Flash News

ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി 2020-2021 അദ്ധ്യയന വര്‍ഷം ഓണ്‍ലൈനില്‍ ആരംഭിക്കും

July 14, 2020 , അജു വാരിക്കാട്

ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡിയിലെ എല്ലാ സ്കൂളുകളും 2020-2021 അധ്യയന വര്‍ഷം വെര്‍ച്വല്‍ പഠനത്തോടെ ആരംഭിക്കുമെന്ന് അധികൃതര്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

സൗത്ത് ഈസ്റ്റ് ടെക്സാസില്‍ കോവിഡ്-19 കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ ഫോര്‍ട്ട് ബെന്‍ഡ് ഐഎസ്ഡി നിര്‍ബന്ധിതമായത്.

വെര്‍ച്വല്‍ പഠനത്തിലേക്കുള്ള നീക്കം വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഓണ്‍ലൈന്‍ പഠന, സുരക്ഷാ നടപടിക്രമങ്ങളുമായി പൊരുത്തപ്പെടാന്‍ അവസരമൊരുക്കുമെന്ന് ഐ എസ് ഡി അറിയിച്ചു. വെര്‍ച്വല്‍ പഠന കാലയളവില്‍ അത്‌ലറ്റിക്സും ഫൈന്‍ ആര്‍ട്ടും ഉള്‍പ്പെടെയുള്ള വ്യക്തിഗത പാഠ്യേതര പ്രവര്‍ത്തനങ്ങളൊന്നും ഉണ്ടാവില്ല.

‘ആവശ്യമുള്ളിടത്ത് ഉപകരണങ്ങള്‍ നല്‍കും, കൂടാതെ ഇന്‍റര്‍നെറ്റ് കണക്റ്റിവിറ്റി ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി അവരുടെ വീട്ടില്‍ പ്രത്യേക ക്രമീകരണങ്ങള്‍ നടത്തും,’ സൂപ്രണ്ട് ഡോ. ചാള്‍സ് ഡുപ്രെ പറഞ്ഞു. ‘സ്കൂളിന്‍റെ ആദ്യ ദിവസം മുതല്‍ തന്നെ കുട്ടികളെ പഠിപ്പിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top