Flash News

യു എ ഇ കോണ്‍സുലേറ്റ് അറ്റാഷെയുടെ കാണാതായ ഗണ്‍ മാന്‍ ജയഘോഷ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു,

July 17, 2020 , പ്രസീത

തിരുവനന്തപുരം: ഇന്നലെ മുതല്‍ കാണാതായ യു എ ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ ഗണ്‍ മാന്‍ ജയഘോഷിനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളെന്നു സംശയിക്കുന്ന സ്വപ്ന സുരേഷിനേയും സരിത്ത് നായരേയും സന്ദീപ് നായരേയും കസ്റ്റംസും എന്‍ ഐ യും കസ്റ്റഡിയിലെടുത്തതിനു പിന്നാലെ കോണ്‍സുലേറ്റ് അറ്റാഷെ രാജ്യം വിട്ടിരുന്നു.

ഡല്‍ഹിയിലേക്കു പോയ അറ്റാഷെ ഇന്ത്യ വിട്ടു എന്ന വാര്‍ത്ത വന്നതിനുശേഷമാണ് അദ്ദേഹത്തിന്റെ ഗണ്മാനായിരുന്ന ജയഘോഷിനെ കാണാതായത്. നയതന്ത്ര പാഴ്‌സല്‍ വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടിയെ ദിവസം സ്വപ്‌ന സുരേഷ് ജയഘോഷിനെ നിരവധി തവണ വിളിച്ചിരുന്നു. ജയഘോഷിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കള്‍ തുമ്പ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇന്നലെ ഉച്ചയോടെയാണ് തുമ്പ പൊലീസ് സ്റ്റേഷനില്‍ ജയഘോഷിന്റെ കുടുംബം പരാതി നല്‍കിയത്. ഇന്നലെ രാവിലെ മുതല്‍ ജയഘോഷിനെ കാണാനില്ലായിരുന്നു എന്നാണ് പരാതി. തുമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്നലെ രാത്രിമുതല്‍ തിരച്ചില്‍ തുടങ്ങി. ഇന്ന് ഉച്ചയോടെയാണ് കൈ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ ആക്കുളത്തെ വീടിന് സമീപത്ത് നിന്ന് ജയഘോഷിനെ കണ്ടെത്തിയത്. പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.

കരിമണല്‍ സ്വദേശിയായ ജയ്‌ഘോഷ് വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ഇന്നലെ വൈകിട്ടോടെ ഇയാള്‍ കുടുംബത്തെ കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റി. കൂടാതെ ഇയാള്‍ക്ക് അനുവദിച്ചിരുന്ന പിസ്റ്റള്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജയ്‌ഘോഷിന്റെ ആരോഗ്യനില തൃപ്തികരമാണ്. ഇയാളില്‍ നിന്ന് അധികം വൈകാതെ മൊഴിയെടുക്കാന്‍ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ എട്ട് മാസമായി യുഎഇ കോണ്‍സുലേറ്റില്‍ ഗണ്‍മാനായിരുന്നു ജയഘോഷ്. പൊലീസില്‍ നിന്നാണ് അദ്ദേഹം അവിടേയ്ക്ക് ഡെപ്യൂട്ടേഷനില്‍ പോയത്. ഇപ്പോള്‍ രാജ്യം വിട്ടിരിക്കുന്ന അറ്റാഷെയുടെ ഗണ്‍മാന്‍ എന്ന നിലയിലാണ് ജോലി ചെയ്തിരുന്നത്. അറ്റാഷെയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ജയഘോഷിനെ സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്‌ന ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ജൂലൈ 3,4,5 തിയതികളിലാണ് ജയഘോഷിനെ സ്വപ്‌ന പലതവണ വിളിച്ചത്. അറ്റാഷെയുടെ നിര്‍ദേശപ്രകാരമാകാം ജയഘോഷ് പ്രവര്‍ത്തിച്ചതെന്നാണ് ഇയാളുടെ കുടുംബത്തിന്റെ വിലയിരുത്തല്‍.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top