Flash News

ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും

July 14, 2020 , ആന്‍സി

തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗിലൂടെ 30 കിലോ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച് ഒളിവില്‍ പോയി ഇപ്പോള്‍ എന്‍ ഐ എയുടെ പിടിയിലായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും വിമാനത്താവളത്തിനകത്തു നിന്ന് സഹായങ്ങള്‍ ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും. ഇരുവര്‍ക്കും കേരളം വിടുന്നതിന് മുന്‍പ് ഒളിച്ചു താമസിക്കാന്‍ താവളമൊരുക്കിയത് വര്‍ക്കലയിലാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്. കൊവിഡ് കാലം മുതല്‍ ഒഴിഞ്ഞു കിടക്കുന്ന ഈ മേഖലയിലെ ചില റിസോര്‍ട്ടുകളിലാണ് ഇവര്‍ കഴിഞ്ഞതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇവിടെ നിന്നാണ് മറ്റൊരു സംസ്ഥാനത്തിന്‍റെ യാത്രാ പാസ് സംഘടിപ്പിച്ച് ഇവര്‍ മുങ്ങിയത്. സ്വപ്നയുടെ പേരിലായിരുന്നില്ല പാസ് എന്നാണ് സൂചന.

വര്‍ക്കലയില്‍ നിന്ന് ഇവര്‍ ആദ്യം എത്തിയത് കൊച്ചിയിലാണ്. പിന്നീടാണ് ഇവര്‍ തമിഴ് നാട്ടിലേക്ക് കടന്നത്. വിമാനത്താവളത്തില്‍ ബാഗേജ് തുറക്കാന്‍ തീരുമാനിച്ച വിവരം ഇവര്‍ക്ക് ചോര്‍ന്നു കിട്ടിയോ എന്ന സംശയം ഇപ്പോള്‍ അന്വേഷണ സംഘത്തിനുണ്ട്. അതിനാല്‍ താവളത്തിന് പുറത്തെ ബന്ധങ്ങള്‍ ചികയുന്നതിന് മുന്‍പ് ഇവര്‍ക്ക് ഇതിനുള്ളില്‍ ലഭിച്ചിരുന്ന സഹായങ്ങളിലേക്കും എന്‍ഐഎ തിരിഞ്ഞേക്കും.

ദുബായില്‍ നിന്ന് കേരളത്തില്‍ എത്തിയ സ്വപ്നയെ അവര്‍ ജോലിചെയ്തിരുന്ന പോസ്റ്റുകളിലേക്ക് എത്തിച്ചതിനു പിന്നിലെ ഗൂഡാലോചനയും പരിശോധിക്കുന്നുണ്ട്. സ്വപ്നയും സന്ദീപും തിരുവനന്തപുരത്തു നിന്നു കടന്നതു തമിഴ്നാട് സര്‍ക്കാരിന്‍റെ കൊവിഡ് യാത്രാ പാസുമായിട്ടായിരുന്നു. തമിഴ്നാട്ടില്‍നിന്ന് മഹാരാഷ്ട്രയിലേക്കാണു സ്വപ്ന സുരേഷിന്‍റെ പേരിലുളള കെഎല്‍01 സി ജെ 1981 എന്ന നമ്പറുള്ള കാറിനു പാസ് ഓണ്‍ലൈന്‍ വഴിയെടുത്തത്. പാസെടുത്തതു സ്വപ്നയുടെ പേരിലല്ല.

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ വര്‍ക്കലയിലെ രഹസ്യകേന്ദ്രത്തിലേക്ക് ഇവര്‍ പോയിരുന്നു. സ്വപ്നയും കുടുംബവും സന്ദീപും അവിടെ 2 ദിവസം താമസിച്ചു. ഇവിടെ നിന്നാണു പണം സംഘടിപ്പിച്ചത്. ഇവിടെ താമസിച്ചാണു മറ്റൊരു സര്‍ക്കാരിന്‍റെ കൊവിഡ് യാത്രാ പാസ് രജിസ്ട്രര്‍ ചെയ്തു സംഘടിപ്പിച്ചത്. വര്‍ക്കലയില്‍ താമസിക്കാന്‍ സഹായിച്ചവരെ അന്വേഷണ സംഘം ചോദ്യം ചെയ്യും.

തിരുവനന്തപുരത്തും കൊച്ചിയിലും സന്ദീപ് നായര്‍ക്കു ഗുണ്ടാസംഘങ്ങളുണ്ടെന്നാണ് ഇപ്പോള്‍ അന്വേഷക സംഘം നല്‍കുന്ന വിവരം. ബെംഗളൂരുവില്‍ ഹോട്ടലില്‍ സഹായത്തിന് ആരെങ്കിലും എത്തിയോ, പുതിയ ഫോണ്‍ കൈമാറിയോ എന്നതെല്ലാം അന്വേഷണ സംഘം പരിശോധിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top