Flash News

അതു നീയാകരുത് (കവിത)

July 15, 2020 , മിനി സുരേഷ്

അതു നീയാകരുത്, നീയാരെന്നകകാമ്പിലറിയുക.
കാറ്റുവാക്കിനു കാതോര്‍ത്തിളകുമൊരു
ഓലഞ്ഞാലിക്കിളിയാവരുതൊരിക്കലും.
കാറ്റിന്‍ താളം പിഴയ്ക്കുമ്പോള്‍
പാരിരുള്‍ കിടങ്ങുകളില്‍ പതിക്കുമെന്നറിയുക.

മധുരം കിനിയും മൊഴികളുമായി
കരളിന്നിതളുകളില്‍ മൃദുവായടക്കം
മൂളി മടങ്ങും ഭൃംഗ മധുവചസ്സുകളില്‍
കൂമ്പി നില്‍ക്കും പൂമൊട്ടാകരുതൊരിക്കലും.
മോഹന വാഗ്ദാനമായാസൗഹൃദങ്ങളറിയുക.

പ്രാണനെച്ചുഴുമഗ്നിജ്വാലാമുഖങ്ങളില്‍
ഒരിത്തിരിവെട്ടത്തിന്‍ വെളിച്ചം നുകരാന്‍
കൂട്ടമായ് പറന്ന് ഭൂവില്‍ പതിക്കുമീയല്‍
കൂട്ടത്തിനനര്‍ത്ഥ ശൂന്യതയറിക.
തീനാളപ്രഭയില്‍ നിന്നെന്നും മാറിപ്പറക്കുക.

സൂര്യചുംബന ധ്യാന സ്വപ്നങ്ങളില്‍
വിടരുമൊരു താമരയാവരുതൊരിക്കലും
സലിലത്തിന്നാഴങ്ങളിലുണരും
നവയുഗ സംക്രമോഷസ്സു തേടും
ഉദയ ചെങ്കനല്‍ തീച്ചൂളയില്‍
ജ്വലിക്കും മലര്‍ മങ്കക്കൊടിയാണെന്നറിയുക.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top