Flash News
സിഎജി റിപ്പോർട്ട് നിയമസഭയില്‍ അവതരിപ്പിക്കും മുമ്പ് ധനമന്ത്രി ചോര്‍ത്തിയ സംഭവം; അന്വേഷണത്തിന് എത്തിക്സ് കമ്മിറ്റിക്ക് വിട്ടു   ****    ബുറേവി: മധ്യ കേരളത്തിൽ കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം; എല്ലാ സജ്ജീകരണങ്ങളോടെ ദുരന്ത നിവാരണ സേനയെത്തി   ****    സിദ്ദിഖ് കാപ്പനെ മോചിപ്പിക്കാനുള്ള ഹര്‍ജിയില്‍ ഭാര്യയേയും മകളേയും കക്ഷി ചേര്‍ക്കാമെന്ന് സുപ്രീം കോടതി   ****    സംസ്ഥാനത്ത് അഞ്ച് രാഷ്ട്രീയ കൊലപാതകങ്ങൾ സിബിഐ അന്വേഷിക്കുന്നു; എല്ലാത്തിലും പ്രതി സ്ഥാനത്ത് സി.പി.എം   ****    ഉത്ര കൊലക്കേസ്: പാമ്പു പിടുത്തക്കാരന്റെ മൊഴി മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നത് !   ****   

സാബു സ്കറിയ ഫോമാ 2020 കണ്‍വന്‍ഷന്‍ നാഷണല്‍ കണ്‍വീനര്‍

July 14, 2020 , രാജു ശങ്കരത്തില്‍, ഫോമാ ന്യൂസ് ടീം

ഫിലഡല്‍ഫിയ: സെപ്റ്റംബര്‍ 5, 6, 7 തീയതികളില്‍ ഫിലഡല്‍ഫിയ റാഡിസണ്‍ ട്രിവോസ് ഹോട്ടലില്‍ വെച്ച് നടത്തുന്ന ഫോമാ 2020 കണ്‍വന്‍ഷന്‍റെ വിജയകരമായ നടത്തിപ്പിനായി ഫിലഡല്‍ഫിയായില്‍നിുമുള്ള സാബു സ്കറിയായെ നാഷണല്‍ കണ്‍വീനറായി ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

മികച്ച സംഘാടകന്‍ എന്ന് നിരവധി തവണ തെളിയിച്ചിട്ടുള്ള സാബു, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയിറ്റര്‍ ഫിലഡല്‍ഫിയയുടെ (എം.എ.പി) സജീവ പ്രവര്‍ത്തകനാണ്.

രണ്ടു വര്‍ഷക്കാലം എം.എ.പി.യുടെ പ്രസിഡന്‍റായും, വൈസ് പ്രസിഡന്‍റായും, ആറ് വര്‍ഷക്കാലം സ്പോര്‍ട്ട്സ് ചെയര്‍മാനായും, രണ്ടു തവണ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് മെമ്പറായും സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ചിട്ടുണ്ട്. ഐ.എന്‍.ഒ.സി (ഇന്‍റര്‍നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് ) പെന്‍സില്‍വാവനിയാ ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോള്‍ ഐ.എന്‍.ഒ.സി ഫണ്ട് റെയിസിംഗ് ചെയര്‍മാനായും കേരളാ ചാപ്റ്റര്‍ നാഷണല്‍ മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു. 56 ഇന്‍റര്‍നാഷനലിന്‍റെ നാഷണല്‍ കോര്‍ഡിനേറ്റര്‍കൂടിയാണ്. മുന്‍ ഫോമാ ആര്‍.വി.പി.യായി നിന്നുകൊണ്ട് നിരവധി പ്രോഗ്രാമുകള്‍ നടത്തി വിജയിപ്പിച്ച സാബു, മുന്‍ ഫോമാ കള്‍ച്ചറല്‍ അഫയേഴ്സ് കമ്മറ്റി ചെയര്‍മാനായും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചു. നിലവില്‍ ഫോമാ മിഡ് അറ്റ്‌ലാന്റിക് ടാസ്ക്ക് ഫോഴ്സ് കോഓര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

സംഘടനാ നേതൃത്വപാടവത്തില്‍ ഏറ്റെടുക്കുന്ന ഏതു ദൗത്യവും വളരെ വിജയകരമാക്കി മാറ്റിയ പാരമ്പര്യമാണ് സാബുവിനുള്ളത്. ആ ഉത്തമ വിശ്വാസമാണ് സാബുവിനെ ഫോമാ കണ്‍വന്‍ഷന്‍റെ കണ്‍വീനറായി തിരഞ്ഞെടുത്തതെന്നും, സാബുവിന്‍റെ മേല്‍നോട്ടത്തില്‍ കണ്‍വന്‍ഷന്‍ ഭംഗിയായി നടക്കുവാന്‍ കഴിയട്ടെയെന്നും പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് ഏബ്രാഹാം, ട്രഷറര്‍ ഷിനു ജോസഫ്, വൈസ് പ്രസിഡന്‍റ് വിന്‍സന്‍റ് ബോസ് , ജോയിന്‍റ് സെക്രട്ടറി സാജു ജോസഫ് , ജോയിന്‍റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ ആശംസിച്ചു .


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top