Flash News

കാല്‍ഗറി സെന്റ് മദര്‍ തെരേസ കോവിഡ് 19 സഹായ സമിതി

July 13, 2020 , ജോസഫ് ജോണ്‍ കാല്‍ഗറി

കാല്‍ഗറി: സെന്റ് മദര്‍ തെരേസ സിറോ മലബാര്‍ കത്തോലിക്ക പള്ളിയുടെ നേതൃത്തില്‍ നടത്തുന്ന കോവിഡ് 19 സഹായ സന്നദ്ധ പ്രവര്‍ത്തകരുടെയും , പ്രതിസന്ധി കൈകാര്യം ചെയ്യല്‍ സമിതിയുടെയും (ക്രൈസിസ് മാനേജ്‌മെന്റിന്റെയും) സയുക്ത മീറ്റിംഗ് , ഇടവക വികാരി ഫാ. സാജോ പുതുശ്ശേരിയുടെ അധ്യക്ഷതയില്‍ കൂടി .

പ്രതിസന്ധി ആരംഭിച്ച മാര്‍ച്ച് മാസം മുതല്‍ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും, മുന്നോട്ടുള്ള കാര്യപരിപാടികളെക്കുറിച്ചു ചര്‍ച്ച നടത്തുകയും ചെയ്തു . നാളിതുവരെ ഏകദേശം 250 ഓളം ഭക്ഷണ വസ്തുക്കളുടെ കിറ്റുകള്‍ കാല്‍ഗറിയിലെ എല്ലാ വിഭാഗത്തിലും പെട്ട ആവശ്യമായ കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തു.

കാല്‍ഗറി സെന്റ് മദര്‍ തെരേസ കത്തോലിക്ക സമൂഹം ഇടവകയിലെ നൈറ്റ്‌സ് ഓഫ് കൊളംബസ്, മാതൃജ്യോതി, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ കൂട്ടായിച്ചേര്‍ന്നു ഈ കാരുണ്യ പ്രവര്‍ത്തിയില്‍ പങ്കുചേരുന്നു.

പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍മാരായ ആന്‍ എബ്രഹാം , നോബിള്‍ അഗസ്റ്റിന്‍ എന്നിവര്‍ പുതിയ പ്രോജെക്ടിനെക്കുറിച്ച് സംസാരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.motherteresacalgarychurch.com/ എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top