ഹൂസ്റ്റണ്‍: ഐ.എന്‍.ഒ.സി (കേരള) ടെക്സസ് ചാപറ്ററിന്റെ മീറ്റിംഗ് ബിബി പാറയലിന്റെ അദ്ധ്യക്ഷതയില്‍ കൂടി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും മുന്‍കാല സജീവ പ്രവര്‍ത്തകരും ഭാരവാഹികളുമടക്കമുള്ളവര്‍ ഓണ്‍ലൈന്‍ മീറ്റിംഗില്‍ പങ്കെടുത്തു. സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും ധീരമായ നേതൃത്ത്വത്തില്‍ വിശ്വാസമര്‍പ്പിച്ചു.
2013 ല്‍ സ്ഥാപിതമായ ടെക്സസ്സ് ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി ജോയി തുമ്പമണ്‍ (പ്രസിഡന്റ്), ബിബി പാറയില്‍ (ജന. സെക്രട്ടറി), ഫിന്നി രാജു (സെക്രട്ടറി), വൈസ് പ്രസിഡന്റുമാരായി കാപ്പില്‍ സന്തോഷ് (ഡാളസ്സ്), ഫ്രാന്‍സിസ് പിട്ടാപ്പിള്ളില്‍, ജോജി സാം ജേക്കബ് എന്നിവരും, സഖറിയാ കോശി (ട്രഷറര്‍), മോന്‍സി കുര്യാക്കോസ് (ജോ. ട്രഷറര്‍), ചാര്‍ളി വര്‍ഗ്ഗീസ് പടനിലം (പി. ആര്.ഒ) ആയും, കമ്മിറ്റി മെമ്പര്‍മാരായി ജേക്കബ് ജോര്‍ജ്ജ് (ജീമോന്‍), സജി പുളിമൂട്ടില്‍, ചാള്‍സ് ചാക്കോ, ഡാന്‍ മാത്യൂസ്, സജി പുല്ലാട് എന്നിവരെയും തിരഞ്ഞെടുത്തു.
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ നാഷണല്‍ ചെയര്മാന് കളത്തില്‍ വര്‍ഗ്ഗീസും, നാഷണല്‍ പ്രസിഡന്റ് ജോബി ജോര്‍ജ്ജും, മാമ്മന്‍ ജേക്കബ്ബ്, ഡോ. ചാക്കോട് രാധാകൃഷ്ണന് (ട്രസ്റ്റി ബോര്‍ഡ് ചെയര്മാന്), ഡോ. സാല്‍ബി പോള്‍, ഡോ. അനുപം രാധാകൃഷ്ണന്, സജി ഏബ്രഹാം മുതലായ നാഷണല്‍ ചാപ്റ്റര്‍ ഭാരവാഹികള്‍ അനുമോദിച്ചു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply