യു എ ഇയുടെ ഡിപ്ലോമാറ്റിക് ബാഗിലൂടെ 30 കിലോ സ്വര്‍ണ്ണം കടത്തിയ കേസുമായി ബന്ധപ്പെട്ട് എന്‍ ഐ എയുടെ കസ്റ്റഡിയിലായ സ്വപ്ന സുരേഷിനെയും സരിത്ത് നായരെയും അടുത്തറിയാമെന്നും, ഇരുവരും സ്വര്‍ണ്ണം കടത്തുന്ന വിവരം അറിയാമായിരുന്നു എന്നും എം ശിവശങ്കര്‍.
സ്വപ്നയേയും സരിത്തിനേയും എന്‍ ഐ എ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും സംസ്ഥാന ഐ ടി വകുപ്പ് സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. ഇന്ന് ആറു മണിക്കൂറോളമാണ് ശിവശങ്കറിനെ കസ്റ്റം ചോദ്യം ചെയ്തത്.
സ്വപ്നയും സരിത്തും നേരത്തെ സ്വര്‍ണ്ണം കടത്തിയിരുന്നോ എന്നറിയില്ലെന്നും എന്നാല്‍ ഇപ്പോള്‍ സ്വര്‍ണ്ണം കടത്തിയ വിവരം അറിഞ്ഞിരുന്നുവെന്ന് ശിവശങ്കര്‍ കസ്റ്റംസിനോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീടാണ് സ്വപ്ന സുരേഷും സരിത്തും സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്ന് താന്‍ തിരിച്ചറിഞ്ഞതായാണ് ശിവശങ്കര്‍ അന്വേഷണ സംഘത്തോട് പറഞ്ഞത്. സ്വപ്ന സഹപ്രവര്‍ത്തകയും സരിത്ത് സുഹൃത്തുമാണെന്ന് ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ പറഞ്ഞു. എന്നാല്‍, ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് സംഘം മുഖവിലയ്ക്കെടുത്തിട്ടില്ല. ശിവശങ്കറിന്റേത് കൃത്യമായ മറുപടിയല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
സ്വപ്നയേയും മറ്റൊരു പ്രതി സന്ദീപ് നായരേയും ബംഗളൂരുവില്‍ നിന്ന് എന്‍ ഐ എ പിടികൂടി കൊച്ചിയിലെത്തിച്ചതിനു ശേഷമാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് ശിവശങ്കറിന്റെ വീട്ടിലെത്തി കസ്റ്റംസ് നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്താന്‍ ഗൂഢാലോചന നടത്തിയത് ശിവശങ്കറിന്റെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റില്‍ വെച്ചാണെന്ന സൂചനകള്‍ നേരത്തെ തന്നെ കസ്റ്റംസിന് ലഭിച്ചിരുന്നതാണ്. തുടര്‍ന്നാണ് ഫ്ലാറ്റില്‍ റെയ്ഡ് നടത്തുന്നത്. സിസിടിവി അടക്കുള്ള തെളിവുകള്‍ വെച്ച് സരിത്തിനെ ചോദ്യം ചെയ്തതോടെയാണ് ഗൂഢാലോചനയുടെ വിവരങ്ങള്‍ പുറത്ത് വരുന്നത്.
കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ തുടക്കത്തില്‍ നിസ്സഹകരണ മനോഭാവം കാണിച്ച ശിവശങ്കര്‍ തെളിവുകള്‍ നിരത്തിയതോടെ കീഴ്വഴങ്ങുകയായിരുന്നു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സ്വര്‍ണ്ണക്കടത്ത് കേസ് ഉന്നതരിലേക്കും നീങ്ങുന്നു, ശിവശങ്കറും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയും നടത്തിയ വിദേശ യാത്രകളെക്കുറിച്ച് എന്‍ ഐ എ അന്വേഷണം
സ്വര്‍ണ്ണക്കടത്ത്: യു എ ഇ കോണ്‍സുലേറ്റിനെ പ്രതിയാക്കാനും എം ശിവശങ്കറിനെ വെള്ള പൂശാനും സ്വപ്ന സുരേഷിന്റെ ശ്രമം
നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷും സരിത്ത് നായരും ശിവശങ്കറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി
സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ബംഗളൂരുവില്‍ കുടുക്കിയത് സഹോദരന്റെ ഫോണിലേക്ക് വന്ന വിളി
സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ പിടികൂടി
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും
സ്വപ്നയേയും സന്ദീപിനേയും കൊച്ചിയിലെത്തിച്ചു, കോടതിയില്‍ ഹാജരാക്കും
സ്വര്‍ണ്ണക്കടത്ത് കേസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനാണെന്ന് എന്‍ ഐ എ
നയതന്ത്ര ബാഗിലെ സ്വര്‍ണ്ണക്കടത്ത്; ഇന്ത്യയെ സാമ്പത്തികമായി അസ്ഥിരതപ്പെടുത്താനുള്ള ഗൂഢതന്ത്രമാണെന്ന് എന്‍ ഐ എ
സന്ദീപും സരിത്തും സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിലെ നിത്യ സന്ദര്‍ശകര്‍, സിസി ടിവി ദൃശ്യങ്ങള്‍ എന്‍ ഐ എയ്ക്ക് ലഭിച്ചു
സ്വര്‍ണ്ണം കടത്തിയത് കമ്മീഷന് അടിസ്ഥാനത്തില്‍, 9 കോടി രൂപയോളം നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചു
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിന്റെ കുരുക്കില്‍ പെട്ടു, സരിത്തും ശിവശങ്കറും കൂട്ടു കച്ചവടക്കാര്‍
സ്വര്‍ണ്ണക്കടത്ത്: തിരുവനന്തപുരം യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് രാജ്യം വിട്ടു, യു എ ഇ തിരിച്ചു വിളിച്ചതാണെന്ന് കോണ്‍സുലേറ്റ്
സ്വര്‍ണ്ണക്കടത്ത് കേസ്: എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഓഫീസില്‍ കസ്റ്റംസിന്റെ റെയ്ഡ്, നിരവധി രേഖകള്‍ പിടിച്ചെടുത്തു
സ്വര്‍ണ്ണം കടത്തിയത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്, ഉന്നതര്‍ കുടുങ്ങാവുന്ന തെളിവുകള്‍ സന്ദീപിന്റെ ബാഗില്‍ നിന്ന് കിട്ടിയിട്ടുണ്ടെന്ന് എന്‍ ഐ എ
സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
സ്വർണ്ണക്കടത്ത്: സപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി അവരുടെ ജീവന് ഭീഷണിയാണെന്ന് കസ്റ്റംസ്
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്, ഷാര്‍ജയിലെ ഫൈസല്‍ ഫരീദിനുവേണ്ടിയാണെന്ന് സരിത്ത് നായര്‍
യു എ ഇ കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയ ശേഷവും സരിത്ത് നായര്‍ നിരവധി തവണ അവരുടെ പ്രതിനിധിയായി എയര്‍പോര്‍ട്ടിലെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം
സ്വപ്നയുടെ ഡോളര്‍ കള്ളക്കടത്തില്‍ നാല് മന്ത്രിമാരും ഭരണഘടനാ പദവിയുള്ള ഉന്നതനും സിനിമാതാരവും
ഡോളർ കള്ളക്കടത്തില്‍ ഉന്നത പദവിയുള്ള നേതാവിന് ബന്ധമുണ്ടെന്ന് സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി പി എസ് സരിത്ത്
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു, സംസ്ഥാന പോലീസിലെ രണ്ട് ഐ പി എസ് ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ നിഴലില്‍
ബാങ്കുകളില്‍ സ്വപ്നയ്ക്കും ശിവശങ്കറിനും ജോയിന്റ് അക്കൗണ്ട്, സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തം
സ്വർണ്ണക്കടത്തിന്റെ മുഖ്യ സൂത്രധാരന്‍ എം ശിവശങ്കറാണെന്ന് ഇ.ഡി.യുടെ കുറ്റപത്രം
Leave a Reply