Flash News

സ്വര്‍ണ്ണം കടത്തിയത് കമ്മീഷന്‍ അടിസ്ഥാനത്തില്‍, 9 കോടി രൂപയോളം നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചു

July 16, 2020 , ശ്രീജ

യു എ ഇയില്‍ നിന്ന് സ്വര്‍ണ്ണം കടത്തിയത് കമ്മീഷന്‍ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍. അതിനായി നിക്ഷേപകരില്‍ നിന്ന് വന്‍‌തോതില്‍ പണം സമാഹരിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. പലരില്‍ നിന്നായി 9 കോടി രൂപയാണ് ശേഖരിച്ചത്. ഇവിടെ സ്വര്‍ണ്ണത്തിന്റെ വില്‍പ്പനമൂല്യം 14.8 കോടിയാണ്. കഴിഞ്ഞ ദിവസം പിടിയിലായ മൂവാറ്റുപുഴ സ്വദേശി ജലാലാണ് നിക്ഷേപകരെയും വാങ്ങുന്നവരെയും കണ്ടെത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്. ജലാല്‍ ആണ് ജ്വല്ലറികളുമായി ചേര്‍ന്ന് കരാറുണ്ടാക്കിയത്. റമീസ്, ഹംജത് അലി, സന്ദീപ് എന്നിവരും സ്വര്‍ണ്ണക്കടത്തിനായി പണം സമാഹരിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

സ്വര്‍ണ്ണക്കടത്തിന് പണം മുടക്കിയവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മഞ്ചേരി സ്വദേശി അന്‍വര്‍, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണക്കടത്തിലൂടെ സ്വപ്‌നയ്ക്കും സരിത്തിനും കമ്മീഷനായി ലഭിച്ചത് ഏഴ് ലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top