നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷും സരിത്ത് നായരും ശിവശങ്കറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി

യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണ്ണം കടത്തിയതുമായി ബന്ധപ്പെട്ട് എന്‍ ഐ എയുടെ പിടിയിലായ സ്വപ്ന സുരേഷും സരിത്ത് നായരും സംസ്ഥാന മുന്‍ ഐ ടി സെക്രട്ടറി എം ശിവശങ്കറുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു. ഇവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും മരു ബന്ധങ്ങളും അന്വേഷിക്കുന്നത് ചീഫ് സെക്രട്ടറിതല സമിതിയാണ്.

വളരെ ആസൂത്രിയമായി നടത്തിയ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികള്‍ പ്രതികള്‍ ശിവശങ്കറുമായി ഫോണിലൂടെ നിരന്തരസമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ എന്നാണ് അന്വേഷണം. ശിവശങ്കറിന്‍റെ ഫോണ്‍ രേഖകളില്‍ സ്വപ്‌നയും സരിത്തുമായി ബന്ധപ്പെട്ടത് വ്യക്‍തമാണ്. ഇത് തികച്ചും ഔദ്യോഗികമായ സംഭാഷണങ്ങലാണോ അതോ അതിനപ്പുറമുള്ള കാര്യങ്ങള്‍ അതിലുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.

അന്വേഷണ റിപ്പോര്‍ട്ടിലൂടെ ലഭിക്കുന്ന വിവരങ്ങളനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, കെ ടി ജലീലും സ്വര്‍ണക്കടത്തുകേസിലെ പ്രതികളും തമ്മില്‍ നടന്ന ഫോണ്‍ സംഭാഷണങ്ങളെപ്പറ്റി ജലീല്‍ തന്നെ വിശദമാക്കിയിട്ടുണ്ടെന്നും അത്തരം സംശയങ്ങള്‍ക്കൊന്നും ഇപ്പോള്‍ അടിസ്ഥാനമില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

Print Friendly, PDF & Email

Related News

Leave a Comment