Flash News

യുണൈറ്റഡ് എയര്‍ലൈന്‍സ് 36,000 ജീവനക്കാരെ പിരിച്ചുവിടുന്നു

July 12, 2020 , പി.പി. ചെറിയാന്‍

ഹ്യൂസ്റ്റണ്‍: ചിക്കാഗോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് ദേശീയാടിസ്ഥാനത്തില്‍ 36,000 ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി എയര്‍ലൈന്‍സ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

എയര്‍ലൈന്‍സിന് ഫെഡറല്‍ ഗവണ്മെന്റ് നല്‍കിയിട്ടുള്ള ഉത്തേജക സഹായ ധനം അവസാനിക്കുന്ന ഒക്‌ടോബര്‍ 30-ഓടുകൂടി പിരിച്ചു വിടല്‍ നടപടികള്‍ പൂര്‍ത്തിയാകും. എയര്‍ ഇന്‍ഡസ്ട്രി മെച്ചപ്പെടുന്നതോടെ പിരിച്ചുവിടുന്ന ജീവനക്കാരില്‍ ഭൂരിഭാഗത്തേയും തിരിച്ചുവിളിക്കാനാകുമെന്നും അധികൃതര്‍ പറയുന്നു.

ഡാളസ് ഫോര്‍ട്ട്‌വര്‍ത്തില്‍ 71 പേരെയും, ഹൂസ്റ്റണ്‍ ജോര്‍ജ് ബുഷ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 3904 ജീവനക്കാരേയും പിരിച്ചുവിടുന്നതിനുള്ള മുന്നറിയിപ്പ് ഇതിനകം നല്‍കിയിട്ടുണ്ട്. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പ്രധാന ഹബ്ബായ ഹൂസ്റ്റണില്‍ 781 മറ്റു തൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

25 ബില്യന്‍ ഡോളറാണ് എയര്‍ലൈന്‍സ് ഇന്‍ഡസ്ട്രിക്ക് ഉത്തേജക സഹായ ധനമായി ഫെഡറല്‍ ഗവണ്മെന്റ് നല്‍കിയിട്ടുള്ളത്. ഒക്‌ടോബര്‍ അവസാനത്തോടെ അത് അവസാനിക്കും.

കോവിഡ് 19 മഹാമാരിയെ തുടര്‍ന്നു നിലവില്‍ വന്ന എയര്‍ലൈന്‍ നിരോധനം അമേരിക്കന്‍ എയര്‍ലൈന്‍സിനേയും കാര്യമായി ബാധിച്ചിട്ടുണ്ട്. 20 മുതല്‍ 30 ശതമാനം വരെ ജീവനക്കാരെ പിരിച്ചുവിടാനാണ് തീരുമാനമെന്ന് അമേരിക്കന്‍ എയര്‍ലൈന്‍ സിഇഒ ഡഗ് പാര്‍ക്കര്‍ പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top