ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പുതിയ ഭാരവാഹികള്‍ സൂം കോണ്‍ഫറന്‍സിലൂടെ അധികാരമേറ്റു.
ചടങ്ങിലെ മുഖ്യാതിഥിയായിരുന്ന ഇന്ത്യന്‍ അംബാസഡര്‍ പ്രദീപ്കുമാര്‍ ഐ ഏ പി സി യുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. ഇപ്പോൾ സംജാതമായിരിക്കുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍മാരും മീഡിയ പ്രവര്‍ത്തകരും, ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് അവരുടെ പ്രവര്‍ത്തനങ്ങളെ മുന്നോട്ടു നയിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഡോ. ശശി തരൂര്‍ എംപി പത്രപ്രവര്‍ത്തകരുടെയും മീഡിയകളുടെയും സമൂഹത്തോടുള്ള പ്രതിബദ്ധതയും സമൂഹത്തോടുള്ള പ്രാധാന്യത്തെയും കൂടാതെ ഐ ഏ പി സി യുടെ പ്രവര്‍ത്തനങ്ങളെയും മുക്തകണ്ഠം പ്രശംസിച്ചു. ഖലീജ് ടൈംസിലെ ഐസക് ജോണ്‍ ദുബായില്‍ നിന്നും, ഏഷ്യാനെറ്റ് ടിവി ക്കുവേണ്ടി എം ജി രാധാകൃഷ്ണനും, 24 ന്യൂസ് ചാനലില്‍ നിന്നും ശ്രീകണ്ഠന് നായരും, ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്നും പ്രീതു നായരും ഐ ഏ പി സിയുടെ മെമ്പര്‍മാരെയും പുതിയ സാരഥികളെയും അഭിനന്ദിച്ചുകൊണ്ട്, പത്രസ്വാതന്ത്ര്യം ഒരു ജനതയുടെ സ്വാതന്ത്ര്യം ആണെന്നും അതു സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നും പറഞ്ഞു.
ഐഎപിസി യുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ മിനി നായര്‍ ഹൂസ്റ്റണ്‍ ഭാരവാഹികളെ സദസ്സിനു പരിചയപ്പെടുത്തി. കാനഡയില്‍ നിന്നുള്ള ഡയറക്ടര്‍ ബോര്‍ഡംഗമായ ഡോ. പി. വി. ബൈജു സത്യപ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. ഹൂസ്റ്റണില്‍ നിന്നുള്ള നാഷണല്‍ വൈസ് പ്രസിഡന്റ് സി. ജി. ഡാനിയേല്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ക്കുവേണ്ടി മറുപടി പ്രസംഗം നടത്തി. ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ നവീകരണങ്ങള്‍ക്കു നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്തു തന്ന നാഷണല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും കമ്മറ്റി അംഗങ്ങള്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു.
പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട റോയി തോമസ് തീയാടിക്കല്‍, 2018 ല്‍ ഹൂസ്റ്റണ്‍ ചാപ്റ്റർ സെക്രട്ടറി ആയും പിന്നീട് നാഷണല്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയും സജീവമായിരുന്നു. നല്ലൊരു ഗായകനും കലാകാരനും എഴുത്തുകാരനുമായ റോയി, അടുത്തകാലത്ത് മദ്യത്തിന് അടിമപ്പെടുന്നവരെക്കുറിച്ചുള്ള “ക്ളോസ് സിന്നര്‍” എന്ന ഡോകുമെന്ററിയിലെ അഭിനേതാവായിരുന്നു.
വൈസ് പ്രസിഡന്റ് ആയ മഹേഷ് ശ്രീറാം അറിയപ്പെടുന്ന നടനും മോഡലും ആണ് . പല പ്രമുഖ കമ്പനിയുടെയും പരസ്യങ്ങളുടെയും ബ്രാന്‍ഡ് അംബാസഡര്‍ ആയി പ്രവര്‍ത്തിക്കുന്നു. മഹേഷ് സാമൂഹ്യ സേവന തല്പരനും ഛായാഗ്രാഹകനും പിക്സെല്‍ മള്‍ട്ടി മീഡിയാ കമ്പനിയുടെ സ്ഥാപകനും സി ഈ ഓ യുമാണ്.
സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട ഡോ. മാത്യു വൈരമണ് ഒരു അറ്റോര്‍ണിയും , ടെക്സാസിലെ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമാണ്. ഗാനരചയിതാവും കവിയുമായ അദ്ദേഹം ധാരാളം പുസ്തകങ്ങളും സിഡി യും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളാ റൈറ്റേഴ്സ് ഫോറം, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയില്‍ ഭാരവാഹിയും, മലയാളി അസോസിയേഷന് ഓഫ് ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ മുന്‍ ഭാരവാഹിയുമായിരുന്നു.
ജോയിന്റ് സെക്രട്ടറിയായ ജോസഫ് പോന്നോളി, മുന്‍ സി ബി ഐ ഓഫിസറും , ഐ റ്റി എഞ്ചിനീയര്‍, ജെ എസ് ഇന്‍ഡ് സോഫ്റ്റ് സിസ്റ്റംസ് കണ്‍സള്‍ട്ടന്റ് സ്ഥാപകന്‍ എന്നിവക്ക് പുറമെ മലയാളി സമൂഹത്തിലെ സജീവ സാമൂഹ്യ പ്രവര്‍ത്തകനുമാണ്. നല്ല എഴുത്തുകാരനും, കേരളാ റൈറ്റേഴ്സ് ഫോറത്തിന്റെ ഭാരവാഹിയായും സജീവമായിരിക്കുന്നു.
ട്രഷറര്‍ ജോണ്‍ പി വര്‍ഗീസ് (ബ്ലെസ്സന്‍ജി) മലയാളത്തിലെ നല്ല ഒരു എഴുത്തുകാരനാണ്. അദ്ദേഹത്തിന്റെ ലേഖനങ്ങളും കഥകളും സോഷ്യല്‍ മീഡിയയില്‍ സുപരിചിതമാണ്. സാമൂഹ്യസേവനതല്പരനായ ബ്ലസ്സന് ജി ഇന്ത്യയിലും അമേരിക്കയിലും വിവിധ പരോപകാരപദ്ധതികളില് സജ്ജീവമായി പ്രവര്‍ത്തിക്കുന്നു.
ഹൂസ്റ്റണ്‍ ചാപ്റ്ററിലെ സീനിയര്‍ അംഗമായ ജവഹര്‍ മല്‍ഹോത്രയാണ് അഡ്വൈസറി കമ്മറ്റിയുടെ ചെയര്മാന്. ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദാനന്തര ബിരുദത്തിനോടൊപ്പം ഇലക്ട്രിക്കല്‍ എന്‍ജിനീയര്‍ കൂടിയായ ജയ് മല്‍ഹോത്ര, ഏഷ്യനാ ടെലിവിഷന്‍ എന്നപോപ്പുലര് റ്റി വി ഷോയുടെ അവതാരകന് ആയിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ അദ്ദേഹം ഇന്‍ഡോ അമേരിക്കന്‍ ന്യൂസിന്റെ പ്രസാധകനുമാണ്. എല്ലാ ആഴ്ചയിലും ഇന്‍ഡോ അമേരിക്കന്‍ ന്യൂസ് റേഡിയോ പ്രോഗ്രാം എന്ന 2 മണിക്കൂര്‍ പരിപാടി എല്ലാ ശനിയാഴ്ചയും സംപ്രേഷണം ചെയ്യുന്നതും ജയ് മല്‍ഹോത്രയാണ്.
അഡ്വൈസറി കമ്മറ്റിയുടെ വൈസ് ചെയര്മാന് തോമസ് ഒലിയാംകുന്നേല്‍ അമേരിക്കയിലും കേരളത്തിലും അറിയപ്പെടുന്ന സാമൂഹ്യ പ്രവര്ത്തകന് ആണ്. അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവത്തിന്റെ പ്രകാശവും പൂര്‍ണ്ണതയും വെളിവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധിയാണ്. മലയാളി അസോസിയേഷന്റെ സജീവ പ്രവര്ത്തകന്, ഫോമയുടെ റീജണല്‍ പ്രസിഡന്റ്, ഫോമാ നാഷണല്‍ കമ്മറ്റി മെമ്പര്‍, ഇടുക്കിയില്‍ മെഡിക്കല്‍ ക്യാമ്പ് , 50 പേര്‍ക്ക് സൗജന്യമായി വീല്‍ ചെയര്‍, തിരുവല്ല കടപ്രയില്‍ ഫോമയുമായി സഹകരിച്ചു 40 വീടുകള്‍ നല്‍കുക, മുല്ലപ്പെരിയാറിലെ ആളുകള്‍ക്ക് ഐക്യദാര്‍ഢ്യം നല്കി സമരത്തില്‍ പങ്കു ചേരുക തുടങ്ങിയ നിരവധി സഹജീവി സ്നേഹത്തിന്റെ മാതൃകയായി മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന തോമസ് ഒലിയാംകുന്നേല്‍ ഐഎപിസി യുടെ ഉപദേശക സമിതിയില്‍ ഒരു മുതല്‍ക്കൂട്ടായിരിക്കും.
ഇന്റര്‍നെറ്റ് റ്റി വി ചാനലായ റ്റി വി ഹൂസ്റ്റണിലെ സ്ഥാപകയായ സംഗീത ദുവാ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ട്രഷറര്‍, ഐഎപിസിയുടെ 2018 ലെ നാഷണല്‍ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ സജീവമായിരുന്നു. അറ്റ്ലാന്റയില്‍ നടന്ന അന്തര്‍ദേശീയ മാധ്യമ കോണ്‍ഫറന്‍സില്‍ സ്ത്രീ ശാക്തീകരണ സെമിനാറില്‍ മോഡറേറ്റര്‍ ആയിരുന്നു.
അഡ്വൈസറി കമ്മറ്റി മെമ്പര്‍ ആയിരിക്കുന്ന വല്സന് മടത്തിപ്പറമ്പില്‍ മലയാളീ അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ മുന്‍ ഡയറക്റ്റര്‍ ബോര്‍ഡ് മെംബറും എഴുത്തുകാരനും നാട്ടില്‍ വിദ്യാര്‍ത്ഥി, യുവജന,തൊഴില്‍ മേഖലയില്‍ നേതൃനിരയില്‍ സജീവ സാന്നിധ്യം തെളിയിച്ച സാമൂഹ്യ പരിഷ്കര്‍ത്താവു കൂടിയാണ്.
വാവച്ചന് മത്തായി കേരളത്തിലും പിന്നീട് അമേരിക്കയിലെയും രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യം തെളിയിച്ച സജീവ പ്രവര്‍ത്തകനാണ്. ഐ ഓ സി യുടെ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ സെക്രട്ടറിയായ വാവച്ചൻ ഹൂസ്റ്റണിലെ മലയാളി അസോസിയേഷന്, ചര്‍ച്ച് കമ്മറ്റികള്‍ തുടങ്ങിയവയിലും ന്യൂസ് റിപ്പോര്‍ട്ടിങ്ങിലും വ്യാപൃതനാണ്.
ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ഭാരവാഹികളെ ഐഎപിസി ചെയര്മാന് ഡോ. ജോസഫ് ചാലില്‍, നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. എസ്. ലാല്‍, ഫൗണ്ടര്‍ ചെയര്മാന് ജിന്‍സ്മോന്‍ സഖറിയാ, നാഷണല്‍ സെക്രട്ടറി ആന്‍ഡ്രൂസ് ജേക്കബ്, പി ആര് ഓ ഷിബി റോയ് തുടങ്ങിയവര്‍ അനുമോദനങ്ങള്‍ അറിയിച്ചു.
ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് (ഐ ഏ പി സി) എന്ന സംഘടന അമേരിക്ക, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ വംശജരായ വിവിധ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ്. ഏഴാം വര്‍ഷത്തിലൂടെ വളര്‍ന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന ഈ സംഘടന, കഴിവുള്ള ജേര്‍ണലിസ്റ്റുകളെ വളര്‍ത്തിയെടുക്കുവാന്‍ പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മീഡിയ പ്രവര്‍ത്തകര്‍ക്കും പൂര്‍ണ്ണ പിന്തുണയും നല്കുന്നു. അമേരിക്കയിലും കാനഡയിലും ആയി പതിനഞ്ചോളം ഐഏപിസി ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply