Flash News

കോവിഡ്-19 രോഗികളെ പരിചരിക്കുന്നതിന് 600 നഴ്സുമാര്‍ അരിസോണയിലേക്ക്

July 17, 2020 , പി പി ചെറിയാന്‍

അരിസോണ: കോവിഡ്-19 രോഗികളെ പരിചരിക്കുവാന്‍ അറുന്നൂറോളം നഴ്സുമാര്‍ അരിസോണയിലേക്ക് പോകുന്നു. അരിസോണയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന 4000ത്തിലധികം കോവിഡ് രോഗികളെ പരിചരിക്കുന്നതിനാണ് സംസ്ഥാനത്തിന്റെ പുറത്തു നിന്ന് ഈ നഴ്സുമാര്‍ എത്തുന്നത്. ബുധനാഴ്ചയാണ് ഇതു സംബന്ധിച്ചു അറിയിപ്പു പുറത്തു വന്നത്.

അരിസോണ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് വിസിയെന്റുമായി സഹകരിച്ചാണ് ക്രിട്ടിക്കല്‍, സര്‍ജിക്കല്‍, മെഡിക്കല്‍ നഴ്സുമാരെ സംസ്ഥാനത്തേക്ക് റിക്രൂട്ട് ചെയ്യുന്നത്.

വിവിധ ആശുപത്രികളില്‍ ഒഴിവുള്ള തസ്തികകളിലേക്കാണ് തത്ക്കാലം ഇവരുടെ സേവനം പ്രയോജനപ്പെടുത്തുക.

വ്യാഴാഴ്ച മാത്രം അരിസോണയില്‍ 3529 കോവിഡ് കേസുകളും 58 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 134613 ആയി. 2492 മരണവും നടന്നിട്ടുണ്ട്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളില്‍ പ്രതിദിനം 50 പേരാണ് മരിച്ചത്. കൊറോണ വൈറസ് പരിശോധന വര്‍ധിപ്പിച്ചതാണ് കൂടുതല്‍ രോഗികളെ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പു അധികൃതര്‍ പറഞ്ഞു.

വൈറസിന്റെ വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിയ്ക്കുകയും, ഫെയ്സ് മാസ്കും സാനിറ്റൈസര്‍ ഉപയോഗവും തുടരണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top