Flash News

കോവിഡ്-19: തൃശൂര്‍ ജില്ലയില്‍ വ്യാപനം വര്‍ദ്ധിക്കുന്നു, ഒരു കുടുംബത്തിലെ ആറ് പേര്‍ക്ക് രോഗബാധ, ചൊവ്വാഴ്ച 42 പേര്‍ക്ക് രോഗം സ്ഥിരികരിച്ചതായി ആരോഗ്യ വകുപ്പ്

July 14, 2020 , ശ്രീജ

ഇന്ത്യയിലുടനീളം കോവിഡ്-19 മഹാമാരി പ്രതിദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍, തൃശൂര്‍ ജില്ലയെ ഭീതിയിലാഴ്ത്തി ഈ മഹാമാരി പടര്‍ന്നു പിടിക്കുന്നു. ഇന്ന് (ചൊവ്വാഴ്ച) 42 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുളളതില്‍ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് പോസിറ്റീവ് സ്ഥിരീകരണമാണിത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 673 ആയി. 9 പേര്‍ രോഗമുക്തരായി. 32 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

നേരത്തെ കുന്നം‌കുളത്ത് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു. അവരുമായുള്ള സമ്പര്‍ക്കത്തിലൂടെ 19 പേര്‍ക്ക് രോഗം ബാധിച്ചു. കുന്നംകുളം സ്വദേശികളായ രണ്ടു സ്ത്രീകള്‍ക്കും മൂന്നു പുരുഷന്മാര്‍ക്കും, , കീഴൂര്‍ സ്വദേശികളായ രണ്ടു സ്ത്രീകള്‍ക്കും, കാട്ടാകാമ്പാല്‍ സ്വദേശിനിയായ ഒരു സ്ത്രീക്കും, അരുവായ് സ്വദേശിനിയായ 38കാരി, ആര്‍ത്താറ്റ് സ്വദേശിനി 65കാരി, ആനായക്കല്‍ സ്വദേശിനി 34 വയസ്സുകാരി, കൂനംമൂച്ചി സ്വദേശിയായ 32-കാരന്‍, തെക്കുപുറം സ്വദേശിനി 29-കാരി, ചൊവ്വൂര്‍ സ്വദേശിനി 46-കാരി, കുറുക്കന്‍പാറ സ്വദേശിനി 47 വയസ്സുകാരി, ചേറ്റുവ സ്വദേശിനിയായ 34കാരി, അടുപ്പൂട്ടി സ്വദേശിനിയായ 40കാരി, ചൂണ്ടല്‍ സ്വദേശിനി 30 വയസ്സുകാരി, കക്കാട് സ്വദേശിയായ 39കാരന്‍ എന്നിവരാണ് ഈ സമ്പര്‍ക്ക പട്ടികയിലുളളത്.

കുന്നം‌കുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരന്റെ ബന്ധവുമായുണ്ടായ സമ്പര്‍ക്കത്തിലൂടെ 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കുന്നംകുളം സ്വദേശികളായ 7 വയസ്സുളള ആണ്‍കുട്ടി, 2 വയസ്സുളള പെണ്‍കുട്ടി, 8 വയസ്സുളള ആണ്‍കുട്ടി, 6 വയസ്സുളള ആണ്‍കുട്ടി, 34 വയസ്സുള്ള സ്ത്രീ, 44-കാരന്‍, 63കാരി സ്ത്രീ, 29കാരി സ്ത്രീ എന്നിവരാണ് ഈ സമ്പര്‍ക്ക പട്ടികയിലുളളത്.

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തിരിച്ചുവന്ന മലയാളിയുടെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കുന്നംകുളം സ്വദേശി (51, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ചെമ്മണ്ണൂര്‍ സ്വദേശി (37, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കടങ്ങോട് സ്വദേശി (34, പുരുഷന്‍), സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച കൈനൂരിലെ ബിഎസ്എഫ് ജവാന്‍ (31, പുരുഷന്‍), വെസ്റ്റ് കൊരട്ടി പളളി വികാരി (52, പുരുഷന്‍) എന്നിങ്ങനെ 32 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

ചെന്നൈയില്‍ നിന്ന് ജൂണ്‍ 25 ന് തിരിച്ചെത്തിയ ഒരു കുടുംബത്തില്‍പ്പെട്ട 6 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരത്തംകോട് സ്വദേശികളായ 14ഉം 12യും വയസ്സുളള പെണ്‍കുട്ടികളും, 30ഉം 41ഉം വയസ്സുള്ള രണ്ടു സ്ത്രീകളും, 35ഉം 41ഉം വയസ്സുള്ള രണ്ട് പുരുഷന്മാരും അടങ്ങുന്നതാണ് ഈ കുടുംബം.

ജര്‍മ്മനിയില്‍ നിന്ന് ജൂണ്‍ 22 ന് തിരിച്ചെത്തിയ കുന്നംകുളം സ്വദേശി (36, പുരുഷന്‍), ജൂലൈ 5 ന് മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ കൊടുങ്ങല്ലൂര്‍ സ്വദേശി (19, സ്ത്രീ), ജൂണ്‍ 17 ന് മൈസൂരില്‍ നിന്ന് തിരിച്ചെത്തിയ കുന്നം കുളം സ്വദേശി (56, പുരുഷന്‍) എന്നിവര്‍ക്കും വര്‍ക്കും രോഗം സ്ഥിരീകരിച്ചു.

കോവിഡ്-19 രോഗം സ്ഥിരീകരിച്ചവരില്‍ 237 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. തൃശൂര്‍ സ്വദേശികളായ എട്ട് പേര്‍ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്. ആകെ നിരീക്ഷണത്തില്‍ കഴിയുന്ന 14178 പേരില്‍ 13945 പേര്‍ വീടുകളിലും 233 പേര്‍ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 20 പേരെയാണ് ചൊവ്വാഴ്ച ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചത്. 1156 പേരെ ചൊവ്വാഴ്ച നിരീക്ഷണത്തില്‍ പുതിയതായി ചേര്‍ത്തു. 947 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടര്‍് നിരീക്ഷണ പട്ടികയില്‍ നിും ഒഴിവാക്കി.

ഇന്ന് (ജൂലൈ 14 ചൊവ്വാഴ്ച) 594 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 16636 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതില്‍ 15236 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1400 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.

മുന്‍‌കരുതലുകളുടെ ഭാഗമായി നിരീക്ഷണത്തില്‍ ഉളളവരുടെ സാമ്പിളുകള്‍ പരിശോധിക്കുന്നത് കൂടാതെ 6831 ആളുകളുടെ സാമ്പിളുകള്‍ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ടെലഫോണിലൂടെ വിവരങ്ങള്‍ അധികൃതരെ അറിയിക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച 341 കാളുകളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 49245 ഫോണ്‍ വിളികള്‍ ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുണ്ട്. 176 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി. ചൊവ്വാഴ്ച റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലുമായി 646 പേരെ സ്ക്രീന്‍ ചെയ്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top