കേരളത്തിലെ കോവിഡ്-19 വ്യാപനം അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തില്‍ നിരവധി ജില്ലകളില്‍ കണ്ടെയ്മെന്റ് സോണുകളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. അതിനിടെ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൂന്നു ദിവസത്തേക്ക് ഓഫീസ് അടച്ചു. നിയയന്ത്രിത മേഖലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. അതാണ് മൂന്നു ദിവസത്തേക്ക് ഓഫീസ് അടച്ചതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിന് ജെ തച്ചങ്കരി പറഞ്ഞു. രോഗം സ്ഥിരീകരിച്ച പൊലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന തിരുവനന്തപുരത്ത് കൂടുതല്‍ പ്രദേശങ്ങള്‍ കണ്ടെയ്ന്മെന്റ് സോണാക്കി. കരിങ്കുളം, കഠിനംകുളം, ചിറയിന്‍കീഴ് പഞ്ചായത്തുകള്‍ പൂര്‍ണമായും കണ്ടെയ്ന്മെന്റ് സോണാക്കി മാറ്റിയതായി ജില്ലാ കളക്ടര്‍ നവ്ജ്യോത് സിംഗ് ഖോസ അറിയിച്ചു.
അഴൂര്‍, ചിറയിന്‍കീഴ്, കുളത്തൂര്‍, ചെങ്കല്‍, കാരോട്, പൂവാര്‍, പെരുങ്കടവിള, പൂവച്ചല്‍ പഞ്ചായത്തുകളിലെ കൂടുതല്‍ വാര്‍ഡുകളും കോര്പറേഷന് പരിധിയിലുള്ള കടകംപള്ളി, പൗഡിക്കോണം, ഞാണ്ടൂര്‍കോണം, കരകുളം ഗ്രാമപായത്തിലെ പ്ലാത്തറ, മുക്കോല, ഏണിക്കര, എന്നീ വാര്‍ഡുകളെയും കണ്ടെയന്‍മെന്റ് സോണാക്കി മാറ്റിയിട്ടുണ്ട്.
ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്ധിക്കുതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ജില്ലയില്‍ കഴിഞ്ഞ ദിവസം 301 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം കണ്ണൂര്‍ ജില്ലയിലെ പാനൂര്‍ മേഖലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്. പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരിലാണ് രോഗം വ്യാപിക്കുന്നത്. വ്യാഴാഴ്ച മാത്രം കുന്നോത്തുപറമ്പ് സ്വദേശികളായ എട്ട് പേര്‍ക്ക് കൂടി സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുകയുണ്ടായി.
ജൂണ്‍ 28ന് പാനൂര്‍ അണിയാരത്തെ മരണ വീട്ടില്‍ എത്തിയ എട്ട് പേര്‍ക്ക് കൂടിയാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. കുന്നോത്തുപറമ്പ് സ്വദേശികളാണിവര്‍. നേരത്തെ ഇവിടെ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആയിഷ എന്ന സ്ത്രീ ഇക്കഴിഞ്ഞ ഞായറാഴ്ച മരിച്ചു. നാദാപുരം തൂണേരിയിലെ കോവിഡ് രോഗികളിലൊരാള്‍ പാനൂരിലെ മരണ വീട്ടില്‍ എത്തിയതായി സൂചനയുണ്ട്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗ വ്യാപനം രൂക്ഷമായതോടെ മേഖലയിലെ നാല് പോലീസ് സ്റ്റേഷന് പരിധികള്‍ പൂര്‍ണ്ണമായും കണ്ടെയിന്മെന്റ് സോണായി പ്രഖ്യാപിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply