Flash News

ഇന്ത്യയില്‍ കോവിഡ്-19 വ്യാപകമാകുന്നു, ഒറ്റ ദിവസം കൊണ്ട് 687 പേര്‍ മരിച്ചു, രോഗം ബാധിച്ചവര്‍ പത്ത് ലക്ഷത്തിനു മുകളില്‍

July 17, 2020 , പ്രസീത

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം പത്തു ലക്ഷത്തിനു മുകളിലായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 34,956 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 10,832 ആയി. ഇന്നലെ 687 പേര്‍ കൂടി മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണം കാല്‍ ലക്ഷം കവിഞ്ഞു. 6,35,000 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 63.33 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷത്തില്‍ നിന്ന് പത്ത് ലക്ഷത്തിലേക്ക് എത്താന്‍ വെറും 20 ദിവസമാണ് എടുത്തത്. പ്രതിദിന വര്‍ധന 30,000 ത്തിന് മുകൡലേക്ക് ഉയരുമ്പോള്‍ അടുത്ത 20 ദിവസത്തില്‍ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാധ്യത.

ജനുവരി 3ന് വുഹാനില്‍ നിന്ന് വന്ന ഒരു വിദ്യാര്‍ത്ഥിയിലാണ് ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി രണ്ടിന് ഒരാള്‍ക്ക് കൂടി രോഗം ബാധിച്ചു. ഒരു മാസം കഴിഞ്ഞ് മാര്‍ച്ച് രണ്ടായപ്പോള്‍ കൊവിഡ് രോഗികളുടെ എണ്ണം 5 ആയിരുന്നു. മാര്‍ച്ച് നാലിന് അത് 28 ആയി. അപ്പോഴേയ്ക്കും ചൈനയിലെ വുഹാന്‍ നിശ്ചലമായിരുന്നു.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. രോഗികള്‍ ഓരോ ദിവസവും കൂടാന്‍ തുടങ്ങിയതോടെ അപകടം മണത്തു. കൂട്ടമായി വ്യാപനം വന്നാല്‍ ചികിത്സിയ്ക്കാനുള്ള സംവിധാനമില്ല. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കും. ഉടന്‍ രാജ്യം അടച്ചുപൂട്ടണമെന്ന് ഐസിഎംആറിന്റെ മുന്നറിയിപ്പ് വന്നു.

മാര്‍ച്ച് 24ന് പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ ഒരു പരിധിവരെ അത് സഹായിച്ചു. ഏപ്രില്‍ 1ന് 2000ത്തോളം പേരായിരുന്നു രോഗബാധിതര്‍, മരണം 41ഉം. മെയ് ഒന്നിന് കൊവിഡ് രോഗികളുടെ എണ്ണം 35,365 ആയപ്പോള്‍ മരണം 1152 ആയി. ജൂണ്‍ ഒന്ന് മുതല്‍ ജൂലൈ ഒന്ന് വരെ 4 ലക്ഷത്തോളം പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ജൂലൈ ഒന്നിന് 5,85,493 ആയി. ജൂലൈ പത്തിന് ഇത് 7,93,802 ആയി.

പത്ത് ദിവസത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് കൂടി രോഗം ബാധിച്ചു. ജൂണ്‍ ഒന്നിന് 5393 ആയിരുന്നു മരണനിരക്ക്. ഒന്നരമാസത്തില്‍ 25,000ത്തിനടുത്തേക്ക് എത്തി രോഗബാധിതരുടെ എണ്ണം. ലോകത്താകെയുള്ള കൊവിഡ് രോഗികളുടെ എട്ട് ശതമാനത്തോളം ഇപ്പോള്‍ ഇന്ത്യയിലാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top