Flash News

ഫാഷന്‍ ലോകവും ഡിജിറ്റല്‍ വഴിയേ: ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗ് ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പുകള്‍ ആരംഭിക്കുന്നു

July 14, 2020 , ഇന്‍ഡിവുഡ്

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് തൊഴില്‍ മേഖലകളിലാകെ അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ കാലഘട്ടത്തില്‍, ഫാഷന്‍ ഈ മേഖലയ്ക്കാകെ പുതിയ ഊര്‍ജ്ജം പകരുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി, ദാലു ഫാഷന്‍ ഫാക്ടറിയുമായി സഹകരിച്ച് ഇന്‍ഡിവുഡ് ഫാഷന്‍ പ്രീമിയര്‍ ലീഗും മിസ്റ്റര്‍ & മിസ്സിസ് ഇന്‍ഡിവുഡും കൈകോര്‍ത്തുകൊണ്ട് ഫാഷന്‍ മേഖലയില്‍ താല്പര്യമുള്ളവര്‍ക്കായി ഒരു ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു.

മോഡലുകള്‍ക്കും ഈ മേഖലയില്‍ അഭിരുചിയും കഴിവുള്ളവര്‍ക്കും, സങ്കീര്‍ണമായ ഫാഷന്‍ മേഖല അടുത്തറിയുവാന്‍ സഹായിക്കുന്ന രീതിയിലാണ് ഈ മൂന്നു ദിവസത്തെ ആഗോള സര്‍ട്ടിഫിക്കേഷന്‍ കോഴ്സ് രൂപകല്പന ചെയ്തിട്ടുള്ളത്.

ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക്, കോഴ്സ് തീരുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ്. ഈ മേഖലയില്‍ ഒരു കരിയര്‍ തെരഞ്ഞെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്, അവരുടെ അറിവിന്‍റേയും അഭിരുചിയുടെയും സാക്ഷ്യപത്രമായി ഈ സര്‍ട്ടിഫിക്കറ്റുകള്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കും.

ജൂലൈ 24, 25, 26 തീയതികളില്‍ ഓണ്‍ലൈനിലൂടെ നടത്തുന്ന ഈ കോഴ്സില്‍, 6 വിഭാഗങ്ങളും ഒരു പരീക്ഷയുമാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.

മേക്കപ്പ്, ആരോഗ്യം, ശാരീരിക ക്ഷമത, ക്ഷേമം, വ്യക്തിത്വ വികസനം, റാമ്പ് നടത്തം, ഒരു ഷോയുടെ അടിസ്ഥാന പാഠങ്ങള്‍/ മത്സര പരിശീലനം, സ്റ്റൈലിംഗ്, ഡ്രസ്സിംഗ് എന്നീ പാഠ്യ വിഷയങ്ങളാണ് കോഴ്സില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഈ മേഖലയിലെ വിദഗ്ധരുടെ പ്രത്യേക ക്ലാസ്സുകളും വര്‍ക്ക് ഷോപ്പില്‍ ഉള്‍പ്പെടും. ഒരു തുടക്കക്കാരനു പോലും മേഖയിലെ വ്യത്യസ്ത പ്ലാറ്റ്ഫോമുകളെക്കുറിച്ച് ആഴത്തിലുള്ള അറിവ് നേടാന്‍ ഈ വര്‍ക്ക് ഷോപ്പ് സഹായിക്കും.

ഇന്‍ഡിവുഡ് ടാലന്‍റ് ഹണ്ടുമായി സഹകരിച്ച് നടത്തുന്ന ഈ കോഴ്സിന് എഎംആര്‍ഐ യുടെ അംഗീകാരവും ഉണ്ടായിരിക്കുന്നതാണ്.

പ്രോഗ്രാമിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷന്‍ നടപടികള്‍ക്കും ബന്ധപ്പെടുക: ആകാശ് സത്യ +91 95262 03422.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top