Flash News

ഒക്‌ലഹോമ എപ്പിസ്കോപ്പല്‍ പള്ളികളില്‍ മാസ്ക് നിര്‍ബ്ബന്ധമാക്കി

July 15, 2020 , പി.പി. ചെറിയാന്‍

ഒക്‌ലഹോമ: ഒക്‌ലഹോമ എപ്പിസ്കോപ്പല്‍ പള്ളികളില്‍ പ്രാര്‍ത്ഥനക്കെത്തുന്ന വിശ്വാസികള്‍ ഫെയ്സ് മാസ്ക് ധരിക്കണമെന്ന് നിര്‍ബ്ബന്ധമാക്കി ഡയോസിസ് കത്തയച്ചു. കൊറോണ വൈറസിന്റെ വ്യാപനം ശക്തമായതിനാലാണ് പട്ടക്കാര്‍, വിശ്വാസികള്‍ തുടങ്ങി എല്ലാവരും മാസ്ക് നിര്‍ബ്ബന്ധമായും ധരിക്കണമെന്ന് ബിഷപ്പുമാരായ റൈറ്റ് റവ. എഡ് റൈറ്റ്, റവ. പോള്‍സണ്‍ സി. റീഡ് എന്നിവരാണ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്ന് അറിയിപ്പില്‍ പറയുന്നു.

നാം സ്വീകരിക്കുന്ന മുന്‍കരുതലുകള്‍ രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നത് തടയുവാന്‍ ഉപകരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി. അതോടൊപ്പം സംസ്ഥാന സിഡിസി നിര്‍ദേശങ്ങള്‍ക്കനുസൃതമായി ആരാധന തുടര്‍ന്നും നടത്തുന്നതിന് കഴിയുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

ഓക്‌ലഹോമ സിറ്റിയിലെ ആരാധനാലയങ്ങളില്‍ എത്തുന്നവര്‍ ഏതെങ്കിലും രീതിയില്‍ മുഖം പൂര്‍ണ്ണമായി മറയ്ക്കണമെന്ന് ഓക്‌ലഹോമ റോമന്‍ കാത്തലിക്ക് ആര്‍ച്ച് ഡയോസിസ് നിര്‍ദ്ദേശം നല്‍കിയിരുന്നു.

സംസ്ഥാനത്തു കോവിഡ് 19 രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നില്ലെന്ന് മാത്രമല്ല, ദിനംപ്രതി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നുവെന്നത് മാസ്ക്ക് ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് എല്ലാവരെയും നിര്‍ബന്ധമാക്കുകയാണ്.

ഏറ്റവും ഒടുവില്‍ സംസ്ഥാന ഗവര്‍ണര്‍ കെവിന്‍ സ്റ്റിറ്റിനും കൊറോണ വൈറസ് പോസിറ്റിവാണെന്ന് അദ്ദേഹം തന്നെ അറിയിച്ചിരുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top