Flash News

കോണ്‍സുലേറ്റ് ബാഗിലൂടെ വിവിധ വിമാനത്താവളങ്ങള്‍ വഴി കടത്തിയത് അറുപത് കോടിയോളം രൂപയുടെ സ്വര്‍ണ്ണം

July 14, 2020 , ശ്രീജ

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ കോണ്‍സുലേറ്റ് ബാഗേജിലൂടെ ഏകദേശം അറുപതു കോടി രൂപയോളം വിലമതിക്കുന്ന സ്വര്‍ണ്ണം കടത്തിയതായി കസ്റ്റംസ്. റമീസ് എന്ന ആളില്‍ നിന്നാണ് കള്ളക്കടത്തായി കൊണ്ടുവരുന്ന വാങ്ങിയതെന്നാണ് ജലാല്‍ എന്ന ഏജന്റിനെ ചോദ്യം ചെയ്തപ്പോള്‍ കസ്റ്റംസിന് ലഭിച്ച വിവരം.

ഇതിനു മുന്‍പും യു എ ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയിരുന്നു എന്നും ആ സ്വര്‍ണ്ണമൊക്കെ റമീസില്‍ നിന്നാണ് വാങ്ങിയതെന്നാണ് ജലാലിന്റെ മൊഴി. മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് കേസില്‍ പങ്കാളിയാണ് ജലാലെന്ന് കസ്റ്റംസ് കണ്ടെത്തി. അന്ന് സ്വര്‍ണ്ണം കടത്താനുപയോഗിച്ച വാഹനവും കസ്റ്റംസ് പിടിച്ചെടുക്കുകയുണ്ടായി. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജലാലിനെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.

സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാര്‍ മൂവാറ്റുപുഴയില്‍ നിന്നാണ് കണ്ടെടുത്തത്. മുന്‍ സീറ്റിനടിയില്‍ രഹസ്യ അറകള്‍ നിര്‍മിച്ചായിരുന്നു സ്വര്‍ണക്കടത്ത്. ജലാലിന്‍റെ സുഹൃത്തിന്‍റെ കാറാണൊണ് സൂചന. മലപ്പുറം സ്വദേശിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ കാര്‍ ഒന്നര വര്‍ഷം മുമ്പ് വിറ്റതാണ്. വിവിധ വിമാനത്താവളങ്ങള്‍ വഴി 60 കോടിയോളം രൂപയുടെ സ്വര്‍ണം കടത്തിയതിന് ജലാലിനെതിരെ കേസുണ്ട്. 2015 ല്‍ 1500 കിലോയോളം സ്വര്‍ണം കടത്തിയ കേസില്‍ ഉള്‍പ്പെട്ടെങ്കിലും തെളിവില്ലാത്തതിനാല്‍ ജലാല്‍ അന്ന് രക്ഷപ്പെട്ടു.

സ്വര്‍ണക്കടത്ത് കേസില്‍ നേരത്തെ അറസ്റ്റിലായ വെട്ടത്തൂര്‍ സ്വദേശി റമീസിന്‍റെ കൂട്ടാളിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. വേങ്ങര സ്വദേശി പറമ്പില്‍പ്പടി എടക്കണ്ടന്‍ വീട്ടില്‍ സൈതലവി എന്ന ബാവയാണ് കസ്റ്റഡിയിലായത്. റമീസിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച പകല്‍ രണ്ടോടെ കസ്റ്റംസ് സംഘം അമ്മാഞ്ചേരിക്കാവ് ക്ഷേത്രത്തിനു സമീപത്തെ സൈതലവിയുടെ വീട്ടിലെത്തി. മൂന്ന് മണിക്കൂര്‍ ചോദ്യം ചെയ്യലിനുശേഷമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഷെയ്ഖ് ബാവ എന്നറിയപ്പെടുന്ന ഇയാള്‍ക്ക് ചില ഹാര്‍ഡ്‌വെയര്‍ ഷോപ്പുകളില്‍ പാര്‍ട്ണര്‍ഷിപ്പുമുണ്ട്. വിദേശത്തും മുംബൈയിലുമായി ബിസിനസ് സംരംഭങ്ങളുണ്ട്. തബ്‌ലീഗ് പ്രവര്‍ത്തകനാണ്. സൈതലവിയുടെ ഇളയ സഹോദരന്‍ അഷ്റഫിനും റമീസുമായി ബന്ധമുണ്ടൊണ് വിവരം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top