Flash News

അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും ശേഷം ഐശ്വര്യയ്ക്കും മകള്‍ ആരാധ്യയ്ക്കും കോവിഡ്-19

July 12, 2020 , ആന്‍സി

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് ചികിത്സയില്‍ മുംബൈ നാനാവതി ആശുപത്രിയില്‍ കഴിയുന്നതിനിടെ അഭിഷേകിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ഐശ്വര്യ റായ് ബച്ചനും മകള്‍ ആരാധ്യയ്ക്കും കൊറോണ വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചു.

മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ ഞായറാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. ഐശ്വര്യയുടെ അമ്മായിയമ്മ ജയാ ബച്ചന്‍റെ കോവിഡ് 19 അന്വേഷണ റിപ്പോര്‍ട്ട് നെഗേറ്റീവ് ആണെന്ന് മന്ത്രി ട്വീറ്റില്‍ പറഞ്ഞു. ജയയുടെയും ഐശ്വര്യയുടെയും അന്വേഷണ റിപ്പോര്‍ട്ട് നെഗറ്റീവ് ആണെന്ന് മുംബൈ മേയര്‍ കിഷോരി പെഡ്‌‌നേക്കര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും കോവിഡ് 19 അന്വേഷണ റിപ്പോര്‍ട്ട് പോസിറ്റീവ് ആയി നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് മേയറുടെ പ്രസ്താവന. ബച്ചന്‍റെ വസതി ഇപ്പോള്‍ അടച്ചിരിക്കുകയാണെന്നും അവിടെ താമസിക്കുന്ന എല്ലാവരേയും 14 ദിവസത്തേക്ക് ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചെന്നും, കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മേയര്‍ പറഞ്ഞിരുന്നു.

ആരാധ്യയുള്‍പ്പെടെയുള്ള ബച്ചന്‍ കുടുംബാംഗങ്ങളുടെ ദ്രുത ആന്‍റിജന്‍ അന്വേഷണം നടന്നതായി പെഡ്‌നേക്കര്‍ പറഞ്ഞു. നേരത്തെ (ശനിയാഴ്ച) അമിതാഭും മകന്‍ അഭിഷേക് ബച്ചനും ട്വിറ്ററില്‍ സ്വന്തം അണുബാധയെക്കുറിച്ച് വിവരങ്ങള്‍ നല്‍കിയിരുന്നു.

77 കാരനായ ബച്ചനെ നാനാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമിതാഭിന്‍റെ മകന്‍ അഭിഷേക് ബച്ചനെയും ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ‘കഴിഞ്ഞ 10 ദിവസങ്ങളില്‍ എന്നോട് ബന്ധപ്പെട്ട ആളുകളോട് അവരുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ എന്ന് അമിതാഭ് ബച്ചന്‍ ട്വിറ്ററില്‍ കുറിച്ചു.

ശനിയാഴ്ച 44 കാരനായ അഭിഷേക് ബച്ചനും ട്വീറ്റ് ചെയ്തു, ‘ഇന്ന് എനിക്കും അച്ഛനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഞങ്ങള്‍ രണ്ടുപേര്‍ക്കും നേരിയ ലക്ഷണങ്ങളുണ്ട്. ഞങ്ങളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു,’ എന്ന് അഭിഷേക് ട്വീറ്റ് ചെയ്തു. എല്ലാവരോടും ശാന്തരായിരിക്കണമെന്നും വിഷമിക്കേണ്ടെന്നും അഭിഷേക് അഭ്യര്‍ത്ഥിച്ചു.

അമിതാഭ് ബച്ചനും മകന്‍ അഭിഷേക് ബച്ചനും ഇപ്പോള്‍ സുഖമായിരിക്കുന്നുവെന്ന് നാനാവതി ആശുപത്രിയിലെ തീവ്രപരിചരണ സേവന വിഭാഗം ഡയറക്ടര്‍ ഡോ. അബ്ദുള്‍ സമദ് അന്‍സാരി പറഞ്ഞു.

ഞായറാഴ്ച, സിവില്‍ ബോഡി ടീം ബച്ചന്‍സിന്‍റെ കുടുംബ ബംഗ്ലാവുകളായ ‘ജനക്, ജല്‍സ, പ്രതിഭ’ എന്നിവിടങ്ങളില്‍ പോയി അണുബാധ പരിശോധിച്ച് ആളുകളെ ബന്ധപ്പെട്ടു. ശുചിത്വവല്‍ക്കരണത്തെയും സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെയും കണ്ടെത്താന്‍ അമിതാഭ് ബച്ചന്‍റെ ബംഗ്ലാവുകളില്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ (ബി‌എം‌സി) ആരോഗ്യവിഭാഗ പ്രവര്‍ത്തകര്‍ ഉണ്ടെന്ന് ബിഎംസി വൃത്തങ്ങള്‍ അറിയിച്ചു.

കണ്ടെയ്ന്‍മെന്‍റ് സോണുമായി ബന്ധപ്പെട്ട ഒരു ബാനറും ബിഎംസി ബംഗ്ലാവായ ജല്‍സയില്‍ വച്ചിട്ടുണ്ട്. അതേസമയം, അമിതാഭ് ബച്ചന് ഉടന്‍ സുഖം പ്രാപിക്കണമെന്ന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രാര്‍ത്ഥന ആരംഭിച്ചു.

കൊറോണ വൈറസ് രാജ്യത്ത് ഏറ്റവും കൂടുതല്‍ ബാധിക്കപ്പെട്ട സംസ്ഥാനം മഹാരാഷ്ട്രയാണ്. മഹാരാഷ്ട്ര ആരോഗ്യമന്ത്രി ടോപ്പെ പറയുതനുസരിച്ച്, ശനിയാഴ്ചയോടെ സംസ്ഥാനത്ത് ആകെ അണുബാധ കേസുകള്‍ 246,600 ആയി. 8,139 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച 4,360 പേര്‍ക്ക് ചികിത്സ നല്‍കി. ഇതുവരെ 136,985 പേര്‍ക്ക് ചികിത്സയ്ക്ക് ശേഷം അസുഖം ഭേദപ്പെട്ടു. 99,202 കൊറോണ വൈറസ് കേസുകള്‍ സംസ്ഥാനത്ത് ഉണ്ട്.

മുംബൈയില്‍ കൊറോണ വൈറസ് കേസുകള്‍ 91,457 ആയി ഉയര്‍തായി ബിഎംസി അറിയിച്ചു. മുംബൈയില്‍ 22,779 പേര്‍ ഇപ്പോഴും രോഗബാധിതരാണ്, 50 ദിവസത്തിനുള്ളില്‍ അണുബാധ കേസുകളുടെ എണ്ണം ഇരട്ടിയാകും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top