ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ പൊതുയോഗം വിഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തുന്നു.
സിഎംഎയുടെ 2020 ഓഗസ്റ്റില്‍ നടത്തേണ്ട ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒരു പൊതുയോഗം നടത്തി തിരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്നതിനും മറ്റു വാര്‍ഷിക റിപ്പോര്‍ട്ടും കണക്കും അവതരിപ്പിക്കുന്നതിനുമായി ഏപ്രില്‍ 19ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന പൊതുയോഗം കോവിഡ്–19 ന്റെ നിബന്ധനകളാല്‍ മാറ്റിവച്ചിരുന്നു.
ഇനിയും മുന്നോട്ടുള്ള കാലങ്ങളിലൊന്നും അസോസിയേഷന് ഓഫിസില്‍ ഇരുന്ന് യോഗം കൂടുന്നതിനുള്ള സാധ്യത വിദൂര ഭാവിയിലായതിനാല് ഫോണ്‍ കോണ്‍ഫറന്‍സിലൂടെയോ, വിഡിയോ കോളിലൂടെയോ യോഗം നടത്താനുള്ള സാധ്യത മുന്നില്‍ കാണുന്നു. ആയതിനാല്‍ വിഡിയോ കോണ്‍ഫറന്‍സ് കോളിന് മുന്‍പായി അജണ്ടകള്‍ ഇ മെയിലൂടെ ജൂലൈ 26നു മുമ്പ് ലഭിക്കാത്തവര്‍ സെക്രട്ടറിയെ joshyvallikalam@gmail.com എന്ന ഇമെയില്‍ അഡ്രസില്‍ അംഗങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, അഡ്രസ് എന്നിവ അറിയിക്കേണ്ടതാണ്. ഈ വിവരം ഒരു ഔദ്യോഗിക അറിയിപ്പായി ഈ അവസരത്തില്‍ സ്വീകരിക്കേണ്ടതാണ്.
ബോര്‍ഡ് യോഗത്തിനുശേഷം അജണ്ട നിലവിലുള്ള അപ്പ്ഡേറ്റഡ് ഇ മെയിലിലൂടെ അറിയിക്കുന്നതാണ്. തുടര്‍ന്ന് കോണ്‍ഫറന്‍സ് കോളിലൂടെ അതു ചര്‍ച്ച ചെയ്യുന്നതുമാണ്.
പ്രസ്തുത ആവശ്യത്തിലേക്കായി എല്ലാ അംഗങ്ങളും അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും വ്യക്തമായ ഭൂരിപക്ഷത്തോടെ കാര്യങ്ങള്‍ മുന്നോട്ട് നീക്കുന്നതിനും സഹകരിക്കണമെന്ന് അറിയിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് ജോണ്സന് കണ്ണൂക്കാടന്‍ 847 477 0564, സെക്രട്ടറി ജോഷി വള്ളിക്കളം 312 685 6749
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply