Flash News

പത്മനാഭ സ്വാമി ക്ഷേത്രവിധി ഒരു വിജയമല്ല, മറിച്ച് അനുഗ്രഹമാണെന്ന് തിരുവിതാംകൂര്‍ മുന്‍ രാജകുടുംബം

July 13, 2020 , ശ്രീജ

ഒന്‍പതു വര്‍ഷത്തെ കോടതി വ്യവഹാരത്തിനു ശേഷം, ലോകപ്രശസ്ത ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘എളിയ രക്ഷാധികാരികള്‍’ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തിരുവിതാംകൂറിലെ പഴയ രാജകുടുംബത്തിന് ഒടുവില്‍ നീതി ലഭിച്ചു.

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നിന്‍റെ ഭരണം നടത്താനുള്ള കുടുംബത്തിന്‍റെ അവകാശങ്ങള്‍ സുപ്രീം കോടതി തിങ്കളാഴ്ച ശരിവെച്ചു. ഇത് ‘ഒരു വിജയമല്ല, മറിച്ച് പത്മനാഭ പ്രഭുവിന്‍റെ അനുഗ്രഹമാണ്’ എന്നാണ് വിധിയെക്കുറിച്ച് രാജകുടുംബത്തിന്റെ പ്രതികരണം.

സാമ്പത്തിക ക്രമക്കേടുകള്‍ ആരോപിച്ച് ക്ഷേത്രത്തിന്‍റെ ഭരണത്തിനെതിരായ കോടതി പോരാട്ടം സുപ്രീം കോടതിയുടെ പരിഗണനയിലായിരുന്നു. തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെ ഒരു നിലവറയില്‍ (ബി നിലവറ)1,00,000 കോടി രൂപയുടെ നിധിയുണ്ടെന്ന് കേരള സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. ക്ഷേത്രത്തില്‍ ആറ് നിലവറകളുണ്ട്.

പ്രഭു പത്മനാഭ സ്വാമിയെ ബഹുമാനിക്കുന്ന ജനങ്ങളുടെ പാരമ്പര്യവും ഭക്തിയും ഉയര്‍ത്തിപ്പിടിക്കുന്നതിനായി കുടുംബം പല്ലും നഖവും ഉപയോഗിച്ച് പോരാടിയതായി മുന്‍ രാജകുടുംബത്തിലെ അംഗമായ ആദിത്യ വര്‍മ്മ പറഞ്ഞു.

‘ഈ ഒന്‍പത് വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒരു വലിയ പോരാട്ടത്തിലായിരുന്നു. വൈകാരികമായി അത് ഞങ്ങളെ തളര്‍ത്തി. പക്ഷേ ഞങ്ങള്‍ ശക്തി നേടിയത് പത്മനാഭനില്‍ നിന്നാണ്. ഞങ്ങളെ പരിപാലിക്കാന്‍ പത്മനാഭന്‍ എല്ലായ്പ്പോഴും കൂടെ നിന്നു. ഞങ്ങള്‍ പ്രഭു പത്മനാഭസ്വാമിയുടെ ദാസരായി തുടരും,’ ആദിത്യ വര്‍മ്മ പറഞ്ഞു.

കുടുംബത്തിലെ മുതിര്‍ന്ന അംഗമായ ഗൗരീ ഭായ് പാര്‍വതി തമ്പുരാട്ടി മാധ്യമങ്ങള്‍ക്ക് നല്‍കിയ വീഡിയോ സന്ദേശത്തില്‍ ഇങ്ങനെ പറഞ്ഞു: ‘എല്ലാവരേയും സുരക്ഷിതരായി നിലനിര്‍ത്താന്‍ എല്ലാ മനുഷ്യരോടും ശ്രീപത്മനാഭ സ്വാമി ദയ കാണിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഈ പ്രയാസകരമായ വര്‍ഷങ്ങളില്‍ ഞങ്ങളുടെ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.’

‘ബി’ നിലവറ തുറക്കുന്നത് വിശ്വാസ ലംഘനം
‘ബി’ നിലവറ തുറക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടില്ലെന്നതില്‍ ഞങ്ങള്‍ക്ക് ആശ്വാസമുണ്ട്. ഞങ്ങളുടെ വിശ്വാസം ബി നിലവറ തുറക്കുന്നതിനെ വിലക്കുന്നു. ക്ഷേത്ര പാരമ്പര്യത്തിന് വിരുദ്ധമായി കണക്കാക്കപ്പെടുന്നതിനാല്‍ മുമ്പ് ആരും ഇത് തുറക്കാന്‍ ശ്രമിച്ചിട്ടില്ല. ക്ഷേത്രത്തിന്‍റെ പവിത്രതയുടെ പ്രതീകമാണ് നിലവറ, അത് തുറന്നാല്‍ വിശ്വാസം ലംഘിക്കപ്പെടും,’ ആദിത്യ വര്‍മ്മ പറഞ്ഞു. ക്ഷേത്രത്തിന്‍റെ നടത്തിപ്പിനായി ഒരു പുതിയ സമിതി രൂപീകരിക്കുന്നതിന് തീരുമാനമെടുക്കുന്നതിന് മുമ്പായി മുഴുവന്‍ വിധി ന്യായവും വരുന്നതുവരെ ഞങ്ങള്‍ കാത്തിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഒരു കമ്മിറ്റി രൂപീകരിക്കുന്നതുവരെ തിരുവനന്തപുരം ജില്ലാ ജഡ്ജി ക്ഷേത്രത്തിന്‍റെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെ തലവനാകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

കേസ്
ക്ഷേത്ര നിലവറകളിലെ നിധികള്‍ ദുരുപയോഗം ചെയ്തുവെന്ന് മുന്‍ ഐപി‌എസ് ഉദ്യോഗസ്ഥന്‍ ടി.പി. സുന്ദര രാജന്‍ 2009-ല്‍ ആരോപിച്ചിരുന്നു. ക്ഷേത്രവും സ്വത്തുക്കളും പരിപാലനവും ഏറ്റെടുക്കാന്‍ 2011 ല്‍ കേരള ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടിരുന്നു.

അതേ വര്‍ഷം, നിയമപോരാട്ടത്തിനിടെ, ക്ഷേത്ര പരിപാലനത്തിന്‍റെ മേല്‍‌നോട്ടം വഹിച്ചിരുന്ന രാജ കുടുംബത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. ഇതിനെത്തുടര്‍ന്ന്, ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കണ്ടുപിടിക്കണമെന്ന് 2017 ല്‍ സുപ്രീം കോടതിയും നിര്‍ദ്ദേശിച്ചു. അതായത് നിധികളുടെ ഡോക്യുമെന്‍റേഷന്‍.

‘എ’ നിലവറ തുറക്കുന്നു
നിലവറകളെ ചുറ്റിപ്പറ്റിയുള്ള നിരവധി സിദ്ധാന്തങ്ങളും കിംവദന്തികളും ഉണ്ടായിരുന്നു. അതിലൊന്നാണ് നിലവറകള്‍ തുറന്നാല്‍ തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങുമെന്നുള്ളത്. ഉഗ്രവിഷമുള്ള സര്‍പ്പങ്ങള്‍ ബി നിലവറക്ക് കാവല്‍ നില്‍ക്കുന്നുണ്ടെന്നും, അത് തുറന്നാല്‍ നഗരവും ചുറ്റുപാടും പ്രളയത്തില്‍ മുങ്ങുമെന്നും, സര്‍പ്പങ്ങള്‍ കോപിക്കുമെന്നുമൊക്കെയുള്ള കിം‌വദന്തികള്‍ പരന്നു.

എന്തായാലും വര്‍മ്മ പറയുന്നത് അതെല്ലാം പരിഹാസ്യമായ കിംവദന്തികളാണെന്നാണ്. ‘ബി’ നിലവറ തുറക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുന്നു. കാരണം അതുമായി ബന്ധപ്പെട്ട് മതപരമായ നടപടിക്രമമുണ്ട്. താന്ത്രി (പ്രധാന പുരോഹിതന്‍) നമ്മോട് നിര്‍ദ്ദേശിച്ചാല്‍ മാത്രമേ അത് ചെയ്യാന്‍ കഴിയൂ എന്ന് വര്‍മ്മ പറയുന്നു.

2017 ല്‍ സുപ്രീം കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യത്തിന്‍റെ സാന്നിധ്യത്തില്‍ ‘എ’ നിലവറ തുറന്നു. 600 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള പുരാതന നാണയങ്ങള്‍, കിരീടങ്ങള്‍, മാലകള്‍, വിലയേറിയ കല്ലുകള്‍ എന്നിവ ഈ നിലവറയില്‍ കണ്ടെത്തി. നിലവറയില്‍ നിന്ന് വിലയേറിയ ആഭരണങ്ങളടക്കം 2 ലക്ഷത്തിലധികം ഇനങ്ങള്‍ കണ്ടുപിടിച്ചു.

2018 ല്‍ അത്തെ കം‌ട്രോളറും ഓഡിറ്റര്‍ ജനറലുമായ വിനോദ് റായ് ക്ഷേത്രത്തിലെ സ്വത്തുക്കള്‍ സംബന്ധിച്ച് സുപ്രീം കോടതിയില്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് നല്‍കി. ക്ഷേത്രത്തിലെ നിലവറ ‘എ’ യില്‍ നിന്ന് 769 കലം സ്വര്‍ണം കാണാനില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ക്ഷേത്രത്തിന്‍റെ അക്കൗണ്ട് രജിസ്റ്ററിന്റെ ഓഡിറ്റിംഗില്‍ സുതാര്യത ഉണ്ടായിരുന്നില്ലെന്നും, ക്ഷേത്ര ഭൂമി വില്‍പ്പനയുമായി ബന്ധപ്പെട്ട നിരവധി രേഖകളും കാണുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരം ആരോപണങ്ങളില്‍, ഒരു മേല്‍‌നോട്ടവും നടന്നിട്ടില്ലെന്നും എല്ലാ രേഖകളും വ്യക്തമാണെന്നും വര്‍മ്മ വ്യക്തമായി പറഞ്ഞു. ‘എല്ലാം രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്റെ സ്വത്ത് ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഞങ്ങള്‍ ധൈര്യപ്പെടില്ല,’ അദ്ദേഹം പറഞ്ഞു. ക്ഷേത്രകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്ന് വര്‍മ്മ പറഞ്ഞു.

‘ഞങ്ങളുടെ നിവേദനത്തില്‍ രണ്ട് കമ്മിറ്റികള്‍ വേണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഒന്ന് ക്ഷേത്ര പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാനും മറ്റൊന്ന് ക്ഷേത്രത്തിന്‍റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനും. ഞങ്ങളുടെ അഭിഭാഷകരുമായി കൂടിയാലോചിച്ച ശേഷം ഈ കമ്മിറ്റികള്‍ രൂപീകരിക്കും,’ വര്‍മ്മ കൂട്ടിച്ചേര്‍ത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top