Flash News

രാജ്യദ്രോഹക്കുറ്റം ചെയ്തവര്‍ക്ക് കൂട്ടുനിന്ന ശിവശങ്കറിനെ പുറത്താക്കി മുഖ്യമന്ത്രി രാജി വെക്കണമെന്ന് രമേശ് ചെന്നിത്തല

July 16, 2020 , പ്രസീത

മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് കൂട്ടുനിന്ന ആളാണെന്നും, അങ്ങനെയൊരാളെ സം‌രക്ഷിച്ചു നിര്‍ത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ വലം‌കൈയ്യും ശക്തനുമായിരുന്നു ശിവശങ്കര്‍. മുഖ്യമന്ത്രിക്ക് വേണ്ടി എല്ലാ കാര്യങ്ങളും വഴി വിട്ട രീതിയില്‍ ചെയ്തിരുന്നത് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം ശിവശങ്കര്‍ ചെയതതെന്നും ആരോപണമുണ്ട്. സ്വന്തം ഓഫീസ് കള്ളക്കടത്തുകാരുടെ താവളമാക്കാന്‍ അനുമതി നല്‍കിയ മുഖ്യമന്തിയുടെ രാജിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല. പ്രതിപക്ഷനേതാവ് രമേശ് ചെിത്തല പറഞ്ഞു.

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയത് പിടിക്കപ്പെടുകയും കുറ്റവാളികളെ അറസ്റ്റു ചെയ്യുകയും, ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യലും ഒക്കെ കേസിന്റെ അന്വേഷണം തന്നിലേക്ക് നീളുന്നു എന്ന് കണ്ടപ്പോള്‍ ശിവശങ്കറെ സസ്പെന്‍റ് ചെയ്ത് രക്ഷപ്പടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് പ്രതിപക്ഷത്തിന്‍റെ ഈ പ്രതികരണം ഉണ്ടായത്.

‘ശിവശങ്കര്‍ മാത്രമല്ല മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ ആയിരുന്ന അരുണ്‍ ബാലചന്ദ്രനും ഈ കള്ളക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നതിന്‍റെ തെളിവുകളാണ് പുറത്ത് വരുന്നത്. കള്ളക്കടത്തുകാര്‍ക്ക് ഗൂഢാലോചന നടത്താന്‍ ഫ്ളാറ്റ് വാടകയ്ക്ക് എടുത്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോ അരുണ്‍ ബാലചന്ദ്രനാണ്. അതിന് നിര്‍ദ്ദേശം നല്‍കിയത് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും. മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുകാരുടെ താവളമായി മാറി എന്നതിന്‍റെ തെളിവുകളാണ് ഇതെല്ലാം,’ രമേശ് ചെിത്തല പറഞ്ഞു.

ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിച്ചിരിക്കുന്ന യു എ ഇയ്ക്ക് കളങ്കം ചാര്‍ത്തും വിധമാണ് അവരുടെ നയതന്ത്ര ബാഗേജ് എന്ന വ്യാജേന സ്വര്‍ണ്ണം കടത്തിയത്. ശിവശങ്കറിന് അതേക്കുറിച്ച് അറിയില്ല എന്നു പറയുന്നത് പച്ചക്കള്ളമാണ്. ശിവശങ്കറിനെ എന ഐ എ ചോദ്യം ചെയ്താലേ സത്യം പുറത്തുവരൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top