Flash News

കൊറോണ വൈറസ്: സര്‍ക്കാരിനെ ആശങ്കയിലാഴ്ത്തി വ്യാപനം അതിരൂക്ഷമാകുന്നു, കോഴിക്കോട് തൂണേരി പഞ്ചായത്ത് പ്രസിഡന്റിനും 53 പേര്‍ക്കും പോസിറ്റീവ്

July 14, 2020

കോഴിക്കോട്: സര്‍ക്കാരിനേയും ആരോഗ്യവകുപ്പിനേയും ആശങ്കയിലാഴ്ത്തി കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നു. കോഴിക്കോട് നാദാപുരം തൂണേരിയില്‍ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 53 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആന്റിജന്‍ പരിശോധനയിലാണ് ഇത്രയധികം പേര്‍ക്ക് ഒരുമിച്ച് കൊവിഡ് പോസിറ്റീവായിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരില്‍ രണ്ട് പഞ്ചായത്ത് മെമ്പര്‍മാരുമുണ്ട്.

നേരത്തെ തൂണേരിയില്‍ പോസിറ്റീവായിരുന്ന രണ്ട് പേരുടെ സമ്പര്‍ക്കത്തില്‍ വരുന്ന 400 പേരുടെ ശ്രവം പരിശോധിച്ചതിലാണ് 53 പേര്‍ക്ക് കൊവിഡ് പോസിറ്റീവായത്. ഇതോടെ ഇവിടുത്തെ പഞ്ചായത്ത് ഓഫീസ് അടച്ചു. പഞ്ചായത്തിലെ മുഴുവന്‍ പേരുടെയും സ്രവം പരിശോധനയ്‌ക്കെടുക്കും. ആന്റിജന്‍ ടെസ്റ്റില്‍ ജില്ലയിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള ആറ് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സമ്പര്‍ക്കത്തിലൂടെ ഒരു പ്രദേശത്ത് കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന ആപല്‍ക്കരമായ സ്ഥിതിയാണ് സംസ്ഥാനത്ത് പലയിടത്തും. ആലപ്പുഴ, എറണാകുളം ജില്ലകളിലും സമ്പര്‍ക്ക വ്യാപനം രൂക്ഷമാണ്. നൂറനാട് ഐടിബിപിയില്‍ 130 ജവാന്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മരിച്ച ചുനക്കര സ്വദേശി നസീറിന് കൊവിഡ് ബാധിച്ചിരുന്നതായി കണ്ടെത്തി. ജൂലൈ ആദ്യവാരം സൗദിയില്‍ നിന്നെത്തി ചികിത്സയിലായിരുന്ന നസീര്‍ മരിച്ചത് ഞായറാഴ്ചയാണ്. ഇതോടെ കേരളത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 34 ആയി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top