ദൈവദാസന് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 67-ാം ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 19 ഞായറാഴ്ച ആചരിക്കുന്നു
July 18, 2020 , അലക്സ് വര്‍ഗീസ്
ലണ്ടന്‍: സീറോ മലങ്കര കത്തോലിക്കാ സഭാ സ്ഥാപകനും പ്രഥമ ആര്‍ച്ചുബിഷപും പുണ്യശ്ലോകനുമായ ദൈവദാസന് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്തായുടെ 67-ാം ഓര്‍മ്മപ്പെരുന്നാള്‍ ജൂലൈ 19 ഞായറാഴ്ച യുകെയിലെ വിവിധ മിഷന് കേന്ദ്രങ്ങളില്‍ സമുചിതമായി ആചരിക്കുന്നു.
കോവിഡ് 19 മഹാമാരിയുടെ പ്രത്യേക പശ്ചാത്തലത്തില്‍ സഭയുടെയും രാഷ്ട്രത്തിന്റെയും നിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാണ് വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനാ ശുശ്രൂഷകളും ക്രമീകരിച്ചിരിക്കുന്നത്.
ഈസ്റ്റ് ലണ്ടന്‍ സെന്റ് ജോസഫ് മിഷന് കേന്ദ്രത്തില്‍ സഭയുടെ കോഓര്‍ഡിനേറ്റര്‍ ഫാ. തോമസ് മടക്കംമൂട്ടില്‍ 10.30 ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. ഫാ. രഞ്ജിത് മടത്തിറമ്പില്‍, ഫാ. ജോണ്സന് മനയില്‍, ഫാ. ജോണ്‍ അലക്സ് പുത്തന്‍വീട്ടില്‍, ഫാ. മാത്യു നെരിയാറ്റില്‍ വിവിധ മിഷന് കേന്ദ്രങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്കും പ്രാര്‍ഥനാ ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും.
1953 ജൂലൈ 15 നാണ് ദൈവദാസന് മാര്‍ ഇവാനിയോസ് മെത്രാപ്പോലീത്താ കാലം ചെയ്തത്. മലങ്കര സഭാ പുനരൈക്യ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ അദ്ദേഹവും അനുയായികളും 1930 സെപ്റ്റംബര്‍ 20 ന് കത്തോലിക്കാ സഭയുമായി പുനരൈക്യപ്പെട്ടു. മലങ്കര കാതോലിക്കാ സഭയുടെ പ്രഥമ മെത്രാപ്പോലീത്തന്‍ ആര്‍ച്ചുബിഷപ്പായി 1953 വരെ ശുശ്രൂഷ ചെയ്തു. 2007 ജൂലൈ 14 നു ദൈവദാസന് എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. വിശുദ്ധരുടെ ശ്രേണിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിനുള്ള നാമകരണ നടപടികള്‍ പുരോഗമിച്ചു വരുന്നു.
കര്‍ദിനാള്‍ മോറന് മോര് ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവാ നേതൃത്വം നല്കുന്ന മലങ്കര കത്തോലിക്കാ സഭാ സമൂഹം പ്രാര്‍ത്ഥനാപൂര്‍വ്വം ഈ ദിനങ്ങള്‍ ആചരിക്കുന്നു. 1932 ല്‍ ദൈവദാസന് മാര്‍ ഇവാനിയോസ് ഇംഗ്ലണ്ട് സന്ദര്‍ശിച്ചു. ലണ്ടനിലും ബിര്മിംഗ്ഹാമിലുമാണ് അന്ന് പ്രത്യേക സന്ദര്‍ശനം നടത്തിയത്. യുകെയിലെ മലങ്കര കത്തോലിക്കാ സഭാ സമൂഹത്തിന് ഇത് ഏറെ സന്തോഷവും അഭിമാനവും പകര്‍ന്നു നല്കുന്ന വസ്തുതയാണ്. ദൈവദാസന്റെ ഛായാചിത്രം എല്ലാ ഭവനങ്ങളിലും പ്രതിഷ്ഠിക്കുന്നതിനും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്താനും അറുപത്തിയേഴാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് തുടക്കം കുറിക്കും.
Print This Post
To toggle between English & Malayalam Press CTRL+g
Read More
കേരള കലാമണ്ഡലം ഏര്‍പ്പെടുത്തിയിട്ടുള്ള കേരള കലാമണ്ഡലം ഫെലോഷിപ്പ്/അവാര്‍ഡ്/എന്‍ഡോവ്മെന്റ് എന്നിവ പ്രഖ്യാപിച്ചു ; മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്ക് കലാരത്നം; കലാമണ്ഡലം സരസ്വതിക്ക് ഫെലോഷിപ്
നരേന്ദ്ര മോദിയുടെ അടുത്ത യാത്ര സൗദി അറേബ്യ, തുര്‍ക്കി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലേക്ക്
മുപ്പതു വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കമ്പനിക്കെതിരെ 61 വയസ്സുകാരന്റെ വ്യത്യസ്ഥ രീതിയിലൊരു പ്രതിഷേധം
കോവിഡ്-19: വിദേശ പൗരന്മാര്ക്ക് നല്കിയ എല്ലാ വിസകളും റദ്ദാക്കി, വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാനുള്ള ദൗത്യം ആരംഭിച്ചു
കൊറോണയുടെ താണ്ഡവം തുടരുന്നു, ഏകദേശം മൂന്നു ലക്ഷത്തോളം പേര്‍ക്ക് ബാധയേറ്റു, ഏറ്റവും കൂടുതല്‍ അമേരിക്കയില്‍
കൊറോണ ചികിത്സയ്ക്കായി ഗംഗാ ജലത്തില്‍ ഗവേഷണം നടത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഐസിഎംആര്‍ നിരസിച്ചു
നോര്‍ക്ക കാനഡയുടെ മുഴുവന്‍ സമയ ഹെല്‍പ്പ് ലൈന്‍ കാനഡയില്‍ പ്രവര്‍ത്തനം ആരംഭിച്ചു
ബലാത്സംഗം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ മുതലായവ തടയാനുള്ള ബിൽ പാക്കിസ്താന് അവതരിപ്പിക്കും
ലോക കപ്പ്; കിരീടം ചൂടിയ ഫ്രഞ്ച് താരങ്ങളെ കാത്തിരിക്കുന്നത് കോടികള്‍ !!; ക്രൊയേഷ്യ, ബെല്‍ജിയം, ഇംഗ്ലണ്ട് ടീമുകള്‍ക്കും ഉഗ്രന്‍ പ്രൈസ് മണി
ഫൊക്കാനയെ തകർക്കാൻ കുത്സിത നീക്കം: ഫൊക്കാന ഫൗണ്ടേഷൻ ചെയർമാൻ എബ്രഹാം ഈപ്പൻ.
ഹിന്ദുത്വ മേധാവി മോദിയുടെ സര്‍ക്കാര്‍ ഇന്ത്യയുടെ അയല്‍വാസികള്‍ക്ക് ഭീഷണിയായി മാറുന്നുവെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്
മലേഷ്യന്‍ വിമാനം തേടിയിറങ്ങി, കിട്ടിയത് പത്തൊമ്പതാം നൂറ്റാണ്ടില്‍ മുങ്ങിയ കപ്പല്‍…!
അമേരിക്കന്‍ മലയാളികള്‍ക്ക് സാന്ത്വനമായി ഫോക്കാനയുടെ അനുസ്മരണ ചടങ്ങില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
ഒരുവശത്ത് കുടിയേറ്റ തൊഴിലാളികള്‍ മരിച്ചുവീഴുന്നു; മറുവശത്ത് അവരെ നടുറോഡില്‍ അകലം പാലിച്ചിരുത്തി സര്‍ക്കാര്‍ ഫോട്ടോയെടുക്കുന്നു; എന്തൊരു പ്രഹസനം!
ചൈനയ്ക്ക് അമേരിക്കയുടെ മറ്റൊരു തിരിച്ചടി, ചൈനയുമായി ബിസിനസ് നടത്തുന്ന ബാങ്കുകള്‍ക്ക് പിഴ ചുമത്തുന്ന നിയമം പാസാക്കി
ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന നടത്തി പണം തട്ടിയ യുവാവ് പിടിയില്‍, കെണിയില്‍ പെട്ടത് നിരവധി യുവതികള്‍
കണക്കുകൂട്ടലുകള്‍ തെറ്റുന്നു, രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ ദിനംപ്രതി കൂടുന്നു, രോഗികളുടെ എണ്ണം 67,000 കവിഞ്ഞു
സംസ്ഥാനത്തെ എട്ട് ജില്ലകള്‍ കോവിഡ് മുക്തമായി, ഇന്ന് പുതിയ കേസുകള്‍ ഒന്നുമില്ല, ഏഴ് പേര് രോഗമുക്തി നേടി
തിയറ്റര്‍ ഉടമകളും വിതരണക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍, സിനിമകളുടെ റിലീസിംഗ് മുടങ്ങി
ദയാ ബായിയെ ശ്രവിക്കാം, ആദരിക്കാം
കേരള സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ ജനുവരി 19-ന്
മാതൃദിനം വ്യത്യസ്ഥമായി ആഘോഷിച്ച് കെസിസിഎന്‍സി, അനുഗ്രഹാശിസ്സുകളുമായി പ്രമുഖര്‍
കൊറോണ വൈറസും അണുനാശക ടണലും
കോവിഡ്-19നേക്കാള്‍ പ്രഹരശേഷിയുള്ള സാംക്രമിക വൈറസിനെ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍
Leave a Reply