Flash News

കുടുംബം തകര്‍ക്കുന്ന സീറോ മലബാര്‍ വൈദികര്‍

July 15, 2020 , ചാക്കോ കളരിക്കല്‍

സിബി താന്നിക്കല്‍

അമേരിക്കയിലെ സീറോ മലബാര്‍ സഭ, വൈദിക ലൈംഗിക വിഷയത്തില്‍ വീണ്ടും വെട്ടിലായിരിക്കുന്നു. വിര്‍ജീനിയായിലെ ചെസ്റ്റര്‍ഫീല്‍ഡ് ആസ്ഥാനമായി രൂപീകരിച്ചിട്ടുള്ള സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ മിഷന്‍ ഡയറക്ടര്‍ ഫാ. സുനില്‍ ചിരിയങ്കണ്ടത്തിനെതിരെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. വിര്‍ജീനിയായിലെ ചെസാപീക്കില്‍ താമസക്കാരനായ സിബി താന്നിക്കല്‍ എന്ന അമേരിക്കന്‍ മലയാളിയാണ് ഫാ. സുനിലിനെതിരായ ആരോപണവുമായി വന്നിരിക്കുന്നത്.

2019 ജൂലൈ 12-ന് സിബി താന്നിക്കല്‍ ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ അങ്ങാടിയത്തിന് ഫാ. സുനിലിനെതിരായി പരാതി നല്‍കിയിരുന്നു. പതിവുപോലെ സഭാ നേതൃത്വം പരാതിയുടെമേല്‍ അടയിരിക്കുകയാണ് ചെയ്തത്. യാതൊരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെ സിബി താന്നിക്കല്‍ തന്‍റെ ഒരു വീഡിയോയുമായി രംഗത്തു വരുകയാണുണ്ടായത്.

ഒരു വര്‍ഷമായി സഭാ നേതൃത്വത്തിനു പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതിരുന്ന സഭാ നേതൃത്വത്തിന് എതിരെയാണ് സിബിയുടെ പ്രതിഷേധം. പുരോഹിത വഞ്ചനയെ വിശ്വാസികള്‍ തിരിച്ചറിയണമെന്ന ഉദ്ദേശത്തോടെയാണ് ഷെല്‍ട്ടര്‍ ഹോമില്‍ കഴിയുന്ന സിബി താന്നിക്കല്‍ തന്‍റെ ദയനീയ സ്ഥിതി വിവരിച്ചുകൊണ്ടുള്ള വീഡിയോ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. നോര്‍ത്ത് വിര്‍ജീനിയായിലുള്ള സിബിയുടെ വീട്ടില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്കും ആഴ്ചയില്‍ രണ്ടു ദിവസം താമസിക്കുന്നതിനും ഫാ. സുനിലിന് അനുമതി നല്‍കിയപ്പോള്‍, തന്‍റെ ഭാര്യയെയും വീടും നഷ്ടമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നു എന്നാണ് മാര്‍ അങ്ങാടിയാത്തിനു കൊടുത്ത കത്തിലും സിബി താന്നിക്കല്‍ ഇറക്കിയ വീഡിയോയിലും പറയുന്നത്. തന്‍റെ ഭാര്യയെ വഴിതെറ്റിച്ച് കുടുംബം കലക്കിയ ആ അധമനെതിരായി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ജീവിതത്തില്‍ തനിക്കു നേരിട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം അടിയന്തിരമായി കാണണമെന്നും അദ്ദേഹം സഭാ നേതൃത്വത്തോട് ആവശ്യപ്പെടുന്നു.

സിബിയുടെ വീട്ടില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മക്കെത്തിയിരുന്ന ഫാ സുനില്‍ പിന്നീട് വീട്ടില്‍ വെച്ച് കുടിച്ചു കൂത്താടുകയും ഭാര്യയെ സ്വന്തമാക്കുകയും തന്നെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവെന്ന് വൈദികനെതിരെ കഴിഞ്ഞ വര്‍ഷം തന്നെ ബിഷപ്പ് ജേക്കബ് അങ്ങാടിയത്തിനു പരാതി നല്‍കിയിരുന്നു. ഒരു നടപടിയും അദ്ദേഹം സ്വീകരിച്ചിട്ടില്ല എന്നാണറിവ്. ഇപ്പോള്‍ വൈദികന്‍ ഭാര്യയുമായി കിടപ്പറ പങ്കിടുകയും വീട്ടില്‍ വന്നു കുടിച്ചു കൂത്താടുകയും ചെയ്യുകയാണ്.

ഫാ. സുനില്‍ ചിരിയങ്കണ്ടത്ത്

ബ്രെയിന്‍ സര്‍ജറിക്കും സ്‌ട്രോക്കിനും ശേഷം വീല്‍ ചെയറില്‍ കഴിയുന്ന സിബിയെ ഷെല്‍ട്ടറില്‍ ആക്കിയിരിക്കുകയാണ്. ഫാ. സുനിലുമായി ഭാര്യ നീനയ്ക്കുള്ള ബന്ധം ചോദ്യം ചെയ്തപ്പോള്‍ ഭാര്യ അദ്ദേഹത്തെ കേസില്‍ കുടുക്കി. ഇപ്പോള്‍ വിവാഹമോചനത്തിനു ഭാര്യ കേസ് നല്‍കിയിരിക്കുകയാണ്. അവര്‍ക്ക് ഏഴു വയസ്സുള്ള ഒരു പെണ്‍കുട്ടിയുണ്ട്. അവളെ കാണാന്‍ സിബിക്ക് കഴിയുന്നില്ല. സിബിയുടെ ജീവിതവും ആരോഗ്യവും തകര്‍ന്ന അവസ്ഥയിലാണിപ്പോള്‍. അച്ചന്മാരുടെ ഫ്രിഡ്ജില്‍ ഫിഷ്‌മോളി കേറ്റിവെയ്ക്കാന്‍ മത്സരിക്കുന്ന കൊച്ചമ്മമാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും സിബിയുടെ അനുഭവം ഒരു പാഠമാകട്ടെ.

പതിമൂന്നു വര്‍ഷമായി ഒരു കുഴപ്പവുമില്ലാതെ നല്ല രീതിയില്‍ കഴിഞ്ഞു പോയ തന്‍റെ കുടുംബ ജീവിതം വൈദികന്‍റെ രംഗപ്രവേശനത്തോടെ തകിടം മറിഞ്ഞുവെന്നാണ് സിബി പറയുന്നത്. വീട്ടില്‍ പ്രാര്‍ത്ഥനാ കൂട്ടായ്മയ്ക്ക് അവസരം നല്‍കിയതോടെ വൈദികന്‍ വീടുമായും ഭാര്യയുമായും അടുത്തു. വീട്ടില്‍ മദ്യക്കുപ്പിയുമായാണ് വരവ്. ഭാര്യയുമൊന്നിച്ച് മദ്യപിച്ച് ഡാന്‍സ് ചെയ്യും. ഇത് ചോദ്യം ചെയ്ത തന്നെ കള്ളക്കേസില്‍ കുടുക്കി വീടിനു പുറത്താക്കി. ഈ പ്രശ്നത്തില്‍ മാര്‍ ജേക്കബ് അങ്ങാടിയത്തു മെത്രാന് പരാതി നല്‍കിയിട്ട് മറുപടിയൊന്നും ലഭിക്കാതിരുതിനാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ജോയി ആലപ്പാട്ട് സഹായ മെത്രാനെയും സമീപിച്ചു. പക്ഷെ ഒരു പ്രയോജനവും ഉണ്ടായില്ല. വൈദികന്‍ ജോലി ചെയ്യുന്നതും സിബിയുടെ ഭാര്യ ജോലി ചെയ്യുന്നതും ഒരേ ആശുപത്രിയിലാണ്. വൈദികന്‍ സിബിയുടെ വീട്ടിലാണ് താമസിക്കുന്നത്. സിബി ഷെല്‍ട്ടറിലും. ഈ അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാകാനാണ് സിബി സഭാ മേലധികാരികള്‍ക്ക് പരാതി നല്‍കിയത്. ഒരു വര്‍ഷമായിട്ടും സിബിയുടെ പരാതിയില്‍ യാതൊരു നടപടികളും ഉണ്ടാകാതിരുന്നതിനാലാണ് ഇപ്പോള്‍ അദ്ദേഹം വീഡിയോ പുറത്തുവിട്ടത്. വിഡിയോയില്‍ എല്ലാം വിശദമായി സിബി പറയുന്നുണ്ട്.

സിബിക്ക് സാമ്പത്തിക സഹായത്തിനോ നിയമ സഹായത്തിനോ ആരും ഇല്ലാത്ത അവസ്ഥയാണ് ഇപ്പോള്‍ ഉള്ളത്. നിയമസഹായത്തിന് നല്ലൊരു തുക വേണ്ടിവരും. മകളെ കാണാനുള്ള അവകാശത്തെ നിഷേധിക്കുന്നത് ക്രൂരതയാണ്. സഭാ മേലധികാരികള്‍ക്ക് ഈ സംഭവങ്ങള്‍ എല്ലാം അറിയാം. എന്നിട്ടും അവരുടെ പക്ഷത്തു നിന്നും യാതൊരു നടപടിയും ഉണ്ടായില്ല എന്നത് ലജ്ജാകാരം തന്നെ.

അച്ചന്മാരെ അനാവശ്യമായി വീടുകളിലേക്ക് ക്ഷണിക്കരുതെന്നാണ് സിബിയുടെ ഉപദേശം. അദ്ദേഹത്തിനുണ്ടായ ഗതികേട് മറ്റു സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ഉണ്ടാകാത്തിരിക്കാന്‍ ഓരോ കുടുംബവും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

2 responses to “കുടുംബം തകര്‍ക്കുന്ന സീറോ മലബാര്‍ വൈദികര്‍”

  1. Thomas Koovalloor says:

    Don’t let the Catholic priests to destroy Catholic families. Try to stay away from them and keep distance otherwise they will destroy us. Thanks to Catholic Reformer Mr. Chackochan KALARICLAL for bringing this news to light.

  2. Markose says:

    Yes, I agree. It is better to stay away from the religious priests. Do not give much respect to these type of people. Do not bring them to our home. Always use your descreation and act. Mostly they are very selfish and no principle. They just preach, but will not practice what they preach. There may be some exceptions. Always keep an adequate distence from these priests. The problem is that our people treat the priests and Bishops like Gods. They are just human beings. Take respect and give respect. Treat them as our fellow human being. Nothing more or nothing less.

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top