Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****    സംസ്ഥാനത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ്-19 വ്യാപനം വര്‍ദ്ധിക്കുന്നു   ****    മി​ഷി​ഗ​ണി​ൽ ഇ​രു​പ​ത്തി​നാ​ലു​കാ​രി​ക്ക് ആ​ദ്യ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി   ****   

ട്രം‌പുമായി കൊമ്പു കോര്‍ത്ത യു എസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന് ദയനീയ പരാജയം

July 16, 2020 , പി.പി. ചെറിയാന്‍

അലബാമ: 20 വര്‍ഷം അലബാമയെ പ്രതിനിധീകരിച്ച് യു എസ് സെനറ്റില്‍ ഇടം കണ്ടെത്തിയ അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന് ജൂലൈ 14 ചൊവ്വാഴ്ച അലബാമയില്‍ റിപ്പബ്ലിക്കന്‍ റണ്‍ ഓഫ് പ്രൈമറിയില്‍ ദയനീയ പരാജയം.

ഒബോണ്‍ യൂണിവേഴ്സിറ്റി മുന്‍ ഫുട്ബോള്‍ കോച്ച് ടോമി ടബര്‍വില്ലിയോടാണ് വന്‍ മാര്‍ജിനില്‍ ജെഫ് പരാജയപ്പെട്ടത്. ടോമിക്ക് ലഭിച്ച വോട്ടിനേക്കാള്‍ 20 ശതമാനം കുറവ് വോട്ടാണ് ജെഫിന് ലഭിച്ചത്. ടോമി (60.7%), സെഷന്‍സ് (39.3%).

‘ജെഫ് സെഷനെ അറ്റോര്‍ണി ജനറലായി നിയമിച്ചത് ഞാന്‍ ചെയ്ത വലിയൊരു തെറ്റാണ്. അതിന് പ്രായശ്ചിത്തം ചെയ്യേണ്ട സമയമാണിത്,’ ടോമിയെ എന്‍ഡോഴ്സ് ചെയ്ത് ട്രംപ് പറഞ്ഞു.

മുള്ളര്‍ ഇന്‍വെസ്റ്റിഗേഷനില്‍ മുൻ അറ്റോര്‍ണി ജനറല്‍ ജെഫ് സ്വീകരിച്ച നടപടികളില്‍ അസംതൃപ്തനായ ട്രംപ് 2018 നവംബറില്‍ അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.

പരാജയപ്പെട്ടുവെങ്കിലും വിജയിച്ച ടോമിക്ക് ആശംസകള്‍ അറിയിക്കാന്‍ സെഷന്‍സ് തയാറായി. ചൊവ്വാഴ്ച നടന്ന പ്രൈമറിയില്‍ ഏറ്റവും ജനശ്രദ്ധ കേന്ദ്രീകരിച്ച തിരഞ്ഞെടുപ്പായിരുന്നു അലബാമയില്‍.

നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോണ്‍സിനെയാണ് ടോമി നേരിടുക. 2017-ല്‍ സെഷന്‍സ് ഒഴിഞ്ഞ സീറ്റില്‍ ജോണ്‍സ് എതിര്‍‌സ്ഥാനാര്‍ത്ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായിരുന്ന റോയ് എസ് മൂറിനെ നേരിയ ഭൂരിപക്ഷത്തിന് തോല്പിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top