്

July 11, 2020 , ആന്‍സി

ന്യൂഡല്‍ഹി: സോറിയാസിസിന് നല്‍കുന്ന മരുന്നു തന്നെ കൊറോണ വൈറസ് രോഗികള്‍ക്കും നല്‍കാമെന്ന് ഡ്രഗ്സ് കണ്‍‌ട്രോളര്‍. സാധാരണ ത്വക്ക് രോഗങ്ങള്‍ക്കാണ് ഐറ്റൊലൈസുമാബ് എന്ന മരുന്ന് നല്‍കുന്നത്. ഈ മരുന്നു തന്നെ കൊറോണ വൈറസ് രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കാന്‍ അനുമതി. ഗുരുതര ശ്വസന പ്രശ്‌നങ്ങള്‍ പ്രകടമാക്കുന്ന രോഗികള്‍ക്കാണ് സോറിയാസിസ് ചികിത്സയില്‍ പ്രയോജനപ്പെടുത്തുന്ന ഐറ്റൊലൈസുമാബ് എന്ന മരുന്ന് നല്‍കാനുള്ള നിര്‍ദേശത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകാരം നല്‍കിയിരിക്കുന്നത്.

മോണോക്ലോണല്‍ ആന്റിബോഡി ഇന്‍ജക്ഷനായ ഐറ്റൊലൈസുമാബ് അടിയന്തര ഘട്ടങ്ങളില്‍ നിയന്ത്രിത രീതിയില്‍ നല്‍കാനാണ് നിര്‍ദേശം. ഗുരുതര കൊവിഡ് രോഗികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന സൈറ്റോക്കിന്‍ സ്‌ട്രോക്കിനെ പ്രതിരോധിക്കാനാണ് ഐറ്റൊലൈസുമാബ് നല്‍കുന്നത്.

കൊറോണ വൈറസ് ബാധിച്ചവരില്‍ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയുടെ അമിതപ്രതികരണം മൂലം സൈറ്റോക്കിന്റെ ഉല്‍പ്പാദനം വര്‍ധിക്കുന്നതാണ് ശ്വാസകോശങ്ങള്‍ പ്രവര്‍ത്തനരഹിതമാകുന്നതിന് കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പള്‍മനോളജിസ്റ്റുകളും ഫാര്‍മക്കോളജിസ്റ്റുകളും എയിംസിലെ മെഡിക്കല്‍ വിദഗ്ധരും ഉള്‍പ്പെടുന്ന വിദഗ്ധ കമ്മിറ്റി ക്ലിനിക്കല്‍ ട്രയലില്‍ ഐറ്റൊലൈസുമാബ് തൃപ്തികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൊവിഡ് ചികിത്സയില്‍ ഉപയോഗപ്പെടുത്താമെന്ന് തീരുമാനിച്ചതെന്ന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഡോ. വിജി സൊമാനി വ്യക്തമാക്കി.

കഴിഞ്ഞ കുറേ കൊല്ലങ്ങളായി സോറിയാസിസ് ചികിത്സയില്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്ന മരുന്നാണ് ഐറ്റൊലൈസുമാബ്. ഇന്ത്യയിലെ ഏറ്റവും വലിയ ഫാര്‍മസിസ്റ്റ് കമ്പനിയായ ബയോകോണ്‍ ആണ് ഐറ്റൊലൈസുമാബിന്റെ ഉല്‍പാദകര്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top