ഡിപ്ലോമാറ്റിക് ബാഗ് വഴി സ്വര്‍ണ്ണം കടത്തിയ കേസില്‍ എന്‍ ഐ എയുടേയും കസ്റ്റംസിന്റേയും അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കെ തിരുവനന്തപുരത്തെ യു എ ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് (അറ്റാഷെ) റാഷിദ് ഖാമിസ് അലി മുസൈഖിരി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. രണ്ടു ദിവസം മുമ്പാണ് അദ്ദേഹം യു എ ഇയിലേക്ക് പോയതെന്നാണ് അറിവ്.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് യു എ ഇയിലും അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് അറ്റാഷെയെ തിരിച്ചു വിളിച്ചതെന്നാണ് വിവരം. ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും അന്വേഷണം നടത്തി കനത്ത ശിക്ഷ കുറ്റക്കാര്‍ക്ക് നല്‍കുമെന്നും യു എ ഇ വ്യക്തമാക്കിയതിനു പിറകെയാണ് അറ്റാഷെയുടെ കള്ളക്കടത്തിലെ ബന്ധം കസ്റ്റംസ് കണ്ടെത്തുന്നത്.
ഞായറാഴ്ചയാണ് റാഷിദ് ഖാമിസ് അലി മുസൈഖിരി ഡല്‍ഹിക്ക് പോയത്. അവിടെ നിന്ന് രണ്ടു ദിവസം മുന്‍പ് യുഎഇയിലേക്ക് പോകുകയായിരുന്നു. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ മൊഴി നല്‍കിയതിന് പിന്നാലെയാണ് അറ്റാഷെ രാജ്യം വിടുന്നത്. നയതന്ത്ര പരിരക്ഷയുള്ള അറ്റാഷയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ആലോച്ചിരുന്നു. ഇത് സംബന്ധിച്ച നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിക്കുകയും ചെയ്യുന്നതിനിടെ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ യു എ ഇ തിരിച്ചു വിളിക്കുകയായിരുന്നു. അറ്റാഷെയുടെ മടങ്ങി പോക്ക് കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെയാണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാരിനെ അറിയിച്ച ശേഷം യുഎഇ അറ്റാഷെയെ മടക്കി വിളിക്കുകയായിരുന്നു.
ഇതിനിടെ, യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരിലുള്ള കത്ത് പുറത്തായിട്ടുണ്ട്. സരിത്ത് സ്വര്‍ണ്ണക്കടത്തിന് ഉപയോഗിച്ച കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്റെ പേരിലുള്ള കത്താണ് പുറത്തായത്. തന്റെ പേരില്‍ ബാഗേജ് അയക്കാന്‍ ഫൈസല്‍ ഫരീദിനെ ചുമതലപ്പെടുത്തുന്നതാണ് കത്തിന്റെ ഉള്ളടക്കത്തിലുള്ളത്. അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈഖിരിയുടെ പേരിലാണ് അധികാരപത്രം ഉള്ളത്. കത്ത് താന്‍ തയ്യാറാക്കിയതാണെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. കത്തില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്റെ ഒപ്പിട്ടത് താനാണെന്നും സരിത്തിന്റെ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ദുബൈയിലെ കരാമയില്‍ ഫൈസലിനൊപ്പം ജോലി ചെയ്തിരുന്നതായും സരിത്ത് മൊഴി നല്കി.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സ്വര്‍ണ്ണക്കടത്ത്: യു എ ഇ കോണ്‍സുലേറ്റിനെ പ്രതിയാക്കാനും എം ശിവശങ്കറിനെ വെള്ള പൂശാനും സ്വപ്ന സുരേഷിന്റെ ശ്രമം
സ്വര്‍ണ്ണക്കടത്ത് കേസ് ഉന്നതരിലേക്കും നീങ്ങുന്നു, ശിവശങ്കറും മുഖ്യമന്ത്രിയുടെ ഐ.ടി ഫെലോയും നടത്തിയ വിദേശ യാത്രകളെക്കുറിച്ച് എന്‍ ഐ എ അന്വേഷണം
സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
യു എ ഇ കോണ്‍സുലേറ്റില്‍നിന്ന് പുറത്താക്കിയ ശേഷവും സരിത്ത് നായര്‍ നിരവധി തവണ അവരുടെ പ്രതിനിധിയായി എയര്‍പോര്‍ട്ടിലെത്തിയെന്ന് രഹസ്യാന്വേഷണ വിഭാഗം
മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിന്റെ കുരുക്കില്‍ പെട്ടു, സരിത്തും ശിവശങ്കറും കൂട്ടു കച്ചവടക്കാര്‍
സ്വപ്ന സുരേഷും സരിത്ത് നായരും സ്വര്‍ണ്ണം കടത്തുന്നുണ്ടെന്ന് അറിയാമായിരുന്നുവെന്ന് ശിവശങ്കര്‍, എന്‍ ഐ എയുടെ ചോദ്യം ചെയ്യലില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍
നയതന്ത്ര ബാഗിലൂടെ സ്വര്‍ണ്ണക്കടത്ത്: സ്വപ്ന സുരേഷും സരിത്ത് നായരും ശിവശങ്കറും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം തുടങ്ങി
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്, ഷാര്‍ജയിലെ ഫൈസല്‍ ഫരീദിനുവേണ്ടിയാണെന്ന് സരിത്ത് നായര്‍
സ്വപ്നയേയും സന്ദീപിനേയും കൊച്ചിയിലെത്തിച്ചു, കോടതിയില്‍ ഹാജരാക്കും
ബാങ്കുകളില്‍ സ്വപ്നയ്ക്കും ശിവശങ്കറിനും ജോയിന്റ് അക്കൗണ്ട്, സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തം
സ്വര്‍ണ്ണക്കള്ളക്കടത്ത്: അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുത്തു, ഉന്നത രാഷ്ട്രീയ നേതാക്കള്‍ കുടുങ്ങുമെന്ന് സൂചന
സ്വര്‍ണ്ണക്കടത്ത് കേസ്: ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കാനാണെന്ന് എന്‍ ഐ എ
സ്വര്‍ണ്ണക്കടത്ത് കേസ്: സ്വപ്ന സുരേഷിനെയും സന്ദീപ് നായരേയും ബംഗളൂരുവില്‍ നിന്ന് എന്‍ഐഎ പിടികൂടി
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; അന്വേഷണം എന്‍ ഐ എ ഏറ്റെടുത്തു, സംസ്ഥാന പോലീസിലെ രണ്ട് ഐ പി എസ് ഉദ്യോഗസ്ഥര്‍ സംശയത്തിന്റെ നിഴലില്‍
സ്വര്‍ണ്ണം കടത്തിയത് കമ്മീഷന് അടിസ്ഥാനത്തില്‍, 9 കോടി രൂപയോളം നിക്ഷേപകരില്‍ നിന്ന് സമാഹരിച്ചു
ഡിപ്ലോമാറ്റിക് ബാഗിലെ സ്വര്‍ണ്ണക്കടത്ത്; സ്വപ്ന സുരേഷിന് വിമാനത്താവളത്തിനകത്തുനിന്ന് സഹായം ലഭിച്ചിരുന്നോ എന്ന് എന്‍ ഐ എ അന്വേഷിക്കും
യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഒളിവില്‍ പോയ സ്വപ്നയുടെ സുഹൃത്തിന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്തു
യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ ഗണ്‍മാനായിരുന്ന ജയഘോഷിനെ കസ്റ്റംസും എന്‍ ഐ എയും ചോദ്യം ചെയ്യും
യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ കാണാതായ ഗണ്‍ മാന്‍ ജയഘോഷ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു,
സ്വര്‍ണ്ണക്കടത്ത് കേസ്: എയര്‍ ഇന്ത്യ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഓഫീസില്‍ കസ്റ്റംസിന്റെ റെയ്ഡ്, നിരവധി രേഖകള്‍ പിടിച്ചെടുത്തു
സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും ബംഗളൂരുവില്‍ കുടുക്കിയത് സഹോദരന്റെ ഫോണിലേക്ക് വന്ന വിളി
നയതന്ത്ര ബാഗിലെ സ്വര്‍ണ്ണക്കടത്ത്; ഇന്ത്യയെ സാമ്പത്തികമായി അസ്ഥിരതപ്പെടുത്താനുള്ള ഗൂഢതന്ത്രമാണെന്ന് എന്‍ ഐ എ
സന്ദീപും സരിത്തും സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിലെ നിത്യ സന്ദര്‍ശകര്‍, സിസി ടിവി ദൃശ്യങ്ങള്‍ എന്‍ ഐ എയ്ക്ക് ലഭിച്ചു
സ്വർണ്ണക്കടത്ത്: സപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി അവരുടെ ജീവന് ഭീഷണിയാണെന്ന് കസ്റ്റംസ്
Leave a Reply