Flash News

സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ബംഗളൂരുവില്‍ കുടുക്കിയത് സഹോദരന്റെ ഫോണിലേക്ക് വന്ന വിളി

July 12, 2020 , ശ്രീജ

യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗ് വഴി 30 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ പോയ സ്വപ്ന സുരേഷിനേയും കൂട്ടാളി സന്ദീപ് നായരേയും ബംഗളൂരുവില്‍ കുടുക്കിയത് സ്വപ്നയുടെ സഹോദരന് വന്ന ഒരു ഫോണ്‍ കോള്‍. ഇരുവരേയും ഇന്ന് വൈകിട്ടോടെ കൊച്ചിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് ഇരുവരെയും എന്‍ഐഎ കൊച്ചിയിലെത്തിക്കുക. ഇവരെയും കൊണ്ടുള്ള എന്‍ഐഎ സംഘം ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ടു. അന്വേഷണ സംഘത്തലവന്‍ എന്‍ഐഎ ഡിവൈഎസ്പി സി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം ബംഗ്ലൂരുവിലെത്തിയിരുന്നു. രാത്രി തന്നെ ഡൊംലൂരിലെ എന്‍ഐഎ ഓഫീസില്‍ ഇവരെ ചോദ്യം ചെയ്തു. കൊച്ചിയില്‍ എത്തിച്ചതിന് ശേഷം ഇവരെ വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും എന്‍ഐഎ കോടതിയില്‍ ഹാജരാക്കുക.

ബംഗളൂരുവിലേക്ക് സ്വപ്ന കടന്നത് ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പമായിരുന്നു. ബംഗ്ലൂരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപ്പാര്‍ട്‌മെന്റ് ഹോട്ടലിലായിരുന്നു താമസം. ഇവിടെ നിന്ന് തിരുവനന്തപുരത്തുള്ള സഹോദരനെ ഫോണില്‍ വിളിച്ചതാണ് സ്വപ്നയെ കുടുക്കിയത്. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ കസ്റ്റഡിയിലെടുത്തതും. സ്വപ്‌നയുടെ മകളുടെ ഫോണ്‍ ഓണായതാണ് പ്രതികളെ കുടുക്കാന്‍ സഹയിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സ്വപ്‌ന ഒളിവില്‍ പോയത്.

സന്ദീപിന്റെ വീട് റെയ്ഡ് ചെയ്യുന്നതിനിടെ സഹോദരന്റെ ഫോണിലേക്ക് വന്ന രണ്ട് കോളുകളും ഇരുവരുടെയും അറസ്റ്റിലേക്ക് വഴി തെളിച്ചു. സഹോദരന്‍ ഫോണ്‍ എടുക്കാതിരുന്നതോടെ ഉദ്യോഗസ്ഥര്‍ ആരാണെന്ന് അന്വേഷിച്ചതോടെ അഭിഭാഷകനാണെന്നായിരുന്നു നല്‍കിയ മറുപടി. എന്നാല്‍ ഇത് വിശ്വസിക്കാതെ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇരുവരും ബെംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വ്യക്തമായത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top