Flash News

തബ്ലീഗി ജമാഅത്ത്: 14 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് ചെറിയ പിഴ ഈടാക്കി കോടതി മോചിപ്പിച്ചു

July 13, 2020 , ശ്രീജ

കോവിഡ് 19 ലോക്ക്ഡൗണ്‍ സമയത്ത് തബ്ലീഗി ജമാഅത്ത് മര്‍ക്കസില്‍ പങ്കെടുക്കുന്നതിനിടെ വിസ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ ലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് അറസ്റ്റു ചെയ്ത് തടങ്കലില്‍ പാര്‍പ്പിച്ചിരുന്ന 14 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാര്‍ക്ക് ചെറിയ പിഴ ഈടാക്കി ഡല്‍ഹി കോടതി തിങ്കളാഴ്ച വിട്ടയച്ചു.

അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ വിചാരണ നടത്തണമെന്ന് കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അഭിഭാഷകന്‍ പറഞ്ഞു. അള്‍ജീരിയ, ബെല്‍ജിയം, യുകെ, ഈജിപ്ത്, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാര്‍ക്ക് 10,000 രൂപ വീതം പിഴയടച്ച് സ്വതന്ത്രമായി നടക്കാന്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഹിമാന്‍ഷു അനുമതി നല്‍കി.

മറ്റൊരു മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ആഷിഷ് ഗുപ്ത അഞ്ച് സുഡാന്‍ പൗരന്മാര്‍ക്ക് 5000 വീതം പിഴയടച്ച് സ്വതന്ത്രമായി നടക്കാന്‍ അനുവാദം നല്‍കി. ചൈന, മൊറോക്കോ, ഉക്രെയ്ന്‍, എത്യോപ്യ, ഫിജി, ഓസ്ട്രേലിയ, ബ്രസീല്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് 5000 വീതം പിഴയടച്ച് സ്വതന്ത്രമായി നടക്കാന്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് പരസ് ദലാല്‍ അനുമതി നല്‍കി.

കേസിലെ പരാതിക്കാരനായ ലജ്‌പത് നഗറിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ്, ലജ്‌പത് നഗറിലെ അഡീഷണല്‍ പോലീസ് കമ്മീഷണര്‍, നിസാമുദ്ദീന്‍ ഇന്‍സ്പെക്ടര്‍ എന്നിവര്‍ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നതിനെത്തുടര്‍ന്നാണ് വിദേശികളെ വിട്ടയച്ചത്.

അതേസമയം, രണ്ട് സുഡാന്‍ പൗരന്മാര്‍, ജോര്‍ദാന്‍, യുഎസ്, റഷ്യ, കസാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശികള്‍, യുകെയില്‍ നിന്നുള്ള ഒരു വിദേശ പൗരന്‍ എന്നിവര്‍ ചെറിയ കുറ്റങ്ങള്‍ അങ്ങനെ ഏറ്റെടുക്കാന്‍ സമ്മതിച്ചിട്ടില്ലെന്നും, വിചാരണ വേണമെന്ന് ആവശ്യപ്പെട്ടതായും അഭിഭാഷകരായ ആഷിമ മണ്ഡ്‌ല, മന്ദാകിനി സിംഗ്, ഫാഹിം ഖാന്‍, അഹമ്മദ് ഖാന്‍ എന്നിവര്‍ പറഞ്ഞു.

രാജ്യ തലസ്ഥാനത്ത് നിസാമുദ്ദീന്‍ മര്‍കസ് പരിപാടിയില്‍ പങ്കെടുത്തതിന് വിസ വ്യവസ്ഥകള്‍ ലംഘിച്ചു, മിഷനറി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു, സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്, അതും രാജ്യത്ത് കോവിഡ് 19 പൊട്ടിപ്പുറപ്പെട്ട സമയത്ത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top