ഡാളസ് കൗണ്ടിയില്‍ കോവിഡ്-19 മരണം ഉയരുന്നു, ഒറ്റ ദിവസം കൊണ്ട് മരിച്ചവര്‍ 20, രോഗ ബാധയേറ്റവര്‍ ആയിരത്തിനു മുകളില്‍
July 15, 2020 , പി.പി. ചെറിയാന്
ഡാളസ്: ഡാളസ് കൗണ്ടിയില്‍ ജൂലൈ 14 ചൊവ്വാഴ്ച കോവിഡ്-19 മരണം ഇരുപതായി. കൗണ്ടിയില്‍ ഒറ്റ ദിവസം മരിക്കുന്നവരുടെ എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. അതേസമയം തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും രോഗബാധിതരുടെ എണ്ണം ആയിരം കവിഞ്ഞു.
നാല്പതും അന്‍പതും വയസ്സായവരാണ് ഇന്നു മരിച്ചവരില്‍ അധികം പേരും. കൗണ്ടിയിലെ വൈറസ് വ്യാപനം തടയുന്നതിന് സ്വീകരിച്ചിരുന്ന മുന്‍കരുതലുകള്‍ കര്‍ശനമായി പാലിക്കപ്പെടണമെന്നും കൗണ്ടി ആരോഗ്യവകുപ്പും, സിഡിസിയും നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ചേ ആളുകള്‍ കൂട്ടം കൂടുന്നതെന്ന് ഉറപ്പാക്കണമെന്നും ഫെയ്സ് മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നും കൈകള്‍ കഴുകുന്നതും സാനിറ്ററൈയ്സിംഗും തുടരണമെന്നും കൗണ്ടി ജഡ്ജി ജങ്കിംല്‍സ് ആവശ്യപ്പെട്ടു.
ടെക്സസ് സംസ്ഥാനത്തു ചൊവ്വാഴ്ച മാത്രം 10745 പുതിയ പോസിറ്റീവ് കേസ്സുകളും 87 മരണവും സംഭവിച്ചിട്ടുണ്ട്. കോവിഡിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ നിരയില്‍ നില്ക്കുന്ന ആശുപത്രി ജീവനക്കാര്‍ക്ക് സമ്മര്‍ദം വര്‍ധിച്ചു വരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ വീട്ടില്‍ നിന്നും പുറത്തേക്ക് അത്യാവശ്യത്തിനു മാത്രമേ ഇറങ്ങാവൂ എന്നും കൗണ്ടി ജഡ്ജി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Print This Post
To toggle between English & Malayalam Press CTRL+g
Read More
എസ്.എം.സി.സി ബ്രോങ്ക്സ് ചാപ്റ്ററിന് നവ നേതൃത്വം
ഒരു ചെറുപുഞ്ചിരി, ഒരിറ്റ് ആനന്ദബാഷ്പം, ഒരു കൂപ്പുകൈ, ഒരു നോട്ടം…! ഞാന്‍ സംതൃപ്തനായി
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
ക്രൈം ബ്രാഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥയ്ക്ക് കൊവിഡ്-19 പോസിറ്റീവ്, മൂന്നു ദിവസത്തേക്ക് ഓഫീസ് അടച്ചു
കൊറോണ വൈറസ് പരിശോധനാ നിരക്ക് ഏകീകരിക്കണമെന്ന് സുപ്രീം കോടതി
കോവിഡ്-19: കേരളത്തിലെ നാല് വിമാനത്താവളങ്ങള്‍ വഴി ആദ്യത്തെ അഞ്ചു ദിവസം 2150 പേരെത്തും, കണ്ണൂരില്‍ ആരേയും ഇറക്കില്ലെന്ന് മുഖ്യമന്ത്രി
സൗദി അറേബ്യയ്ക്ക് ട്രംപിന്റെ ഭീഷണി, എണ്ണ ഉല്പാദനം കുറച്ചില്ലെങ്കില്‍ സൈനിക പിന്തുണ പിന്‍വലിക്കുമെന്ന്
ഐഎപിസിക്ക് പുതിയ നാഷണല്‍ ഭാരവാഹികള്‍: ഡോ. എസ്.എസ്. ലാല്‍ പ്രസിഡന്റ്; ബിജു ചാക്കോ ജനറല്‍ സെക്രട്ടറി
കോവിഡ്-19: ഡാളസില്‍ മരണ നിരക്ക് ഉയരുന്നു; ചൊവ്വാഴ്ച 30 മരണം
ഷോളി കുമ്പിളുവേലി ഫോമാ പൊളിറ്റിക്കല്‍ ഫോറം ന്യൂയോര്‍ക്ക് എമ്പൈര്‍ റീജനല്‍ കോ-ഓര്‍ഡിനേറ്റര്‍
മോന്‍സ് ജോസഫ്, എം.എല്‍.എ., രാജു എബ്രഹാം എം.എല്‍.എ., ഫോമാ ട്രഷറര്‍ ഷിനു ജോസഫ് എന്നിവര്‍ക്ക് സ്വീകരണം – ജൂലൈ 4-ന്
കോവിഡ്-19: ഇന്ത്യയില്‍ മരണ സംഖ്യ 112,998 ആയി ഉയർന്നു
ജോണ്‍ ഐസക്, ലീലാ മാരേട്ട്, ഷാഹി പ്രഭാകരന് ഫൊക്കാന ഇലക്ഷന് കമ്മീഷണര്‍മാര്‍
ബിഷപ്പ് ഡോ:സി .വി.മാത്യു മെയ് 19 നു ഐ പി എല്ലില്‍ പ്രസംഗിക്കുന്നു
കൊവിഡ്-19: യു എസിലെ മരണ സംഖ്യ ചൊവ്വാഴ്ച 70,000 കടന്നു
റിപ്പബ്ലിക്കന്‍ കണ്‍വന്‍ഷനുശേഷം ട്രംപിന്റെ ലീഡില്‍ വര്‍ധനവ്
ഡാളസില്‍ കൗണ്ടിയില്‍ കോവിഡ് 19 മരണം ആയിരം കവിഞ്ഞു
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
ദീപയ്ക്കു വേണ്ടി തണല്‍ പെരുമ്പുഴ സമാഹരിച്ച ചികിത്സാ ധനസഹായം കൈമാറി
ഭൂപരിഷ്ക്കരണ നിയമവ്യവസ്ഥകള്‍ മറികടന്ന് പ്ലാന്റേഷന് കമ്പനികള്‍ക്ക് ഭൂദാനം നല്കിയ കേസ് മാര്‍ച്ച് 15-ന് വിധി പറയും; ഉമ്മന്‍ചാണ്ടിക്കും അടൂര്‍ പ്രകാശിനും വിധി നിര്‍ണ്ണായകം
ബാബ്രി മസ്ജിദ് കേസ്: സത്യത്തിന്റെ വിജയമെന്ന് കുറ്റാരോപിതന്, അതേ കൊലയാളി, അതേ മുൻസിഫ്, അതേ കോടതി എന്ന് പ്രതിപക്ഷം
കോവിഡ്-19: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ 195 കേസുകള്‍ സ്ഥിരീകരിച്ചു, ഏറ്റവും കൂടുതല്‍ മലപ്പുറം ജില്ലയില്‍
കോവിഡ് 19: വന്ദേ ഭാരത് മിഷന്റെ രണ്ടാം ഘട്ടം മെയ് 16 മുതല്‍ 22 വരെ പ്രവര്‍ത്തിക്കും
Leave a Reply