Flash News

അവസാനം ട്രം‌പിന് മാസ്ക് ധരിക്കേണ്ടി വന്നു

July 12, 2020 , ശ്രീജ

വാഷിംഗ്ടണ്‍: കോവിഡ്-19 കേസുകളില്‍ അമേരിക്ക മറ്റൊരു പ്രതിദിന റെക്കോര്‍ഡിലേക്ക് കടക്കുന്നതിനിടെ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ശനിയാഴ്ച ആദ്യമായി പരസ്യമായി മാസ്ക് ധരിച്ചു. പകര്‍ച്ചവ്യാധിക്കെതിരായ ദേശീയ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന വൈറ്റ് ഹൗസിലെ വിദഗ്ധര്‍ രോഗം പകരുന്നത് തടയാന്‍ ഫെയ്സ് മാസ്ക് ധരിക്കാന്‍ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും, വൈറ്റ് ഹൗസിലെ ചില ജീവനക്കാര്‍ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയിട്ടും, കൂടുതല്‍ ജീവനക്കാര്‍ അവ ധരിക്കാന്‍ തുടങ്ങിയിട്ടും ട്രംപ് മാസ്ക് ധരിക്കുന്നത് ഒഴിവാക്കുകയായിരുന്നു.

രോഗം നിയന്ത്രിക്കുന്നതിനുള്ള നിയന്ത്രണ നടപടികള്‍ വേഗത്തിലാക്കാന്‍ ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷം, മെരിലാന്റിലെ വാള്‍ട്ടര്‍ റീഡ് സൈനിക ആശുപത്രിയില്‍ പരിക്കേറ്റ സൈനികരെ സന്ദര്‍ശിച്ച ട്രംപ് പ്രസിഡന്‍ഷ്യല്‍ മുദ്രയുള്ള ഫെയ്സ് മാസ്ക് ധരിച്ചിരുന്നു.

‘ഞാന്‍ ഒരിക്കലും ഫെയ്സ് മാസ്ക്കിന് എതിരല്ല. പക്ഷേ അത് ധരിക്കാന്‍ സമയവും സ്ഥലവുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

നവംബറിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍‌വ്വേയില്‍ പൊതുജനാരോഗ്യ പ്രതിസന്ധിയെ അദ്ദേഹം എങ്ങനെ കൈകാര്യം ചെയ്തുവെന്നതില്‍ മിക്ക അമേരിക്കക്കാരും അതൃപ്തരാണെന്ന് വ്യക്തമാക്കുന്നു. എന്നാല്‍, അമേരിക്കയിലുടനീളം രോഗം പടര്‍ന്നുപിടിക്കുന്നതിന്‍റെ വ്യാപ്തി വ്യക്തമാക്കുന്ന കണക്കുകള്‍ വകവയ്ക്കാതെ, പകര്‍ച്ചവ്യാധിയോടുള്ള സ്വന്തം പ്രതികരണത്തെ പ്രസിഡന്‍റ് പ്രശംസിച്ചുകൊണ്ടിരുന്നു.

ശനിയാഴ്ച രാത്രി 66,528 പുതിയ അണുബാധകള്‍ സ്ഥിരീകരിച്ചു. മരണസംഖ്യ 800 ഓളം ഉയര്‍ന്ന് 135,000 ആയി.
ഫ്ലോറിഡയില്‍ ആറിലൊന്ന് പുതിയ അണുബാധകള്‍ രേഖപ്പെടുത്തിയപ്പോള്‍, വാള്‍ട്ട് ഡിസ്നി വേള്‍ഡ് തീം പാര്‍ക്ക് നാല് മാസത്തെ ലോക്ക്ഡൗണിനു ശേഷം ഭാഗികമായി വീണ്ടും തുറന്നു.

കൊറോണ വൈറസ് പാന്‍ഡെമിക് 13 ദശലക്ഷം ആളുകളെ ബാധിക്കുകയും 560,000 ത്തിലധികം പേര്‍ കൊല്ലപ്പെടുകയും വന്‍ സാമ്പത്തിക നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു. അസുഖം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമാണ് അമേരിക്ക. തൊട്ടുപിാലെ ബ്രസീല്‍ 70,000 മരണങ്ങളെ മറികടന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top