Flash News

കോവിഡ്-19: അമേരിക്കയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് 77,638 പുതിയ കേസുകള്‍

July 18, 2020 , .

വാഷിംഗ്ടണ്‍: തുടര്‍ച്ചയായ മൂന്നാം ദിവസവും വെള്ളിയാഴ്ച അമേരിക്കയില്‍ കോവിഡ്-19 റെക്കോര്‍ഡ് സൃഷ്ടിച്ചു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് 24 മണിക്കൂറിനുള്ളില്‍ 77,638 പുതിയ അണുബാധകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാള്‍ട്ടിമോര്‍ ആസ്ഥാനമായുള്ള ജോണ്‍സ് ഹോപ്കിന്‍സ് വെള്ളിയാഴ്ച രാത്രി 8:30 ന് (ശനിയാഴ്ച 00:30 ജിഎംടി) കണക്കാക്കിയതനുസരിച്ച് രാജ്യത്ത് ഒരു ദിവസം 927 മരണങ്ങള്‍ രേഖപ്പെടുത്തി.

കോവിഡ്-19 ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യമായി മാറിയ അമേരിക്കയില്‍ ഇപ്പോള്‍ സ്ഥിരീകരിച്ച കേസുകള്‍ 3.64 ദശലക്ഷവും 139,128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ആദ്യ തരംഗ അണുബാധയില്‍ നിന്ന് അമേരിക്ക ഒരിക്കലും രക്ഷപ്പെട്ടിട്ടില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അടുത്ത ആഴ്ചകളില്‍ കേസുകള്‍ വീണ്ടും ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്, പ്രത്യേകിച്ച് തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിലുള്ള സംസ്ഥാനങ്ങളില്‍. അവിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നേരത്തേ തന്നെ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതാണ് അണുബാധ വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു.

കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് കൗണ്ടിയില്‍ 4,592 പുതിയ കോവിഡ്-19 കേസുകള്‍ വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു. ഇത് ഒറ്റ ദിവസത്തെ റെക്കോര്‍ഡാണ്. മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ഓരോ വ്യക്തികളും ദൃഢപ്രതിജ്ഞയെടുക്കാത്തിടത്തോളം കാലം വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ലെന്ന് കൗണ്ടി പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ബാര്‍ബറ ഫെറര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വൈറസ് കേസുകളിലും മരണങ്ങളിലും പ്രകടമായ വര്‍ദ്ധനവ് നേരിടുന്ന ടെക്സാസിലും അരിസോണയിലും, മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ശീതീകരിച്ച കണ്ടെയ്‌നര്‍ ട്രക്കുകള്‍ കൊണ്ടുവന്നുതുടങ്ങി. ഈ വര്‍ഷം ആദ്യം കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍, അനിയന്ത്രിതമായ മരണങ്ങള്‍ നേരിട്ട ന്യൂയോര്‍ക്കില്‍ ശീതീകരിച്ച കണ്ടെയ്നര്‍ ട്രക്കുകള്‍ ഉപയോഗിക്കാന്‍ നിര്‍ബന്ധിതരായിരുന്നു.

ഈ ആഴ്ച ആദ്യം, ടെക്സസില്‍ 129 മരണങ്ങളുമായി ദൈനംദിന വൈറസ് മരണസംഖ്യയില്‍ ഒന്നാമതെത്തി. ഇതുവരെ സംസ്ഥാനത്തെ 3,700 ല്‍ അധികം ആളുകള്‍ക്ക് കോവിഡ്-19 മൂലം ജീവന്‍ നഷ്ടപ്പെട്ടു. സാന്‍ അന്‍റോണിയോ, കോര്‍പ്പസ് ക്രിസ്റ്റി തുടങ്ങിയ നഗരങ്ങളില്‍ മരണ സംഖ്യ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍‌കൂട്ടി കണ്ട് ശീതീകരിച്ച ട്രക്കുകള്‍ക്ക് അധികാരികള്‍ ഓര്‍ഡര്‍ ചെയ്തു കഴിഞ്ഞു. അതല്ലാതെ മറ്റു മാര്‍ഗമൊന്നുമില്ലെന്ന് സാന്‍ അന്‍റോണിയോ മേയര്‍ റോണ്‍ നിരെന്‍ബെര്‍ഗ് പറയുന്നു.

പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ക്രിസ്റ്റസ് സാന്ത റോസ ഹെല്‍ത്ത് സിസ്റ്റംസ് (Christus Santa Rosa health system) ചീഫ് മെഡിക്കല്‍ ഓഫീസര്‍ കെന്‍ ഡേവിസ് പറയുന്നത് അവരുടെ ആശുപത്രിയില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സ്ഥലപരിമിതിയുണ്ടെന്നാണ്. ‘ഞങ്ങള്‍ക്ക് സ്ഥലം കുറവാണ്, ഫ്യൂണറല്‍ ഹോമിലും സ്ഥലം കുറവാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ അരിസോണയില്‍ കൊറോണ വൈറസ് ബാധയേറ്റ് 2500 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന തലസ്ഥാനവും ഏറ്റവും വലിയ നഗരവുമായ ഫീനിക്സിന്‍റെ ആസ്ഥാനമായ മാരികോപ്പ കൗണ്ടിയില്‍ വ്യാഴാഴ്ച 14 ശീതീകരിച്ച ട്രക്കുകള്‍ക്ക് അധികൃതര്‍ ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 294 മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഈ ട്രക്കുകള്‍ക്ക് കഴിയും. വളരെയധികം അരിസോണക്കാരെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് ഫീനിക്സ് മേയര്‍ കേറ്റ് ഗാലെഗോ അടുത്തിടെ പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top