Flash News

കോവിഡ്-19: ഫ്ലോറിഡയില്‍ ഒറ്റ ദിവസം ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

July 12, 2020 , ആന്‍സി

 

സെന്റ് പീറ്റേഴ്സ്ബര്‍ഗ് (ഫ്ലോറിഡ): കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ ആരംഭം മുതല്‍ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വെച്ച് ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് പോസിറ്റീവ് കേസുകള്‍ വര്‍ദ്ധിച്ചതായി ഫ്ലോറിഡയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാന ആരോഗ്യവകുപ്പിന്‍റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം 15,299 പേര്‍ക്കാണ് കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതോടെ ആകെ കേസുകള്‍ 269,811ആയി ഉയര്‍ന്നു. ഫ്ലോറിഡയില്‍ റെക്കോര്‍ഡ് ഭേദിച്ച കഴിഞ്ഞ ആഴ്ച അവസാനത്തില്‍ 514 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇന്ന് (ഞായറാഴ്ച) 45 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. മെയ് മുതല്‍ ജൂണ്‍ വരെ ലോക്ക്ഡൗണിലായിരുന്ന സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ ഭൂരിഭാഗവും ചില നിയന്ത്രണങ്ങളോടെ വീണ്ടും തുറന്നു.

പരിശോധന വര്‍ദ്ധിക്കുന്തോറും പോസിറ്റീവ് ആകുന്ന രോഗികളുടെ ശതമാനവും വര്‍ദ്ധിച്ചുവരികയാണ്. ഒരു മാസം മുമ്പ്, ദൈനംദിന പരിശോധനയില്‍ ശരാശരി 5 ശതമാനത്തില്‍ താഴെ മാത്രമേ പോസിറ്റീവ് കേസുകളുണ്ടായിരുന്നുള്ളൂ. എന്നാല്‍, കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിന ശരാശരി 19 ശതമാനം കവിഞ്ഞു.

കേസുകളുടെ വര്‍ദ്ധനവും പോസിറ്റിവിറ്റി നിരക്കും കാരണം, മരണനിരക്ക് വര്‍ദ്ധിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മരണനിരക്ക് സാധാരണയായി രണ്ടോ നാലോ ആഴ്ചകള്‍ക്കുശേഷം വര്‍ദ്ധിക്കുമെന്നതിനാല്‍ രോഗബാധിതരില്‍ ചിലര്‍ രോഗികളാകുകയും ഒടുവില്‍ മരിക്കുകയും ചെയ്യുന്നു. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നതില്‍ ആരോഗ്യ വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്. പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ ഓഗസ്റ്റില്‍ ജാക്‌സണ്‍വില്ലില്‍ നടക്കുന്നതും ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഒര്‍ലാന്‍ഡോയിലെ വാള്‍ട്ട് ഡിസ്നി വേള്‍ഡില്‍ മാജിക് കിംഗ്ഡം, അനിമല്‍ കിംഗ്ഡം എന്നിവ ശനിയാഴ്ച വീണ്ടും തുറന്നു. ജനങ്ങള്‍ കൂട്ടം കൂടരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ആളുകള്‍ മാസ്കുകള്‍ ധരിക്കുകയും സാമൂഹിക അകലം പാലിക്കുന്നവരുമാണെന്ന് പാര്‍ക്ക് അധികൃതര്‍ പറഞ്ഞു.

രോഗ വ്യാപന നിരക്കും മരണ നിരക്കും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും, അടുത്ത മാസം ഷെഡ്യൂള്‍ ചെയ്തതുപോലെ സ്കൂളുകള്‍ വീണ്ടും തുറക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസ് പറഞ്ഞു. സംസ്ഥാനങ്ങളിലും പ്രാദേശികമായി തുറന്നിരിക്കുന്ന കൗണ്ടി സ്കൂളുകളിലും കോളേജ് ക്യാമ്പസുകളിലും കുട്ടികള്‍ രോഗവാഹകരാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഓരോ കൗണ്ടിക്കും അവരുടെ പ്രാദേശിക അണുബാധ നിരക്ക് അനുസരിച്ച് നടപടിക്രമങ്ങള്‍ കൊണ്ടുവരേണ്ടിവരുമെങ്കിലും, സ്കൂളുകള്‍ തുറക്കാതിരിക്കുന്നത് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള ഉയര്‍ച്ച താഴ്ച അനുപാതം വര്‍ദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പടരാനുള്ള സാധ്യത, ഭാഗ്യവശാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവിശ്വസനീയമാം വിധം കുറവാണെന്നാണ് ഗവര്‍ണ്ണറുടെ അഭിപ്രായം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top