Flash News

നടി കെല്ലി പ്രെസ്റ്റണ്‍ അരങ്ങൊഴിഞ്ഞു

July 13, 2020 , അജു വാരിക്കാട്

ഭര്‍ത്താവ് ജോണ്‍ ട്രാവോള്‍ട്ട ഞായറാഴ്ച തന്‍റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലാണ് മരണ വാര്‍ത്ത പുറത്തുവിട്ടത്. 57 വയസ്സായിരുന്നു.

‘രണ്ടു വര്‍ഷമായി പ്രെസ്റ്റണ്‍ സ്തനാര്‍ബുദവുമായി പോരാടുകയായിരുന്നു, നിരവധി പേരുടെ സ്നേഹത്തോടും പിന്തുണയോടും കൂടി ധീരമായ പോരാട്ടമാണ് അവര്‍ നടത്തിയത്. ഹ്യുസ്റ്റണിലെ എംഡി ആന്‍ഡേഴ്സണ്‍ കാന്‍സര്‍ സെന്‍ററിലെ എല്ലാ ഡോക്ടര്‍മാരോടും നഴ്സുമാരോടും ഞാനും കുടുംബവും എന്നേക്കും നന്ദിയുള്ളവരായിരിക്കും. സഹായിച്ച കേന്ദ്രങ്ങള്‍, ഒപ്പം അവളുടെ കൂടെയുണ്ടായിരുന്ന അവളുടെ നിരവധി സുഹൃത്തുക്കളും പ്രിയപ്പെട്ടവരും. കെല്ലിയുടെ സ്നേഹവും ജീവിതവും എല്ലായ്പ്പോഴും ഓര്‍മ്മിക്കപ്പെടും,’ ട്രാവോള്‍ട്ട പറഞ്ഞു.

90 കളിലെ ‘ജെറി മക്ഗുവെയര്‍’, ‘ഫോര്‍ ലവ് ഓഫ് ഗെയിം’ എന്നിവയില്‍ പ്രെസ്റ്റണ്‍ അഭിനയിച്ചിട്ടുണ്ട്.

2009 ജനുവരിയില്‍ ബഹമാസിലെ കുടുംബത്തിന്‍റെ അവധിക്കാല വസതിയില്‍വച്ച് 16 വയസുള്ള മകന്‍ ജെറ്റ് ട്രാവോള്‍ട്ട മരിച്ചിരുന്നു. ദമ്പതികള്‍ക്ക് മറ്റ് രണ്ട് മക്കളുണ്ട്. മകള്‍ എല്ല ബ്ലൂ, മകന്‍ ബെമിന്‍.

ട്രാവോള്‍ട്ടയും പ്രെസ്റ്റണും 1988 ലെ ‘ദി എക്സ്പെര്‍ട്സ്’ ചിത്രീകരണത്തിനിടെയാണ് കണ്ടുമുട്ടിയത്. 2018 ല്‍ പുറത്തിറങ്ങിയ ‘ഗോട്ടി’ എന്ന സിനിമയില്‍ അവര്‍ അവസാനമായി അഭിനയിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top