നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ ഫൈസല്‍ ഫരീദിനെ തിരഞ്ഞ് ഇന്റര്‍പോള്‍, കൈപ്പമംഗലത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തി

യു എ ഇ കോണ്‍സുലേറ്റിന്റെ പേരില്‍ വ്യാജമായി ഡിപ്ലോമാറ്റിക് ബാഗും അനുബന്ധ രേഖകളും നിര്‍മ്മിച്ച് 30 കിലോ സ്വര്‍ണ്ണം കടത്തിയ കേസില്‍ ദുബായിലുള്ള പ്രധാന കണ്ണിയെന്ന് കസ്റ്റംസ് പറയുന്ന തൃശൂര്‍ കൈപ്പമംഗലം സ്വദേശി ഫൈസല്‍ ഫരീദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇന്ത്യയുടെ ആവശ്യ പ്രകാരമാണ് നടപടി ഉണ്ടായത്. ഇതോടെ ഏത് വിമാനത്താവളം വഴി കടന്നാലും ഫൈസലിനെ പിടികൂടാനാകും എന്ന് ഉറപ്പായി. നിലവിൽ ഫൈസൽ ദുബായിൽ ഉള്ള ഇയാളെ നാട് കടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ സർക്കാരിന് കത്ത് നൽകിയിരിക്കുകയാണ്. ഇയാളുടെ പാസ്പോർട്ടും ഇന്ത്യ റദ്ദാക്കി. ഇതിനു പിറകെയാണ് ഫൈസൽ ഒളിവിൽ പോയിരിക്കുന്നത്.

കൊടുങ്ങല്ലൂരിനടുത്ത് കൈപ്പമംഗലത്തെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് കസ്റ്റംസ് പരിശോധന നടത്തിയത്. വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അയൽവീട്ടിൽ ഉണ്ടായിരുന്ന ബന്ധുക്കളിൽ നിന്നും താക്കോൽ വാങ്ങിയാണ് ഉദ്യോഗസ്ഥർ വീട്ടിനുള്ളിൽ കയറി പരിശോധന നടത്തുന്നത്. വീട്ടിൽ നിന്നും, നിന്നും മൂന്ന് ബാങ്ക് പാസ് ബുക്കുകളും ലാപ്ടോപ്പും പിടിച്ചെടുത്തു. ബാങ്കുകളിൽ ഫൈസലിന് ലോക്കർ ഉണ്ടോയെന്ന് കസ്റ്റംസ് പരിശോധിച്ചു വരുകയാണ്. ഫൈസലാണ് യുഎഇയിലെ സ്വർണ്ണക്കടത്തിന്റെ പ്രധാനകണ്ണിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നതാണ്. ഒരു സുഹൃത്ത് വഴി ബന്ധപ്പെട്ട് ഫൈസൽ എവിടെയുണ്ടെന്നും കസ്റ്റംസ് മനസിലാക്കിയിരുന്നു. തൊട്ടുപിറകെയാണ് സ്വർണ്ണക്കടത്തുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ കേസ് നൽകുമെന്നും പറഞ്ഞു ഫൈസൽ മാധ്യമങ്ങൾക്കു മുന്നിലെത്തുന്നത്. കുടുങ്ങുമെന്ന് ഉറപ്പായതോടെ പിന്നീട് ഒളിവിൽ പോവുകയും ചെയ്തു.

Print Friendly, PDF & Email

Related News

Leave a Comment