Flash News
ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 2)   ****    Ayodhya’s cynosure of temple Foundation!: Ayodhya’s Ram temple is first real Colonization of Hinduism by Political Power! (PB Mehta)   ****    പ്രോപ്പർട്ടി ടാക്സ് 8 ശതമാനമായി ഉയർത്തുന്നത് പരിഗണിച്ചെക്കാം: ഹാരിസ് കൗണ്ടി   ****    700 ടൺ അമോണിയം നൈട്രേറ്റ് ഇന്ത്യൻ തുറമുഖങ്ങളില്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട്   ****    കരിപ്പൂര്‍ വിമാനത്താവളത്തില്‍ റൺവേയിൽ നിന്ന് തെന്നിമാറി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകർന്നു, വിമാനം രണ്ടായി പിളര്‍ന്നു, പൈലറ്റടക്കം 12 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്   ****    മൂന്നാര്‍ രാജമലയിലെ ഉരുള്‍ പൊട്ടലില്‍ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താനുള്ള രക്ഷാ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു, പ്രധാന മന്ത്രി ധനസഹായം പ്രഖ്യാപിച്ചു   ****   

സച്ചിന്‍ പൈലറ്റിനെയും വിമത എം എല്‍ എമാരെയും അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍

July 16, 2020 , ആന്‍സി

ന്യൂഡല്‍ഹി: സച്ചിന്‍ പൈലറ്റ് ഉള്‍പ്പടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ 19 വിമത എംഎല്‍എമാര്‍ക്ക് അയോഗ്യത കല്പിച്ച രാജസ്ഥാന്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ സി പി ജോഷിക്കെതിരെ എംഎല്‍എമാര്‍ വ്യാഴാഴ്ച ഹൈക്കോടതിയെ സമീപിച്ചു.

സംസ്ഥാന നിയമസഭാ സ്പീക്കര്‍ തനിക്ക് അയോഗ്യത കല്പിച്ച് നോട്ടീസ് നല്‍കിയെന്ന് കാണിച്ച് പൃഥ്വിരാജ് മീന എം എല്‍ എ രാജസ്ഥാന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ കേസില്‍ വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹരീഷ് സാല്‍വേയും മുകുള്‍ രോഹത്ഗിയും കോടതിയില്‍ ഹാജരാകും. ജൂലൈ 14 ന് നല്‍കിയ അയോഗ്യത നോട്ടീസ് റദ്ദാക്കണമെന്ന് വിമത എംഎല്‍എമാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

രാജസ്ഥാന്‍ ലെജിസ്ലേറ്റീവ് അസംബ്ലി സ്പീക്കര്‍ പുറപ്പെടുവിച്ച അയോഗ്യത അറിയിപ്പുകളുടെ ഭരണഘടനാ സാധുതയെ അസംതൃപ്തരായ എംഎല്‍എമാര്‍ ചോദ്യം ചെയ്തു. ഭരണഘടനയുടെ പത്താം ഷെഡ്യൂളില്‍ നിലവിലുള്ള ഡിഫെക്‌ഷന്‍ വിരുദ്ധ നിയമത്തെ അപേക്ഷകര്‍ ചോദ്യം ചെയ്യും. അതേസമയം, രാജസ്ഥാന്‍ ലെജിസ്ലേറ്റീവ് സ്പീക്കറിന് വേണ്ടി അഭിഷേക് മനു സിംഗ്‌വി അപ്പീല്‍ സമര്‍പ്പിക്കും.

ഇക്കാര്യം വ്യാഴാഴ്ച മൂന്ന് മണിക്ക് വാദം കേള്‍ക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും, ഹരജിയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അപേക്ഷകര്‍ സമയം ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് വിചാരണ മാറ്റി വെച്ചു. കോണ്‍ഗ്രസ് ചീഫ് വിപ്പ് മഹേഷ് ജോഷിയുടെ അഭിഭാഷകന്‍ അഭയ് കുമാര്‍ ഭണ്ഡാരിയാണ് ഈ വിവരം നല്‍കിയത്.

സച്ചിന്‍ പൈലറ്റ് ഉള്‍പ്പടെ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ 19 വിമത എംഎല്‍എമാര്‍ക്ക് രാജസ്ഥാന്‍ നിയമസഭ നല്‍കിയ നോട്ടീസിന് വെള്ളിയാഴ്ച മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു.

വിമത എംഎല്‍എമാരെ അയോഗ്യരാക്കിയാല്‍ അത് അശോക് ഗെലോട്ട് സര്‍ക്കാരിന് ഗുണകരമാകും. കാരണം അത് സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നവരുടെ എണ്ണം കുറയ്ക്കും.

ജൂലൈ 14 ന് രാജസ്ഥാനിലെ രാഷ്ട്രീയ കോളിളക്കത്തിനിടയില്‍ രണ്ടാം തവണ കോണ്‍ഗ്രസ് നിയമസഭാ പാര്‍ട്ടി യോഗം ചേര്‍ന്ന ശേഷം പാര്‍ട്ടി സച്ചിന്‍ പൈലറ്റിനെ ഉപ മുഖ്യമന്ത്രി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനത്ത് നിന്ന് നീക്കുകയായിരുന്നു. എന്നിരുന്നാലും, പൈലറ്റ് ഇപ്പോഴും പാര്‍ട്ടി അംഗമായി തുടരുന്നു. പൈലറ്റിനൊപ്പം അദ്ദേഹത്തിന്‍റെ രണ്ട് അനുയായികളായ വിശ്വേന്ദര്‍ സിംഗ്, രമേശ് മീന എന്നിവരെയും രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് നീക്കി.

അതിനുശേഷം താന്‍ ബിജെപിയില്‍ ചേരുന്നില്ലെന്നും, ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി അംഗമാണെന്നും സച്ചിന്‍ പൈലറ്റ് ബുധനാഴ്ച പ്രഖ്യാപിച്ചു. അതേസമയം, എംഎല്‍എമാരെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് ജയ്പൂരിലാണെന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു.

സച്ചിന്‍ പൈലറ്റ് തന്‍റെ തെറ്റുകള്‍ക്ക് ക്ഷമ ചോദിച്ചാല്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാമെന്നും എന്നാല്‍, എല്ലാത്തിനും സമയപരിധി ഉണ്ടെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും രാജസ്ഥാനിലെ ചുമതലയുമുള്ള അവിനാശ് പാണ്ഡെ പറഞ്ഞു. അശോക് ഗെലോട്ട് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ സച്ചിന്‍ പൈലറ്റിനും കൂട്ടാളികള്‍ക്കും പങ്കുണ്ടെന്ന ആരോപണം അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top