- Malayalam Daily News - https://www.malayalamdailynews.com -

രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും അസ്ഥിരമായ ഒരു കാലഘട്ടത്തിലേക്ക് യുഎസ് സമീപിക്കുന്നു: വിദഗ്ദ്ധരുടെ മുറിയിപ്പ്

ഹ്യുസ്റ്റണ്‍: വര്‍ദ്ധിച്ചുവരുന്ന കോവിഡ് 19 പോസിറ്റീവ് കേസുകളും ആശുപത്രി പ്രവേശനവും വീണ്ടും തുറന്ന പല സംസ്ഥാനങ്ങളെയും വീണ്ടും ഒരടച്ചുപൂട്ടലിലേക്കു കൊണ്ടുപോവുകയാണെങ്കില്‍ അത് ‘നമ്മുടെ രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും അസ്ഥിരമായ ഒരു കാലഘട്ടത്തിലേക്ക്’ എത്തിക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ മുറിയിപ്പ് നല്‍കുന്നു.

‘പരമാവധി ശേഷി കവിയുന്ന ആശുപത്രികളുടെയും ഐസിയു കിടക്കകളുടെയും കാര്യത്തില്‍ മാത്രമല്ല അമിത ജോലി ചെയ്തു തളരുന്ന ആശുപത്രി ജീവനക്കാരും അവര്‍ രോഗികളായിത്തീരുന്നതും ഒരു പ്രശ്നമാണ്. ഈ സാഹചര്യങ്ങളെ അതിജീവിക്കാന്‍ നമുക്ക് വേണ്ടത്ര മാനവവിഭവശേഷി ഇല്ല എന്ന് പറയേണ്ടി വരും,’ ബെയ്‌ലര്‍ കോളേജ് ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ഡീന്‍ ഡോ. പീറ്റര്‍ ഹോട്ടസ് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പുതിയ ദൈനംദിന കേസുകളില്‍ കുറഞ്ഞത് 10% എങ്കിലും കുറവുണ്ടായത്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച 71,787 കേസുകളുമായി രണ്ടാം തവണയാണ് ഏറ്റവും കൂടുതല്‍ പുതിയ കേസുകളില്‍ യുഎസ് റെക്കോര്‍ഡ് സൃഷ്ടിച്ചത്. വൈറസിന്‍റെ വ്യാപനം മന്ദഗതിയിലാക്കാന്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സ്വീകരിച്ച നടപടികളിലേക്ക് നിരവധി പ്രാദേശിക നേതാക്കള്‍ ചുവടു മാറുന്നു. കുറഞ്ഞത് 26 സംസ്ഥാനങ്ങളെങ്കിലും വീണ്ടും തുറക്കാനുള്ള പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തുകയോ പിന്‍വലിക്കുകയോ ചെയ്തു.

ഈ വൈറസുകളെക്കുറിച്ച് പഠിക്കുന്ന എല്ലാവരും, വേനല്‍ക്കാലമാണ് ശാന്തമായ സമയമെന്ന് കരുതുന്നു. ‘ഇത് ശാന്തമായ സമയമാണെങ്കില്‍, ഈ വര്‍ഷം ശൈത്യകാലം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കുന്നത് ഞാന്‍ വെറുക്കുന്നു.’ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ മുന്‍ പ്രൊഫസര്‍ ഡോ. വില്യം ഹസെല്‍റ്റിന്‍ പറഞ്ഞു.

അമേരിക്കയില്‍ ഇന്നലത്തെ കണക്കനുസരിച്ചു 3,291,786 കേസുകളും 136,671മരണങ്ങളുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്ക് സംസ്ഥാനത്തിലാണ്. 426,606 കേസുകളും 32,388മരണങ്ങളും. 318,941കേസുകളും 7,021മരണവുമായി കാലിഫോര്‍ണിയായും 255,923 കേസുകളും 3,197 മരണങ്ങളുമായി ടെക്സസും തൊട്ടു പിന്നില്‍ തന്നെ. ന്യൂയോര്‍ക്കിന് ശേഷം ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനം 15,595 മരണങ്ങളോടെ ന്യൂജേഴ്സിയാണ്.

ടെക്സസിലെ വരും ദിവസങ്ങളിലെ കടുത്ത ചൂട് പല ടെസ്റ്റിംഗ് സൈറ്റുകളുടെയും സമയ ക്രമീകരണങ്ങളില്‍ മാറ്റം വരുത്തി. 99 / 100 ഡിഗ്രി ചൂടാണ് കാലാവസ്ഥ പ്രവചനം. അതിനാല്‍ തന്നെ കാലത്തു ആറുമണിക്ക് ടെസ്റ്റിംഗ് ആരംഭിക്കതക്ക ക്രമീകരണമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഹ്യൂസ്റ്റണില്‍ കോവിഡ് 19 നെ നേരിടാന്‍ സൈന്യം മെഡിക്കല്‍ ടാസ്ക് ഫോഴ്സിനെ അയക്കും എന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച ഹ്യൂസ്റ്റണിലെത്തുന്ന സംഘത്തില്‍, യുഎസ് പ്രതിരോധ വകുപ്പില്‍ (ഡി.ഒ.ഡി) നിന്നുള്ള ഒരു അര്‍ബന്‍ ആഗ്മെന്‍റേഷന്‍ മെഡിക്കല്‍ ടാസ്ക് ഫോഴ്സും യുഎസ് ഹെല്‍ത്ത് ആന്‍റ് ഹ്യൂമന്‍ സര്‍വീസസില്‍ നിന്നുള്ള ഒരു ദുരന്ത മെഡിക്കല്‍ സഹായ സംഘവും ഉള്‍പ്പെടുന്നു.

ഹ്യുസ്റ്റണിലെ യു.ടി.എം.ബി നടത്തിയ പഠനത്തില്‍ വൈറസ് എയറോസോള്‍ ഡ്രോപ്പുകള്‍ മണിക്കൂറുകളോളം വായുവില്‍ തങ്ങി നില്‍ക്കാം. അതായതു 16 മണിക്കൂര്‍ വരെ വായുവില്‍ തങ്ങി നില്‍ക്കാം എന്ന് ഗാല്‍വെസ്റ്റണ്‍ നാഷണല്‍ ലാബിന്‍റെ സയന്‍റിഫിക് ഡയറക്ടറും യുടിഎംബി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഇന്‍ഫെക്ഷന്‍ & ഇമ്മ്യൂണിറ്റിയുടെ ഡയറക്ടറുമായ ഡോ. സ്കോട്ട് വീവര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കേണ്ടതിന്‍റെയും മുഖത്തു മാസ്ക് ധരിക്കേണ്ടതിന്‍റെയും ആവശ്യകത ഇത് വീണ്ടും ഉറപ്പിക്കുന്നു.

ടെക്സാസ് മെഡിക്കല്‍ സെന്‍ററില്‍ ഇലെ 336 പുതിയ കോവിഡ്19 രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ 10 വരെയുള്ള കണക്കില്‍ തിവ്ര പരിചരണ വിഭാഗത്തില്‍ ഓന്നാം ഘട്ടത്തിലുള്ള എല്ലാ ബെഡ്ഡുകളും നിറഞ്ഞു. രണ്ടാം ഘട്ടത്തിലുള്ള ഐ.സി.യു ബെഡ്ഡുകള്‍ 24% മാത്രമേ ഇനി ഒഴിവുള്ളു. ഇതേ വളര്‍ച്ചാ നിരക്കില്‍ പോവുകയാണെങ്കില്‍ വരുന്ന 13 ദിവസത്തിനുള്ളില്‍ (7/23) മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാം എന്ന് ടി.എം.സി വെബ്സൈറ്റ് സ്ഥിരീകരിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ [1] and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.
[2] [3] [4] [5] [6]