Flash News

ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് പ്രവാസികളുടെ ക്ഷേമത്തിന് വിനിയോഗിക്കുവാന്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തും : രമേശ് ചെന്നിത്തല

July 13, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്‍

ന്യൂയോര്‍ക്ക് : ലോകത്തിലെ വിവിധ രാജ്യങ്ങളിലെ എംബസികളില്‍ കൂടി എംബസി സേവനത്തിനായി ജനങ്ങളില്‍ നിന്ന് സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് (ICWF) ഈ കോവിഡ് കാലത്തു ദുരിതമനുഭവിക്കുന്ന ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന്, പ്രത്യേകിച്ചു അവരുടെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കുവേണ്ടി, വിനിയോഗിക്കുന്നതിനു കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഫൊക്കാനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സൂം സമ്മേളനത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.

2009 ലാണ് ഇങ്ങനെയൊരു ഫണ്ടിന് രൂപം കൊടുക്കുന്നത്. കോടിക്കണക്കിന് രൂപയാണ് ഈ ഫണ്ടിലുള്ളത്. ഇന്ത്യയ്ക്ക് വെളിയിലുള്ള രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമത്തിന് വേണ്ടി ഈ ഫണ്ട് ഉപയോഗിക്കപ്പെടേണ്ടതാണ്. വിവിധ രാജ്യങ്ങളില്‍ ദുരിതമനുഭിക്കുന്ന പ്രവാസികളുടെ താമസം, നിയമ സഹായം, എന്നിവയോടൊപ്പം വിവിധ രാജ്യങ്ങളില്‍ ജോലിയില്ലാതെയും മറ്റും ഒറ്റപെട്ടു പോകുന്ന ഇന്ത്യന്‍ പ്രവാസികളുടെ വിമാന യാത്രാ ടിക്കറ്റുകള്‍ തുടങ്ങി അനവധി പ്രവാസി ക്ഷേമകാര്യങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കുന്നതിന് വേണ്ടിയാണ് ഈ ഫണ്ട് വിഭാവന ചെയ്തത്.

ഇന്ത്യ ഒഴിച്ചുള്ള മറ്റു വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാരെ മുഴുവന്‍ സൗജന്യമായി അതാതു രാജ്യങ്ങളിലേക്കു കൊണ്ട് പോയപ്പോള്‍ ആയിരക്കണക്കിന് പ്രവാസി ഇന്ത്യക്കാരുടെ ജോലി നഷ്ടപ്പെട്ടു. നാട്ടിലേക്കു പോകാന്‍ പണം ഇല്ലാതെ ദുരിതക്കയത്തിലായ ഈ പ്രവാസികളുടെ യാത്രയ്ക്കുള്ള ചിലവെങ്കിലും സൗജന്യമായി നല്‍കുന്നതിന് ഈ ഫണ്ട് വിനിയോഗിക്കുന്നതിനു കേരളത്തിലെ 20 എംപിമാരുടെയും സ്വാധീനം ഉപയോഗിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം ചെലുത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

ഫൊക്കാന പ്രസിഡന്‍റ് മാധവന്‍ ബി നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ സൂം മീറ്റിംഗില്‍ സെക്രട്ടറി ടോമി കോക്കാട്ട് ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ഏവര്‍ക്കും സ്വാഗതം രേഖപ്പെടുത്തി. വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ലൈസി അലക്സ്, പ്രസാദ് ജോണ്‍ എന്നിവര്‍ എം.സി.മാരായി പ്രവര്‍ത്തിച്ചു.

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍നാന്‍ മാമ്മന്‍ സി ജേക്കബ്, ട്രഷര്‍ സജിമോന്‍ ആന്‍റണി, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെയാര്‍കെ, മുന്‍ പ്രസിഡന്‍റുമാരായ ജോണ്‍ പി ജോണ്‍, പോള്‍ കറുകപ്പള്ളില്‍, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചാക്കപ്പന്‍, ഫൗണ്ടേഷന്‍ ചെയര്‍ എബ്രഹാം ഈപ്പന്‍, ഫൊക്കാന ഇലക്ഷന്‍ കമ്മീഷണര്‍ കുര്യന്‍ പ്രക്കാനം, ജോയിന്‍റ് ട്രഷറര്‍ പ്രവീണ്‍ തോമസ്, അഡീഷണല്‍ ജോയിന്റ് ട്രഷറര്‍ ഷീല ജോസഫ്, മുന്‍ സെക്രട്ടറി സുധാ കര്‍ത്താ തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

ഫൊക്കാന നേതാക്കളായ ടി.എസ്. ചാക്കോ, ലീല മാരേട്ട്, വര്‍ഗീസ് പോത്താനിക്കാട്, ജേക്കബ് പടവത്തില്‍, ഡോ. രഞ്ജിത് നായര്‍, അലക്സ് തോമസ്, സതീശന്‍ നായര്‍, അസോസിയേഷന്‍ പ്രസിഡന്റുമാരായ ഗണേഷ് നായര്‍ (WMA ), ബേബി മണക്കുന്നേല്‍ (KNANYA ), പ്രസാദ് നായര്‍ (Mississauga), റെജി കുര്യന്‍ (PHILMA), ജോസ് ജോയി (മഞ്ച് മുന്‍ ട്രസ്‌റ്റി), ജെയിംസ് കുടല്‍ (World Malayalee Council), ഓവർസീസ് കോണ്‍ഗ്രസിന്റെ ഭാരവാഹികളായ തോമസ് മാത്യു ജീമോന്‍, വിജീഷ് ജെയിംസ്, പ്രൊഫ. തമ്പി മാത്യു, സിനു പാലക്കത്തടം തുടങ്ങിയവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംവാദത്തില്‍ ഏര്‍പ്പെട്ടു.

ഡോ. രഞ്ജിത് നായര്‍, സുരേഷ് തുണ്ടത്തില്‍ എന്നിവര്‍ ടെക്നിക്കല്‍ സപ്പോര്‍ട്ട് നല്‍കി. ശ്രീകുമാര്‍ ഉണ്ണിത്താന്‍ നന്ദി രേഖപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top