Flash News

എസ്.എസ്.എല്‍.സിയില്‍ നൂറ് മേനി വിജയവുമായി താനൂര്‍ എഡ്യുവില്ല

July 13, 2020 , ബിലാല്‍ എം ഷരീഫ്

എല്ലാ വിഷയങ്ങള്‍ക്കും എ. പ്ലസ് നേടിയ ജഹറുന്നീസക്ക് എസ്.ഐ.ഒ. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ബാസിത് താനൂര്‍ ഉപഹാരം നല്‍കുന്നു

തിരൂര്‍: എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്ത് രൂപീകരിക്കപ്പെട്ട എഡ്യുവില്ല വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാരംഭിച്ച സൗജന്യ ട്യൂഷന്‍ സെന്‍ററിലെ ആദ്യ ബാച്ച് നൂറ് ശതമാനം വിജയത്തോടു കൂടി എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കി. മലപ്പുറം ജില്ലയിലെ തീരദേശ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ ഉയര്‍ച്ച ലക്ഷ്യം വെച്ചുകൊണ്ടാണ് എഡ്യൂവില്ല പദ്ധതി രൂപീകരിക്കപ്പെടുന്നത്. താനൂര്‍ കോര്‍മ്മന്‍ കടപ്പുറത്ത് 2019 നവംബര്‍ 17ന് വ്യത്യസ്ഥ മതരാഷ്ട്രീയ സമുദായ നേതാക്കളുടെ സാന്നിദ്ധ്യത്തില്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ബഹുമാന്യനായ ടി. ആരിഫലിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ ആരംഭിച്ച സൗജന്യ ട്യൂഷന്‍ സെന്‍ററില്‍ അറുപതോളം വിദ്യാര്‍ത്ഥികള്‍ പഠിതാക്കളായിരുന്നു. ഈ കാലയളവില്‍ പ്രൊജക്റ്റിന്‍റെ ഭാഗമായി കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി പാരന്റിംഗ് & ഗൈഡന്‍സ്, മോട്ടിവേഷണല്‍ & പേഴ്സണാലിറ്റി ക്ലാസുകള്‍, എസ്.എസ്.എല്‍.സി പരീക്ഷക്കു മുന്നോടിയായി പരീക്ഷ മുന്നൊരുക്ക ട്രെയ്നിംംഗ് പ്രോഗ്രാമുകളും നല്‍കിയിരുന്നു. എസ്.ഐ.ഒ. മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ബാസിത് താനൂര്‍, എജ്യുക്കേഷന്‍ എച്ച്.ആര്‍ കണ്‍വീനര്‍ ഷബീര്‍ മലപ്പുറം എന്നിവരാണ് എഡ്യുവില്ലക്ക് നേതൃത്വം നല്‍കി വരുന്നത്. ഉന്നത വിജയം നേടിയവര്‍ക്ക് ജില്ലാ ജോയിന്റ് സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, എഡ്യുവില്ല കോഓര്‍ഡിനേറ്റര്‍ ജാഫര്‍ കെ.പി. എന്നിവര്‍ അനുമോദനങ്ങള്‍ നല്‍കി.

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ : (10 A+) ജഹറുന്നീസ, (9 A+) ഉമ്മു ആലിയ, സോനാ ജാസ്മിന്‍, ഫെബിന ബാനു (8A+) മുഷ്ഫിറ.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top