Flash News

യു എസ് – കനേഡിയന്‍ മലയാളികളുമായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സം‌വദിക്കുന്നു

July 12, 2020 , ഫ്രാന്‍സിസ് തടത്തില്‍

സംഘടനകളുടെ അതിര്‍ത്തി വരമ്പുകള്‍ ഭേദിച്ചു കാനഡയിലെയും അമേരിക്കയിലെയും മലയാളികളുമായി കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംവദിക്കുന്നു. പ്രസ്തുത മീറ്റിങ്ങില്‍ പ്രവാസി മലയാളികളുടെ ആത്മാഭിമാനമായ പതിനൊന്നാമത് കനേഡിയന്‍ നെഹ്റു ട്രോഫി വള്ളം കളിയുടെ ഈ വര്‍ഷത്തെ ചടങ്ങുകള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്യും. കാനഡയിലെയും യു എസ് എ യിലെയും പ്രമുഖ രാഷ്ട്രീയ, സാംസ്കാരിക, സമുദായിക, സംഘടനാ നേതാക്കള്‍ യോഗത്തില്‍ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി കാനഡയിലും അമേരിക്കയിലുമായി ഏകോപന കമ്മിറ്റികള്‍ നിലവില്‍ വന്നു. കാനഡയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഫൊക്കാന മുന്‍ പ്രസിഡണ്ട് ജോണ്‍ പി ജോണ്‍, മിസ്സിസ്സാഗ സമാജം പ്രസിഡണ്ട് പ്രസാദ് നായര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ നേതാക്കന്മാര്‍ അടങ്ങിയ ഒരു ഏകോപന കമ്മിറ്റി നിലവില്‍ വന്നതായി പരിപാടിയുടെ മുഖ്യ സംഘാടകരായ കുര്യന്‍ പ്രക്കാനവും പോള്‍ കറുകപള്ളിയും അറിയിച്ചു.

ഫൊക്കാന മുന്‍ പ്രസിഡണ്ട് ജോണ്‍ പി ജോണ്‍, ടോറോന്‍റോ മലയാളി സമാജം പ്രസിഡണ്ട് സാബു കാട്ടുകുടി , മിസ്സിസ്സാഗ കേരളം അസോസിയേഷന്‍ പ്രസിഡണ്ട് പ്രസാദ് നായര്‍, ഹാമില്‍ട്ടണ്‍ മലയാളി സമാജം പ്രസിഡണ്ട് ഷാജി കുര്യന്‍, KCABC പ്രസിഡണ്ട് രാജശ്രീ നായര്‍, ഓര്‍മ്മ പ്രസിഡണ്ട് അജു ഫിലിപ്പ് , ലോമ പ്രസിഡണ്ട് ജോജി തോമസ്, നയാഗ്ര മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് മനോജ് ഇടമന, ട്രക്കേഴ്സ് അസോസിയേഷന്‍ പ്രസിഡണ്ട് സോമോന്‍ സഖറിയ, അനീഷ് മാവേലിക്കര, എബ്രഹാം ഐസക്ക് MCAC, ലിജു രാമചന്ദ്രന്‍, പ്രവീണ്‍ വര്‍ക്കി, രമേശ് നായര്‍ മോണ്ട്രിയല്‍, മനോജ് കരാത്ത, ബിനു ജോഷ്വാ ബ്രാംപ്ടന്‍ മലയാളി സമാജം, മോന്‍സി തോമസ് കനേഡിയന്‍ ലയണ്‍സ്, സഞ്ജയ് മോഹന്‍, യോഗേഷ് കുമാര്‍ തുടങ്ങിയവര്‍ അടങ്ങിയതാണ് കാനഡയില്‍ നിന്നുള്ള ഏകോപന കമ്മിറ്റി എന്ന് പരിപാടിയുടെ സംഘാടകന്‍ കുര്യന്‍ പ്രക്കാനം അറിയിച്ചു.

ഉടന്‍ തന്നെ അമേരിക്കന്‍ ഏകോപന കമ്മിറ്റിയും നിലവില്‍ വരുമെന്ന് പോള്‍ കാറുകപ്പള്ളി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top