മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിന്റെ കുരുക്കില്‍ പെട്ടു, സരിത്തും ശിവശങ്കറും കൂട്ടു കച്ചവടക്കാര്‍

യു എ ഇയുടെ നയതന്ത്ര പാക്കേജു വഴി സ്വര്‍ണ്ണം കള്ളക്കടത്തു നടത്തിയത് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിന്റെ അറിവോടെയായിരുന്നുവെന്ന് കസ്റ്റംസിന്റെ പിടിയിലായിരിക്കുന്ന സരിത്തിന്റെ മൊഴി. സ്വര്‍ണ്ണം കടത്തിയതില്‍ ശിവശങ്കറിനും പങ്കുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍.

സ്വര്‍ണ്ണം കടത്തിയതുള്‍പ്പടെയുള്ള എല്ലാ വിവരങ്ങളും അപ്പപ്പോള്‍ ശിവശങ്കറിന് കൈമാറിയിരുന്നുവെന്ന് സരിത്ത് വെളിപ്പെടുത്തിയതോടെ ഈ ഐ എ എസ് ഓഫീസറുടെ മേൽ കുരുക്ക് മുറുകുകയാണ്. ശിവശങ്കറിന് സ്വർണ്ണക്കള്ളക്കടത്ത് ഉൾപ്പടെ എല്ലാ വിവരങ്ങളും അറിയാം. ഇത് സംബന്ധിച്ചു എന്‍ഐഎയോട് ശിവശങ്കര്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നാണ് കസ്റ്റംസ് പറയുന്നത്.

സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍ എം.ശിവശങ്കറിന് അറിയാമായിരുന്നതായി എന്‍ഐഎയോട് കേസിലെ മുഖ്യപ്രതി സരിത് തന്നെ വെളിപ്പെടുത്തിയിരുന്നു. വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎ ശിവശങ്കറിനെ ചോദ്യം ചെയ്യും. കള്ളക്കടത്ത് സ്വര്‍ണം തിരിച്ചയക്കാന്‍ സ്വപ്നയും സംഘവും ശ്രമിച്ചതിനു തെളിവായി കത്ത് പുറത്തുവന്നു. പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കസ്റ്റംസ് അസി. കമ്മിഷണര്‍ക്കാണ് കത്ത് നല്‍കിയിരിക്കുന്നത്.

അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തി. സ്വപ്ന സുരേഷിനേയും സന്ദീപ് നായരേയും വെവ്വേറെ വാഹനങ്ങളിലായാണ് കൊണ്ടുപോയാണ് തെളിവെടുപ്പ് നടത്തിയത്. തിരുവനന്തപുരത്തെ മൂന്നു ഫ്‌ളാറ്റുകളിൽ ആദ്യം എത്തിച്ചു. ഇരുവരെയും വാഹനത്തില്‍ നിന്നിറക്കാതെയായിരുന്നു തെളിവെടുപ്പ്. അരുവിക്കരയിലെ വീട്ടിലെത്തിച്ചപ്പോള്‍ സന്ദീപ് നായരെ പുറത്തിറക്കി തെളിവെടുക്കുകയുണ്ടായി. അമ്പലമുക്കിലെ ഫ്‌ളാറ്റിലെത്തിച്ചപ്പോള്‍ സ്വപ്നയെയും ഫ്‌ലാറ്റിനുള്ളിലേക്ക് കൊണ്ടുപോയാണ് തെളിവെടുപ്പു നടത്തിയത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News