Flash News

നയതന്ത്ര ബാഗിലെ സ്വര്‍ണ്ണക്കടത്ത് കേസ്, ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നു

July 18, 2020 , ശ്രീജ

കൊച്ചി: യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തിയ കേസില്‍ കസ്റ്റം ചോദ്യം ചെയ്ത് വിട്ടയച്ച മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യുന്നു. നേരത്തെ ശിവശങ്കറിനെ പത്ത് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നെങ്കിലും ഈ മൊഴിയില്‍ തൃപ്തി വരാത്തതിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തതിന് ശേഷമാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്യുക. നിലവില്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ് സ്വപ്‌ന. ഇവരുടെ കസ്റ്റഡി കാലാവധി 21ന് അവസാനിക്കും. ഇതിന് ശേഷമായിരിക്കും കസ്റ്റംസ് കസ്റ്റഡിയില്‍ വാങ്ങുക.

സ്വപ്‌ന സുരേഷ് സംഘടിപ്പിച്ച പാര്‍ട്ടികളില്‍ കേസിലെ മറ്റ് പ്രതികളോടൊപ്പം ശിവശങ്കറും പങ്കെടുത്തിട്ടുണ്ട്. ഇവിടെ വെച്ചാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആസൂത്രണങ്ങള്‍ നടന്നിരുന്നത് എന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍. അതിനാല്‍ തന്നെ സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് തനിക്ക് അറിയില്ലെന്ന ശിവശങ്കറിന്റെ മൊഴി കസ്റ്റംസ് വിശ്വസിച്ചിട്ടില്ല.

നേരത്തെ തിരുവനന്തപുരത്ത് വെച്ചാണ് ശിവശങ്കറിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. ഈ മൊഴിപ്പകര്‍പ്പ് കൊച്ചിയിലെത്തിച്ച് കസ്റ്റംസ് കമ്മീഷണര്‍ പരിശോധിക്കും. ഇതിന് ശേഷമാണ് സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യുക. ആത്മഹത്യ ചെയ്ത ശ്രമിച്ച ഗണ്‍മാനെയും കസ്റ്റംസ് ചോദ്യം ചെയ്യും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top