ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷ്ന് ഇദംപ്രഥമമായി അസ്സോസിയേഷന് അംഗങ്ങളില്‍ നിന്ന് ഏറ്റവും നല്ല കര്ഷകന് കര്‍ഷകശ്രീ അവാര്‍ഡ് നല്കുന്നു.
ഷിക്കാഗോയിലും സമീപ പ്രദേശങ്ങളിലും വസിക്കുന്ന അസോസിയേഷന് അംഗങ്ങള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. താത്പര്യമുള്ളവര്‍ ജൂലൈ 20-നു മുമ്പായി ബന്ധപ്പെട്ട ഭാരവാഹികളുടെ പക്കല്‍ പേര് നല്‍കേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പച്ചക്കറി കൃഷി ഓഗസ്റ്റ് 25-ന് ജഡ്ജിംഗ് പാനല്‍ സന്ദര്‍ശിച്ച് വിലയിരുത്തുന്നതാണ്.
മത്സരത്തിന്റെ നിബന്ധനകള്‍:
1. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഷിക്കാഗോ മലയാളി അസോസിയേഷന് അംഗങ്ങളായിരിക്കണം.
2. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 20-നു മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
3. മിനിമം അഞ്ചുതരം പച്ചക്കറി കൃഷികള്‍ ഉണ്ടായിരിക്കുകയും അതില്‍ ഒരെണ്ണമെങ്കിലും കേരളാ പച്ചക്കറി കൃഷി ആയിരിക്കുകയും വേണം.
4. രജിസ്ട്രേഷന് ഫീസ് ഉണ്ടായിരിക്കുന്നതല്ല.
വിജയികള്‍ക്ക് ഒന്നാം സ്ഥാനം ക്യാഷ് അവാര്‍ഡ് സ്പോണ്സര് ചെയ്തിരിക്കുന്നത് മറിയം കിഴക്കേക്കുറ്റിന്റെ ഓര്‍മ്മയ്ക്കായി ചാക്കോച്ചന് കിഴക്കേക്കുറ്റും, രണ്ടാം സ്ഥാനത്തിനുള്ള ക്യാഷ് അവാര്‍ഡ് സ്പോണ്സര് ചെയ്തിരിക്കുന്നത് സണ്ണി വള്ളിക്കളവും, മൂന്നാം സ്ഥാനത്തിനുള്ള ക്യാഷ് അവാര്‍ഡ് സ്പോണ്സര് ചെയ്തിരിക്കുന്നത് ജോണ്സണ് കണ്ണൂക്കാടനുമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്സണ് കണ്ണൂക്കാടന്‍ (പ്രസിഡന്റ്) 847 477 0564, ജോഷി വള്ളിക്കളം (സെക്രട്ടറി) 312 685 6749, സാബു കട്ടപ്പുറം (847 781 1452), ലീല ജോസഫ് (224 578 5262), ജസി റിന്‍സി (773 322 2554), രഞ്ചന്‍ ഏബ്രഹാം (847 287 0661), മേഴ്സി കുര്യാക്കോസ് (773 865 2456).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply