Flash News

സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റിലേക്ക് വെല്‍ഫെയര്‍ പാര്‍ട്ടി പ്രതിഷേധ മാര്‍ച്ച്

July 14, 2020 , സാബിര്‍ അഹ്സന്‍

പാലക്കാട്: സ്വര്‍ണക്കടത്ത് സംഘവും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മിലുള്ള ബന്ധം മറനീക്കി പുറത്തു വന്ന പശ്ചാത്തലത്തില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി കലക്ടറേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. കലക്ടറേറ്റിന് മുന്നില്‍ നടന്ന പ്രതിഷേധ സംഗമം സംസ്ഥാന സെക്രട്ടറി എം. ജോസഫ് ജോണ്‍ ഉദ്ഘാടനം ചെയ്തു.

വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടലുകള്‍ അന്വേഷിക്കണമെന്നും ഐ.ടി വകുപ്പിലെ അഴിമതി കരാറുകളും നിയമനങ്ങളും റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ ജനറല്‍ സെക്രട്ടറി എം. സുലൈമാന്‍ അദ്ധ്യക്ഷത വഹിച്ചു. എഫ്. ഐ.ടി.യു ജില്ലാ പ്രസിഡന്റ് ബാബു തരൂര്‍ അഭിവാദ്യ പ്രഭാഷണം നിര്‍വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. ലുഖ്മാന്‍ സ്വാഗതവും ഹംസ ചെമ്മാനം നന്ദിയും പറഞ്ഞു.

നേരത്തെ മുന്‍സിപ്പല്‍ ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ മാര്‍ച്ച് കോട്ട മൈതാനം, കുത്തൂര്‍മേട് വഴി കലക്ടറേറ്റിലേക്കെത്തിയപ്പോള്‍ ഗേറ്റില്‍ പോലീസ് തടഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top