നയതന്ത്ര പാക്കേജിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും മുന്‍ ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കര്‍, കീഴുദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ ‘ഐ.ടി.ഫെലോ’യുമായ അരുണ്‍ ബാലചന്ദ്രനുമായുള്ള ബന്ധവും അവരുടെ വിദേശ യാത്രകളും എന്‍ ഐ എ അന്വേഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ ഐ എ കസ്റ്റഡിയിലെടുത്ത സ്വപ്ന സുരേഷിന് ഫ്ലാറ്റ് ബുക്ക് ചെയ്തത് അരുണ്‍ ബാലചന്ദ്രനാണെന്ന് എന്‍ ഐ എയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എം ശിവശങ്കറിനൊപ്പം അരുണ്‍ വിദേശയാത്രകള്‍ നടത്തിയാതായ വിവരങ്ങളും പുറത്തായി. അമേരിക്കയിലേക്കും ദുബായിലേക്കുമായിരുന്നു ഇവരുടെ യാത്രകള്‍. ശിവശങ്കറിന്റെ കീഴുദ്യോഗസ്ഥനായിരുന്ന അരുണ്‍ ബാലചന്ദ്രന് മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്നു.
2018 ഒക്ടോബര്‍ 14 മുതല്‍ 18വരെ ഇരുവരും ദുബായിലേക്ക് നടത്തിയ യാത്രയുടെ ചെലവ് വഹിച്ചത് ടെക്നോ പാര്‍ക്കായിരുന്നു. ജി ടെക് എക്സ്പോയില്‍ പങ്കെടുക്കാനെന്ന പേരിലായിരുന്നു ആ യാത്ര. അതേ വര്‍ഷം തന്നെ ആഗസ്റ്റ് അഞ്ചു മുതല്‍ ഒമ്പതുവരെ ഇരുവരും അമേരിക്കയിലേക്കും യാത്ര നടത്തിയിരുന്നു. ഐ ടി രംഗത്ത് നിക്ഷേപം ആകര്‍ഷിക്കാനെന്ന പേരിലായിരുന്നു ആ യാത്ര. യാത്രക്കുള്ള ചെലവ് വഹിച്ചതാകട്ടെ ഐ ടി പാര്‍ക്കും. രണ്ടു യാത്രകളിലും ഇരുവര്‍ക്കുമൊപ്പം ടെക്നോപാര്‍ക്ക് സി ഇ ഒ ഋഷികേശ് നായരുമുണ്ടായിരുന്നു.
കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായ വിവരങ്ങളാണ് ശിവശങ്കര്‍ നല്‍കിയത്. സ്വര്‍ണ്ണ കടത്തുമായി തനിക്കു ബന്ധമില്ലെന്നും സ്വപ്ന സുരേഷ് തന്നെ കുടുക്കിയതാണെന്നുമാണ് ശിവശങ്കറിന്റെ മൊഴി. പക്ഷെ കസ്റ്റംസ് ഇത് വിശ്വസിക്കുന്നില്ല. അദ്ദേഹത്തിന്റെ ഫ്ലാറ്റിന് സമീപം സ്വപന ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് എന്തിന് വേണ്ടിയാണ് മുറി വാടകക്ക് എടുത്ത് നല്‍കിയതെന്ന ചോദ്യത്തിന് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ഓഫീസില്‍ എന്‍.ഐ.എ സംഘം ബുധനാഴ്ച പരിശോധന നടത്തി. സ്വപ്ന സുരേഷിന് ലഭിച്ച നിയമനവുമായി ബന്ധപ്പെട്ടാണ് അന്വേഷണം പ്രധാനമായും നടന്നത്.
തിരുവനന്തപുരം വിമാനത്താവളം വഴിയും നെടുമ്പാശേരി വിമാനത്താവളം വഴിയും സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ച എന്‍ ഐ എയും കസ്റ്റംസും, അവയിലെല്ലാമുള്ള പ്രമുഖരുടെ ബന്ധത്തെക്കുറിച്ചും വരുംദിവസങ്ങളില്‍ അന്വേഷണം വ്യാപിപ്പിക്കാനാണ് ലക്ഷ്യമെന്ന് ബുധനാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായും, ഓഫീസുമായും, അടുത്ത ബന്ധമുള്ള രണ്ടു പേരെ കേന്ദ്രീകരിച്ചു അന്വേഷണം പുരോഗമിക്കുകയാണ്. ഗള്‍ഫിലും തലസ്ഥാനത്തും നിര്‍ണ്ണായക സ്വാധീനമുള്ള ഒരു പ്രമുഖനെ ഏജന്‍സികള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഇയാളുടെ മുന്‍കാല ഗള്‍ഫ് യാത്രകളുടെ വിവരങ്ങള്‍ ബുധനാഴ്ച എന്‍ ഐ എയ്ക്ക് ലഭിച്ചു. അതേക്കുറിച്ചുള്ള അന്വേഷണവും ഉടനെ ആരംഭിക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply